വീട്ടിനകത്തെ വയറിങ്ങ് വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. വീട്ടിലെ ഉപകരണങ്ങളുടെ ബന്ധിത ലോഡിന്റെ ആകത്തുക 240 വോള്ട്ടില്‍ 5 കി വാ വരെ ആണെങ്കില്‍ ഇലക്ട്രിസിറ്റി കോഡനു സരി ച്ചു ഏക ഫെയ്സ് വൈദ്യുതി മതിയാവും . 100 കി വോ ആം വരെയുള്ള ലോഡിന് മൂന്നു ഫെയ്സു വൈദ്യുതിയും വേണം . മുമ്പ് പറഞ്ഞത് പോലെ സാധാരണ വീടുക ളിലെ കുറഞ്ഞ ശക്തി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വിവിധ തരം വിളക്കുകള്‍ ഫാനുകള്‍ എന്നിവയാണല്ലോ. അതുപോലെ കൂടുതല്‍ ശക്തി ഉപയോഗിക്കുന്നവ , ഇസ്തിരിപ്പെട്ടി, വെള്ളം ചൂടാക്കുന്ന ഹീറ്റര്‍, മൈക്രോവേവ് ഓവന്‍ , റെഫ്രിജെറേറ്റര്‍ , മിക്സര്‍ , ഗ്രൈന്ഡര്‍ , അലക്ക് യന്ത്രം വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍, എന്നി വയും.. കരണ്ടു പ്രവഹിക്കുന്ന കമ്പിയുടെ ഛെദക വിസ്തീര്ണം കറണ്ടിന്റെ മൂല്യം കൂടുമ്പോള്‍ അധികം ആവശ്യമായി വരുന്നു . അത് കൊണ്ടു കൂടുതല്‍ ശക്തി വേണ്ടുന്ന ഉപകരണങ്ങള്‍ കൂടുതല്‍ കറണ്ട് എടുക്കുമ്പോള്‍ അവയെ ബന്ധിപ്പിക്കുന്ന കമ്പി കള്‍ കൂടുതല്‍ വണ്ണം ഉള്ളവ ആയിരി ക്കും. കുറഞ്ഞ ശക്തി എടുക്കുന്ന മറ്റെല്ലാ ഉപകരണങ്ങള്ക്കും 5 ആമ്പിയര്‍ വഹിക്കാ നുള്ള കഴിവ് മതിയാവും . ഉയര്ന്ന കറണ്ടെ ടുക്കുന്നവയ്ക്ക് പൊതുവേ 15 ആമ്പിയര്‍ വഹിക്കാന്‍ കഴിവുള്ള കൂടുതല്‍ ഇഴകള്‍ (multi- stranded )ഉള്ള കവചിത കേബിളു കള്‍ ഉപയോഗിക്കുന്നു. പോരാഞ്ഞു ഇത്തരം ശക്തി കൂടിയ ഉപകരണങ്ങള്‍ മൂന്നു പിന്നുള്ള സോക്കറ്റിലെക്കായിരിക്കും ബന്ധിപ്പിക്കുന്നത്. സോക്കറ്റിന്റെ മൂന്നു അഗ്രങ്ങളില്‍ ഒന്ന് ഫെയ്സും മറ്റൊന്ന് ന്യുട്രലും മൂന്നാമത്തെത് ഭൂമിയുമായും ബന്ധിപ്പിചിരിക്കും. അത് പോലെ ഉപകരണ ത്തില്‍ ഫെയ്സും ന്യുട്രലും ഉപകരണത്തിലേ ക്ക് വൈദ്യുതി കൊടുക്കുന്ന രണ്ടഗ്ര ങ്ങളിലും മൂന്നാമത്തെ ബിന്ദു ഉപകരണ ത്തിന്റെ ലോഹ നിര്മ്മിതമായ പുറം ചട്ടയിലും ബന്ധിപ്പിച്ചിരിക്കും. ഇങ്ങനെ ചെയ്യുന്നത് കൊണ്ടു ഉപകരണത്തിലെ ഏതെങ്കിലും തകരാര് കൊണ്ടു അതിന്റെ പുറം ചട്ട വഴി കരണ്ടു പ്രവഹിക്കു വാനും ഉപയോഗിക്കുന്ന ആള്ക്ക് വൈദ്യുതിയില്‍ നിന്നും ഷോക്കുണ്ടായി ജീവാപായം സംഭവിക്കാതിരിക്കാനും കഴിയുന്നു. മറ്റു ഉപകരണങ്ങള്‍ രണ്ടു പിന്നോ മൂന്ന് പിന്നോ ഉപയോഗിക്കാം . മൂന്നാമത്തെ പിന്നിലേക്ക് ഒരു ചെമ്പുകമ്പി വയരിങ്ങില്‍ മറ്റു കവ ചിത കേബിളിന്റെ കൂടെ വലിക്കുന്നുണ്ട്. ഇതിന്റെ ഒരറ്റം ഭൂമിയുമായി ബന്ധിപ്പിച്ചി രിക്കും . ഭൌമീകരണത്തിന്റെ വിവരങ്ങള്‍ പിന്നാലെ.
വിവിധ തരം വയറിംഗ് രീതികള്‍
1. വീട്ടിലെ മറച്ചു വെക്കുന്ന (concealed) തരം
.
