പാരമ്പര്യ വൈദ്യുതോല്‍പാദനരീതിക ളില്‍ ജലവൈദ്യുതി ഒഴിച്ച് മറ്റൊന്നും
വീണ്ടും ഉപയോഗിക്കാന്‍
കഴിയുന്നതല്ല. താപ അണുശക്തി നിലയങ്ങളില്‍ ഉപയോഗിക്കുന്ന
ഇന്ധനങ്ങള്‍ ഒരു പ്രാവശ്യം
ഉപ യോഗിച്ച് കഴിഞ്ഞാല്‍ അവ ഉപയോഗശൂന്യമാകുന്നു. പോരാഞ്ഞു
കല്‍ക്കരി പെട്രോളിയം ഉല്പന്നങ്ങള്‍ ഭൂഗര്‍ഭത്തില്‍ നിന്ന് എടുക്കുന്ന താണല്ലോ. അവയുടെ തുടര്‍ച്ചയായ
അമിതമായ ചൂഷണം ഭൂമിയില്‍ കിട്ടാവുന്ന തിന്റെ ഭൂരിഭാഗവും ഉപയോഗിച്ച് തീര്‍ന്നു കൊണ്ടിരിക്കു കയാണ്.
പരമാവധി മുപ്പതോ അമ്പതോ വര്ഷം കൂടി ഒരു
പക്ഷെ ഇത് നിലനിന്നു എന്ന് വരാം. അതിനു ശേഷം പെട്രോള്
ഡീസല്‍ കല്‍ക്കരി ഇവ ഉണ്ടാവുകയില്ല. അതുകൊണ്ടു
മറ്റു ഊര്‍ജ ഉറവിടങ്ങള്‍ തേടി
പോകേണ്ടി വരുമെന്ന് തീര്‍ച്ചയാണ്.
ഭാഗ്യത്തിന് പുനരുപയോഗം
സാദ്ധ്യമാകുന്ന ഊര്‍ജ ഉറവിടങ്ങള്‍
ഭൂമിയില്‍ തന്നെ കിട്ടാനുണ്ട്. സൂര്യനില്‍
നിന്നും കാറ്റില്‍ നിന്നും സമുദ്രത്തിലെ വേലിയേറ്റ
വേലിയി റക്കത്തില്‍ കടല്‍ തിരകളില്‍ നിന്നും നിന്നും ഭൂതാപം ഉപയോ ഗിച്ചും വൈദ്യുതി ഉണ്ടാക്കാവുന്നതാണ്. ഇവക്കൊക്കെയും
അവയുടേതായ പരിമിതികള്‍ ഉണ്ടെങ്കിലും
പാരമ്പര്യേതരമായ ഈ മാര്‍ഗങ്ങള്‍ മാത്രമേ
ഭാവിയില്‍ പ്രയോജനപ്പെടൂ എന്ന് തീര്‍ച്ചയാണ് . ഇവയെപ്പറ്റി ചുരുക്കത്തില്‍ പറയാം .
1 1. സൌരോര്ജത്തില്‍ നിന്ന് വൈദ്യുതി
ഭൂമിയില്‍ പകല്‍
സമയത്ത് തുടര്‍ച്ചയായി കിട്ടുന്ന
സൂര്യപ്രകാശത്തില്‍ നിന്ന്
വൈദ്യുതി ഉണ്ടാക്കാന്‍ അടുത്തകാലത്ത്
പല മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ കേന്ദ്രീകൃതമാക്കി സൌരോര്‍ജം ഉപയോഗിച്ച്
വെള്ളം ചൂടാക്കി നീരാവി ഉണ്ടാക്കി താപ
വൈദ്യുത നിലയത്തിലെ പോലെ ടര്‍ബൈന്‍
പ്രവര്‍ത്തിപ്പിച്ചു വൈദ്യുതി
ഉണ്ടാക്കാന്‍ കഴിയുന്ന രീതിയും സൌരോര്‍ജത്തെ
നേരിട്ട് പ്രകാശ വൈദ്യുതിയുടെ (photo electric ) തത്വം ഉപയോഗിച്ച്
വൈദ്യുതി ആക്കാനുള്ള രീതിയും ആണ്.
