Saturday, 26 May 2018

12. വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍

1: പല തരം വിളക്കുകള്‍
വീടുകളിലെ വൈദ്യുതിയുടെ ആദ്യത്തെ ഉപയോ ഗം വിളക്കുകള്‍ തെളിയിക്കാന്‍ ആയിരുന്നല്ലോ. അത് ഇന്നും വ്യത്യാസമി ല്ലാതെ തുടരുന്നു. ആദ്യ കാലത്തെ ലോഹ തന്തുക്കള്‍ (filament) ഉപയോഗിക്കുന്ന വിളക്കുകളില്‍ തുടങ്ങി ഫ്ലൂരസന്റ്റ് ട്യുബ് ലൈറ്റുകള്‍, കോമ്പാക്റ്റ് ഫ്ലൂരസന്റ്റ് വിളക്കുകള്‍ , ഏറ്റവും പുതിയ എല്‍ ഈ ഡി വിളക്കുകള്‍ വരെ എത്തിയിരിക്കുന്നു. ഇവയെപ്പറ്റി പഠിക്കാം.

1. ഫിലമെന്ടു വിളക്കുകള്‍
എഡിസണ്‍ ഉണ്ടാകിയ ലോഹതന്തുക്കള്‍ (filament) ഉപയോഗിക്കുന്ന സാധാരണ ബള്ബുകളില്‍ കൂടി ആയിരുന്നല്ലോ വൈദ്യു തി വീട്ടില്‍ ഉപയോഗിച്ച് തുടങ്ങിയത്. എന്നാ ല്‍ വെളിച്ചം ഉണ്ടാക്കുന്നതില്‍ ഏറ്റവും കാര്യ ക്ഷമത കുറഞ്ഞതും ഇത്തരം ബള്ബുകള്‍ തന്നെ. തോമസ്‌ ആല് വാ എഡിസന്‍ ആയി രക്കണക്കിന് ഫിലമെന്റുകള്‍ പരീക്ഷിച്ചു നോക്കിയതിനു ശേഷമാണ് ആയിരം മണി ക്കൂര്‍ എങ്കിലും ഉരുകി പൊട്ടി വീഴാതെ നില്‍ക്കുന്ന ഫിലമെന്ടു ഉണ്ടാക്കിയത്. ഇതിന്റെ ഉപയോഗ കാലം വര്ദ്ധിപ്പിക്കാന്‍ വായു നിബദ്ധമാക്കുകയോ ബൾബിനു ള്ളില്‍ ആര്ഗണ്‍ പോലെയുള്ള ജഡവാതക ങ്ങള്‍ (inert gas )നിറക്കുകയോ ചെയ്തു. താരതമ്യേന ഊര്ജ ഉപഭോഗത്തില്‍ വിള ക്കുകളില്‍ ഏറ്റവും മോശമായ ഇത്തരം വിളക്കുകള്‍ ഇന്നു വിരളമായിക്കൊണ്ടി രിക്കുന്നു. ഈ ബള്ബി്നുള്ളിലുള്ള ലോഹ തന്തുക്കള്‍ ചൂടായി ശുഭ്രതപ്തമായാല്‍ മാത്രമെ വെളിച്ചം കിട്ടുകയുള്ളൂ. അല്ലെങ്കില്‍ അവ ചുവന്നു തന്നെ കാണപ്പെടും. ലൈനില്‍ നിന്നെടുക്കുന്നവൈദ്യുതിയുടെ 30 ശതമാനം മാത്രമെ വെളിച്ചമായിമാറുന്നുള്ളൂ. ബാക്കി വെറുതെ നഷ്ടപ്പെടുകയാണ്. അതു കൊണ്ടാണ് സാധാരണ ബള്ബുുകള്‍ വേണ്ട എന്ന്പറഞ്ഞതു. ചില രാജ്യങ്ങളില്‍ ഇത്തരം വിളക്കുകളുടെ ഉപയോഗം നിരോധിച്ചു കഴി ഞ്ഞു .