ആധുനിക വീടുകളില്‍ എല്ലാം ഇപ്പോള്‍ വയറിംഗ് പുറത്തു കാണാത്ത രീതിയില്‍ കെട്ടിടം ഉണ്ടാക്കു മ്പോള്‍ തന്നെ ഭിത്തിയില്‍ ചാലുകള്‍ കീറി പി വി സി പൈപ്പുകള്‍ വെക്കുന്നു. വയറുകള്‍ ഈ പൈപ്പുകള്ക്കു ള്ളില്‍ ആയിരിക്കുമെന്നുള്ളത് കൊണ്ടു പുറത്ത് കാണുകയില്ല. സ്വിച് ബോര്ഡും സ്വിച്ചുകളും മാത്രമേ പുറത്തു കാണാന്‍ കഴിയൂ. പൊതുവേ ലാഭകരവും എളുപ്പ ത്തില്‍ ചെയ്യാവുന്നതുമാണ് ഈ രീതി. ഏതെങ്കിലും കാരണവശാല്‍ കമ്പി മുറി ഞ്ഞു പോകുകയോ കത്തിപ്പോകുകയോ ചെയ്‌താല്‍ അത് മാറ്റാന്‍ കുറച്ചു ബുദ്ധി മുട്ടുണ്ടാവും എന്ന് മാത്രമേ ഉള്ളു. കുഴലില്‍ കൂടി വീട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്ന വയറുകള്‍ അനുസരിച്ച് ചെറിയ പൈപ്പുകളും വലിയ പൈപ്പുകളും അവ തമ്മില്‍ കൂട്ടി ചേര്ക്കാനുള്ള സന്ധി , എല്ബോ , ടി തുടങ്ങിയവയും ആവശ്യ മാണ്. ഇവയേ ചാലുകളില്‍ ഉറപ്പിച്ചു പ്ലാസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പുറത്തു കാണുക യില്ല. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു ഇത്തരം വയറിങ്ങിന് ഉപയോഗിക്കുന്ന വിധ ഘടകങ്ങള്‍ ആണ്.
![]() |
പി വി സി പൈപ്പ് ഘടകങ്ങള്‍ |
![]() |
പി വി സി പൈപ്പ് |
2. ക്ലീറ്റ് (cleat)വയറിംഗ്
താല്ക്കാലിക വയരിങ്ങിനും ഫാക്ടറിക ളിലും മറ്റും സൌകര്യത്തിനു വേണ്ടി വയറിംഗ് പുറത്തു കാണത്തക്ക വിധം ഭിത്തിയില്‍ പോര്സിലെയിന്‍ കൊണ്ടു നിര്മ്മിാച്ച ക്ലീറ്റുകളുടെ അകത്തു കൂടി വലിച്ചെടുക്കുന്നു. നിശ്ചിത അകലത്തില്‍ ക്ലീറ്റു കള്‍ സ്ഥാപിക്കുന്നു. അതിനു ശേഷം അതില്‍ കൂടി വയര്‍ വലിച്ചിട്ടു ക്ലീറ്റിന്റെ പുറം മൂടി വെച്ച് ഉറപ്പിക്കുന്നു. ഇത്തരം വയറിംഗ് ആകുമ്പോള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെടാതെ അഴിച്ചെടുത്ത് വീണ്ടും ഉപയോഗിക്കാം . അത്ര വില കൂടിയ തരം വയറുകള്‍ ഉപയോഗിക്കണം എന്നുമില്ല.
3. ക്ലിപ്പ് (സി റ്റി എസ് CTS / TRS) വയറിംഗ് .
പണ്ടൊക്കെ കനം കുറഞ്ഞ ലോഹ ക്ലിപ്പു കള്‍ ഉപയോഗിച്ച് വയറുകള്‍ ഭിത്തിയില്‍ ഉറപ്പിച്ച പട്ടികയില്‍ ഉറപ്പിച്ചിരുനു . റബ്ബര്രോ പി വി സി കവചം ഉള്ള വയറുകള്‍ ആയിരു ന്നു ഇതിനുപയോഗിച്ചിരുന്നത്. പൊതുവേ കാണാന്‍ ഭംഗി ഉള്ള രീതിയില്‍ ഇങ്ങനെ വയര്‍ ചെയ്യാം . പൊതുവേ ഒളിച്ചുവെക്കു ന്ന തരം വയറിംഗ് വന്നതോടുകൂടി ഈ രീതി ഇപ്പോള്‍ വളരെ കുറവായേ ഉപയോഗി ക്കാരുള്ളൂ.
![]() |
ക്ലീറ് വയറിംഗ് |
4. ലോഹ പൈപ്പ് (conduit) വയറിംഗ്
ഇതും ഫാക്ടറികളില്‍ ഉപയോഗിക്കുന്നു , ഇരുമ്പു പൈപ്പില്‍ കൂടി വയര്‍ വലിച്ചാണ് വയറു ചെയ്യു ന്നത്. പുകയോ അമ്ലാംശമോ ഉണ്ടാവാന്‍ സാദ്ധ്യത യുള്ള ഫാക്ടറികളില്‍ ഇത്തരം പൈപ്പ് വയറിങ്ങ് ഉപയോഗി ക്കുന്നു. ഇടനാഴികളിലും മറ്റും ഇത്തരം പൈപ്പ് വയറിംഗ് ഉപയോഗിക്കാം വീടുകളില്‍ അത്യപൂര്വ്വം ആയി മാത്രമെ ഇത്തരം വയറിംഗ് ഉപയോഗിക്കാറുള്ളൂ
![]() |
പൈപ്പ് വയറിംഗ് |
![]() |
CTS വയറിംഗ് / പൈപ്പ് വയറിംഗ് |
No comments:
Post a Comment