ആദ്യത്തെ രീതിയില്‍ മരുഭൂമി പോലുള്ള ധാരാളം തുറന്ന
സ്ഥലങ്ങളില്‍ അകം കുഴിഞ്ഞ (concave) തരം
പ്രതിഫലനികള്‍ (reflectors) ഉപയോഗിച്ച് സൌരോര്‍ജത്തെ ഒരു സ്ഥാനത്ത്
കേന്ദ്രീകരിച്ചു വെള്ളം
ചൂടാക്കി നീരാവിയാക്കി മാറ്റുന്നു. ഇതിനു
വളരെയധികം തുറസ്സായ സ്ഥലങ്ങള്‍ ആവശ്യമാണ്. വന്‍തോതില്‍ വൈദ്യുതി
ഉത്പാദിപ്പിക്കാന്‍ ഈ മാര്‍ഗം അവലംബിക്കാവുന്നതാണ്. (ചിത്രം 21)
![]() |
ചിത്ര.1.സൌരോജം പ്രതിഫലനികള്‍ ഉപയോഗിച്ച് |
എന്നാല്‍ രണ്ടാമത്തെ രീതി ഉപയോഗിക്കുമ്പോള്‍ ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ് കുറവായിരിക്കുമെങ്കിലും കാര്യക്ഷമതയും
ഉപയോഗപ്രദവും ആയതു ഇത് തന്നെ. വീടുകളില്‍
മട്ടുപ്പാവില്‍ സോളാര്‍ ഫോട്ടോ
വോല്ട്ടയിക് (പി വി) സെല്ലുകള്‍ വച്ച് പകല്‍ സമയം കിട്ടുന്ന സൌരോര്‍ജം നേരിട്ട് വൈദ്യുതി ആക്കി മാറ്റി ഉപയോഗിക്കാം . ഇവ രണ്ടു തരം
ഉണ്ട്. വൈദ്യുതവ്യുഹവും ആയി ബന്ധപ്പെടാത്തതും ബന്ധപ്പെട്ടതും. (ചിത്രം .1, 2)
![]() |
ചിത്രം 2. മട്ടുപ്പാവില്‍ നിന്ന് സോളാര്‍ |
![]() |
ചിത്രം . 3. സോരോര്ജ പ്ലാന്റു ഘടകങ്ങള്‍ |
വൈദ്യുത വ്യുഹവും ആയി ബന്ധപ്പെടാത്ത ( off grid ) സോളാര്‍ നില യങ്ങള്‍ വൈദ്യുതി എത്തിച്ചേരാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. പകല്‍ സമയത്ത് ആവശ്യത്തില്‍ കൂടുതല്‍ കിട്ടുന്ന വൈദ്യുതി ഉപയോ ഗിച്ച് ബാറ്ററി ചാര്‍ജു ചെയ്തു രാത്രി സമയത്തേക്ക് ഉപയോ ഗിക്കാന്‍ കഴിയുന്നു. ബാറ്ററിയുടെ ചെലവ് അധികം ആകുന്നു എന്ന താണ് ഈ രീതിയുടെ പ്രധാന ദൂഷ്യം .
വൈദ്യുത വ്യുഹവും
ആയി ബന്ധപ്പെടുത്തി (on grid ) ആകുമ്പോള്‍ ബാറ്ററി യുടെ ആവശ്യം വരുന്നില്ല. എല്ലായ്പ്പോഴും വ്യുഹവുമായി
ബന്ധപ്പെടു ത്തിയിരിക്കുന്നത് കൊണ്ടു സൂര്യ പ്രകാശം കിട്ടിയില്ലെങ്കില്‍ വ്യുഹത്തില്‍ നിന്നും വൈദ്യുതി എടുക്കാം. പകല്‍ സമയത്ത് ആവശ്യത്തിലധികം
ഉത്പാദിപ്പിക്കുന്ന വൈദ്യുതി വ്യുഹത്തില്‍
മറ്റുളവര്‍ക്ക് ഉപയോഗിക്കാനും കഴിയുന്നു.
ചെലവ് കുറഞ്ഞ ഈ രീതിയാണ് കൂടുതല്‍
അഭികാമ്യം. ഇല്കട്രിസിറ്റി
അധികാരികളുടെ നിബന്ധനകള്‍ക്കനുസരിച്ച് പ്രവര്ത്തി ക്കണം എന്ന
പരിമിതി മാത്രമേ ഉള്ളൂ.