2. ഫ്ലൂരസന്റ്റ് ട്യുബ് ലൈറ്റുകള്‍
ഒരു സ്ഫടിക കുഴലില്‍ കുറഞ്ഞ മര്ദ്ദത്തിൽ മെര്ക്കുറി ബാഷ്പം നിലനിര്ത്തി രണ്ടറ്റ ത്തും വെച്ച ഫിലമെന്റുകൾക്കിടയില്‍ ഒരു മിന്നല്‍ ഉണ്ടാക്കി ട്യുബിന്റെ ഉള്ഭാ്ഗത്ത്‌ പുരട്ടിയ പ്രത്യേക വസ്തുക്കളില്‍ ചാര്ജ് കണങ്ങള്‍ പതിക്കുമ്പോള്‍ വെളിച്ചം ഉണ്ടാ ക്കുകയാണ് ട്യുബില്‍ ചെയ്യുന്നത്. ട്യുബിന്റെ അറ്റത്തുള്ള ഫിലമെണ്ട് ചൂടാകുമ്പോള്‍ ദ്രവ രൂപത്തില്‍ ഉള്ള മെര്ക്കുറി ബാഷ്പ രൂപ ത്തില്‍ ആകുന്നു.
ചോക്കിന്റെ ഉപയോഗം 
1. ട്യുബില്‍ രണ്ടറ്റങ്ങള്‍ തമ്മില്‍ ഒരു ആര്ക് ഉണ്ടാക്കാന്‍ ഉയര്ന്നു വോള്ട്ടത ആവശ്യ മാണ്‌, ഇതിനു സ്ടാര്ട്ടരരും ചോക്കും കൂടി സഹായിക്കുന്നു.
2. ആര്ക‌ ഉണ്ടായി കഴിഞ്ഞാല്‍ ട്യുബിന്റെ കുറുകെ വോല്ട്ടെജു കുറച്ചു മതി. അതു കൊണ്ടു ലൈനില്‍ നിന്ന് കിട്ടുന്ന കൂടതല്‍ വോള്ട്ത ചോക്കില്‍ നിക്ഷിപ്തമാകുന്നു. 
3. ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ചോക്കില്‍ ഊര്ജനഷ്ടം ഉണ്ടായത് ഒഴിവാ ക്കാന്‍ ഇപ്പോള്‍ ഇലക്ട്രോണിക് ചോക്കു കള്‍ ഉപയോഗിക്കാം .

വിവിധ നീളത്തില്്‍ ഉള്ള ട്യുബുകള്‍ ഇന്ന് ലഭ്യമാണ്. ഫിലമെന്ടു വിളക്കുകള്‍ 100 വാട്ടു പയോഗിച്ചു ഉണ്ടാക്കുന്നതിലധികം വെളിച്ചം 40 വാട്ടുപയോഗിക്കുന്ന ട്യുബിനു കഴിയുന്നു. കൂടുതല്‍ കാലം നില നില്ക്കു കയും ചെയ്യുന്നു. ട്യുബ് ലൈറ്റിന് പ്രത്യേക തരം ഫിറ്റിങ്ങ്സ് ആവശ്യമായി വരുന്നു.
ഇതിന്റെ പ്രധാന ദൂഷ്യങ്ങള്‍ അകത്തു ഉപയോഗിക്കുന്ന മെര്ക്കുറിയും ട്യുബിന്റെ ഉള്ളില്‍ പ്രകാശം ഉണ്ടാക്കാന്‍ പുരട്ടുന്ന പ്രത്യേക വസ്തുക്കളും (phosphor) ഉണ്ടാക്കു ന്ന പരിസ്ഥിതി പ്രശ്നം ആണ്.
3. കോമ്പാക്റ്റ് ഫ്ലൂരസേന്റ്റ് ( സി എഫ് എല്‍ ) വിളക്കുകള്‍
സി എഫ് എല്‍ (CFL) എന്ന ചുരുക്കപ്പേര് കൊണ്ടറിയപ്പെടുന്ന കോമ്പാക്റ്റ് ഫ്ലുരസന്റ്റ് വിളക്കുകള്‍ ട്യുബ് ലൈറ്റിനെക്കാളും ലാഭകരമാണ്. 40 വാട് ട്യുബിന്റെ വെളിച്ചം 15 വാട്ട് സി എഫ് എല്ലിനു ഉണ്ടാക്കാന്‍ കഴിയു ന്നു. സി എഫ് എല്ലിലും കുറഞ്ഞ തോതിൽ മെര്ക്കുറി ഉപയോഗിക്കുന്നത് വഴി ഉപയോ ഗ ശൂന്യമായ സി എഫ് എല്‍ വിളക്കുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം ഒഴിവാക്കാ ന്‍ മാര്ഗമില്ല.