രണ്ടു രീതികളിലും പി
വി സെല്ലുകളില്‍ വീഴുന്ന സൂര്യ പ്രകാശം കുറഞ്ഞ
വോല്ടതയില്‍ ഉള്ള ഡി സി വൈദ്യുതി ആക്കി മാറ്റുന്നു ഫോട്ടോ വോല്ട്ടയിക്
തത്വം അനുസരിച്ച്. അസംഖ്യം ചെറിയ
ചെറിയ സെല്ലുകള്‍ ഉണ്ടെങ്കില്‍
മാത്രമേ കുറെയെങ്കിലും ഉയര്‍ന്ന വോള്‍ട്ടത ലഭ്യമാവൂ. വീടുകളില്‍
ഡി സി ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍
വോല്‍ട്ടത ചേരുന്നതാനെങ്കില്‍ നേരിട്ട്
ഉപയോഗിക്കാം അല്ലെങ്കില്‍ ഡി സി
വൈദ്യുതി ഏ സി വൈദ്യുതി ആക്കുന്ന ഒരു ഇന്‍വേര്ട്ടര്‍
(Invertor) എന്ന ഉപകരണം ഏ സി ആക്കി മാറ്റി
വീട്ടിലെ എല്ലാ ഉപകരണങ്ങള്‍ക്കും
കൊടുക്കുന്നു. പി വി സെല്ലുകള്‍ സ്ഥാപിക്കുമ്പോള്‍ എല്ലാ കാലത്തും തണല്‍ വീഴാതെ
പകല്‍ സമയം മുഴുവന്‍ സൂര്യപ്രകാശം സെല്ലില്‍ വീഴത്തക്ക വിധം സ്ഥാപിക്കണം , പി വി സെല്ലിന്റെ ഉപരിതലം
അഴുക്കു പിടിച്ചു മൂടാതെ
സൂക്ഷിക്കുകയും വേണം.
ഇന്നത്തെ ഉപകരണങ്ങളുടെ വില അനുസരിച്ച് ഒരു യൂണിറ്റു
വൈദ്യുതിക്ക് സോളാര്‍ ആകുമ്പോള്‍
ചിലവും മറ്റു രീതികളെ അപേക്ഷിച്ച്
അല്‍പ്പം കൂടുതല്‍ ആകുമോ എന്ന് സംശയം ഉണ്ടെങ്കിലും
ഭാവിയിലെ ഒരു പക്ഷെ ഇത്തരം
രീതികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ
എന്നതും വസ്തുതയാണ്. (ഏറ്റവും അടുത്തു കിട്ടിയ വിവരം അനുസരിച്ച് ഒരു യുനിറ്റിനു 2 രൂപ
50 പൈസയോളം ചിലവാകുമെന്നു
കണക്കാക്കപ്പെട്ടിരിക്കുന്നു ) .
2. കാറ്റില്‍ നിന്ന് വൈദ്യുതി (wind power)
കാറ്റിന്റെ വേഗത
ശരാശരി ഒരു സെക്കന്റില്‍ 6 മീ ( 13
mph) എങ്കിലും ഉണ്ടങ്കില്‍ കാറ്റാടി
യന്ത്രത്തോടു ഘടിപ്പിച്ച ജനറേറ്റരില്‍
വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന്
കണക്കാക്കിയിരിക്കുന്നു. കാറ്റിന്റെ
വേഗത ഏറിയും കുറഞ്ഞും ഇരിക്കാന്‍
സാദ്ധ്യതയുള്ളത് കൊണ്ടു ഇത്തരം ജനറേറ്ററുകള്‍ എപ്പോഴും വ്യുഹത്തില്‍
ബന്ധിപ്പിചിരിക്കും. (ചിത്രം 3, 4)
![]() |
ചിത്രം.4. കാറ്റാടി ജനറേറ്ററുകള്‍ |
3.വേലിയേറ്റത്തില്‍ (tides) നിന്ന് വൈദ്യുതി
![]() |
ചിത്ര.6. തിരമാലയില്‍ നിന്ന് വൈദ്യുതി |
കടല്‍ തീരത്ത് വലിയ ഭിത്തികള്‍ കെട്ടി വേലിയേറ്റസമയത്ത് വെള്ളം നിറയുന്നു. വേലിയിറക്ക സമയത്ത് സംഭരിച്ച
ജലം ടര്‍ബൈനില്‍ കൂടി പുറത്തേക്കു വിട്ടു
വൈദ്യുതി ഉണ്ടാക്കുന്ന രീതിയാണിത്. (ചിത്രം 7) തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനും ചില
രീതികള്‍ ഉപയോഗിക്കുന്നു. (ചിത്രം
.6)
![]() |
ചിത്രം.7. വേലിയേറ്റത്തില്‍ നിന്ന് വൈദ്യുതി |
4. ഭൂതാപം (Geothermal) ഉപയോഗിച്ച്
ചില സ്ഥലങ്ങളില്‍ ഭൂമിയ്കടിയില്‍ ഉഷ്ണ ജലപ്രവാഹം ഉള്ളതായി
കണ്ടിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ചൂട്വേല്ലമോ നീരാവിയോ
ശേഖരിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണിതു. (ചിത്രം.8)
കണ്ടിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ചൂട്വേല്ലമോ നീരാവിയോ
ശേഖരിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണിതു. (ചിത്രം.8)
No comments:
Post a Comment