4. എല്‍ ഈ ഡി വിളക്കുകള്‍
ഇന്ന് ഉപയോഗിക്കുന്ന വിളക്കുകളില്‍ ഏറ്റവും ഊര്ജ കാര്യ ക്ഷമത ഉള്ളത് എല്‍ ഈ ഡി (Light Emittting Diode) വിളക്കു കള്‍ ആണ്. പണ്ടൊക്കെ ഇലക്ട്രോണിക് ഉപകരങ്ങള്‍ ഓണ്‍ ആണോ എന്നറിയി ക്കാന്‍ വച്ചിരുന്ന ചെറിയ എല്‍ ഈ ഡി കളുടെ ഒരു സംഘം ഒരുമിച്ചു പ്രകാശിപ്പി ച്ചാണ് ഇത്തരം വിളക്കുകള്‍ നിര്മിളു ക്കുന്നത്. 15 വാട്ട് സ എഫ് എല്ലിനു പകരം 5 – 9 വാട്ട് എല്‍ ഈ ഡി ഉപയോഗിച്ചാല്‍ മതി. ഇത്തരം വിളക്കുകള്‍ സി എഫ് എല്ലി നെ അപേക്ഷിച്ച് കൂടുതല്‍ കാലം ഉപയോ ഗിക്കുകയും ആവാം . ഇപ്പോള്‍ എല്‍ ഈ ഡി ട്യുബ് ലൈറ്റുകളും ലഭ്യമാണ് വില അല്പ്പം കൂടുതല്‍ ആകുമെന്ന് മാത്രം .
അതുകൊണ്ടു വൈദ്യുത ബില് കുറക്കാന്‍ സാധാരണബള്ബുകള്‍ മാറ്റി ട്യുബ് ലൈറ്റോ സി എഫ് എല്‍ / എല്‍ ഈ ഡി വിളക്കുക ളോ ആക്കുകയാണ് നല്ലത്. പ്രത്യേകിച്ചും കുടുതല്‍ സമയം കത്തിക്കിടക്കുന്ന ഇടനാഴി കളിലും കുളിമുറി അടുക്കളപോലെയുള്ള ഇടങ്ങളില്‍. എല്ലാ വീടുകളിലും എല്‍ ഈ ഡി വിളക്കുകള്‍ ഉപയോഗിച്ചാല്‍ തന്നെ വളരെ അധികം ഉര്ജ ചിലവ് കുറക്കാന് കുഴിയും. ഇലക്ട്രിസിറ്റി ബോര്ഡു് വഴി തന്നെ ആദ്യം സി എഫ് എല്‍ വിളക്കുക ളും അടുത്തു എല്‍ ഈ ഡി വിളക്കുകളും വിതരണം ചെയ്തു വരുന്നു . ഇപ്പോള്‍ ഇത്തരം വിളക്കുകള്‍ ഉപയോഗിക്കാനുള്ള പ്രതിബന്ധം അവയുടെ കൂടിയ വിലയാണ്. ദീര്ഘകാല ഉപയോഗം കൊണ്ടു ലാഭം ഉണ്ടാ 'കും എന്ന വസ്തുത പലരും ആരംഭ ചെലവ് കൂടുമ്പോള്‍ മറക്കുന്നു


സി എഫ് എല്‍ / എല്‍ ഏ ഡി വിളക്കുകളുടെ മെച്ചങ്ങള്‍
1. ഫിലമെന്ടു ബള്ബുകകള്‍ പോലെ ചൂടാകുന്നില്ല. 
2. സാധാരണ ബള്ബുകളെ ക്കാള്‍ പത്തിരട്ടി കാലം നില നില്കുന്നു.
3. തത്തുല്യമായ വെളിച്ചം ഉണ്ടാക്കാനുപ യോഗിക്കുന്ന ഉര്ജം 70% ലധികം കുറവ്.
4. സാധാരണ ബള്ബുകളെക്കാള്‍ നല്ല വെളിച്ചം തരുന്നു.
5. വായിക്കാനുപയോഗിക്കുന്ന ടേബിള്‍ ലാമ്പായി വളരെ നല്ലത്.

ദൂഷ്യങ്ങള്
1. വെളിച്ചം കുറയ്ക്കാനുള്ള ഡിമ്മര്‍ സ്വിച്ചുമായി ഉപയോഗിക്കാന്‍ പറ്റുകയില്ല.
2. വില കുറഞ്ഞ തരം സി എഫ് എല്‍ / എല്‍ ഈ ഡി വിളക്കുകള്‍ പെട്ടെന്ന് ചീത്തയാകുന്നു. നല്ല ബ്രാന്ഡുകള്‍ വാങ്ങണം. ഇപ്പോള്‍ ഒരു വര്ഷം ഗാരന്റിയുള്ളത് കിട്ടുന്നുണ്ട്.
3. സ്വിച്ചിട്ടു കഴിഞ്ഞു ഒന്നു രണ്ടു മിനിട്ടു കഴിഞ്ഞേ വെളിച്ചം തരുന്നുള്ളൂ.
4. സി എഫ് എല്‍ വിളക്കുകളില്‍ ചെറിയ അളവ് മെര്കുറി ഇതില്‍ അടങ്ങിയിരി ക്കുന്നു, അതുകൊണ്ടു പരിസര ദൂഷ്യം പ്രശ്നമാണ് . എല്‍ ഈ ഡി ക്കു ആതും ഇല്ല. 
5. കുറഞ്ഞ വോള്ട്ടതയിലും പ്രവര്ത്തി ക്കുന്നു

No comments:

Post a Comment