കമ്പ്യുട്ടറിന്റെ പ്രധാനപ്പെട്ട ഘടകങ്ങളെപ്പറ്റിയും അവയുടെ സഹായക ഉപകരണങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസത്തെ കുറിപ്പില്‍ സൂചിപ്പിക്കുക യുണ്ടായി. സാധാരണ വീടുകളില്‍ ഇന്ന് ഉപയോ ഗിക്കുന്ന കമ്പ്ട്ടരുകള്‍ രണ്ടു തരമാണ് , മേശപ്പുറ ത്തു വെക്കുന്ന ഡെസ്ക്ടോപ്പും മടിയില്‍ വെച്ചുപ യോഗിക്കുന്ന ലാപ്ടോപ്പും. ചിലര്‍ ടാബ്ലറ്റ് കമ്പു ട്ടറും ഉപയോഗിക്കുന്നു എങ്കിലും നമ്മുടെ നാട്ടില്‍ ഇതത്ര പ്രചാരത്തില്‍ വന്നിട്ടില്ല. ഇതിനനുബന്ധ മായി മറ്റു ഉപകരണങ്ങളും, പ്രധാനമായി അന്തര്ഗ മ ഉപകരണങ്ങളും ബഹിര്ഗമ ഉപകരണങ്ങളും വൈദ്യുതി ഉപയോഗിക്കുന്നു. ഇന്റര്നെറ്റ് ഉപയോഗിക്കുന്നു എങ്കില്‍ മോഡം, പാട്ടും മറ്റും കേള്ക്കണമെങ്കില്‍ ഉച്ചഭാഷിണി (loud speaker), തടസ്സമില്ലാതെ വൈദ്യുതി നില നിര്ത്താന്‍ യു പി എസ് എന്നിവ ആവശ്യമാണ്. പ്രിന്റര്‍ സ്കാനര്‍ എന്നിവ വേറെയും .
![]() |
Desktop Computer |
ഏതു തരം കംപ്യുട്ടര്‍ ?
പുതിയതായി വീട്ടിലേക്കു ഒരു കംപ്യുട്ടര്‍ വാങ്ങുന്നു എങ്കില്‍ ഏതു തരമാണ് വാങ്ങേണ്ടതു , സ്വാഭാവികമായും ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം പലപ്പോഴും പറയാന്‍ വിഷമം ആണ് എങ്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും .
![]() |
Laptop computer |
1. ഊര്ജ ' ഉപയോഗം ഏറ്റവും കുറഞ്ഞത് ടാബ്ലറ്റ് കമ്പ്യുട്ടറില്‍ ആണ്, അത് കഴിഞ്ഞാല്‍ ലാപ്ടോപ്പില്‍, കൂടുതല്‍ ഡെസ്ക്ടോപ്പില്‍.
2. കൊണ്ടു നടക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഡെസ്ക്ടോപ്പ് ഉപയോഗപ്രദമല്ല. ഓഫീസിലും വീട്ടിലും ഉപയോഗിക്കാന്‍ ലാപ്ടോപ്പും ടാബ്ലറ്റും ആവാം .
3. ഇത് മൂന്നില്‍ ചെലവ് കുറവ് സ്വാഭാവിക മായും ടാബ്ലറ്റിനു തന്നെ.
4. അത്യാവശ്യം ഇ-മെയില്‍ നോക്കാനും നെറ്റ് നോക്കാനും ചില ആപ്ലിക്കെഷനു കള്‍ മാത്രം ഉപയോഗിക്കുന്നു എങ്കില്‍ ടാബ്ലറ്റ് തന്നെ മതിയാവും.
5. വിദ്യാര്ഥികള്‍ ഉള്ള വീടുകളില്‍ പഠിക്കാ നുള്ള കാര്യങ്ങള്‍ ഇന്റര് നെറ്റില്‍ നിന്നും ഡൌന്ലോഡു ചെയ്തു സൂക്ഷിക്കണം എങ്കില്‍ ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ തന്നെ വേണ്ടി വരും .
6. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ ആകുമ്പോള്‍ കംപുട്ടരിന്റെ മോണിട്ടര്‍ എല്‍ സി ഡി മോണിട്ടര്‍ തന്നെ ആവണം . പഴയ മോഡല്‍ ടി വി പോലെ സി ആര്‍ ടി കൂടുതല്‍ ശക്തി ആവശ്യപ്പെടുന്നവയാണ് , അത് കൊണ്ടു സി ആര്‍ ടി ഒഴിവാക്കുക.
7. ലാപ് ടോപ് കമ്പ്യൂട്ടരില്‍ എല്‍ സി ഡി ആണെങ്കിലും സ്ക്രീന്‍ വലിപ്പം അനുസരി ച്ച് ശക്തിയില്‍ വ്യത്യാസം ഉണ്ടാവും , വലിയ സ്ക്രീന്‍ കൂടുതല്‍ ശക്തിഎടുക്കുന്നു.
8. കമ്പ്യുട്ടറില്‍ അത്യാധുനിക പ്രോസസ്സറാ വുമ്പോള്‍ അത് കൂടുതല്‍ ശക്തി ആവശ്യ പ്പെടുന്നു .
9. പുതിയ രീതിയില്‍ ഉള്ള ഹാര്ഡ് ഡിസ്കു കള്‍ കുറച്ചു മാത്രം ശക്തി ഉപയോഗിക്കു ന്നവയാണ് .
10. ലാപ്ടോപ്പിന് ഉള്ളില്‍ ബാറ്ററി ഉള്ളത് കൊണ്ടു രണ്ടോ മൂന്നോ മണിക്കൂര്‍ വൈദ്യു തി ഇല്ലെങ്കിലും പ്രവര്‍ത്തിപ്പിക്കാം. ബാറ്ററി ചാര്‍ജു തീർന്നുകഴിയുന്നതിനു മുമ്പ് വീണ്ടും ചാര്‍ജു ചെയ്‌താല്‍ മതി.
![]() |
UPS |
അനുബന്ധ ഉപകരണങ്ങള്‍
1. അനുസ്യൂത വൈദ്യുത യുണിറ്റ് – (Uninterruptible Power Supply Unit - UPS)
കമ്പ്യുട്ടറില്‍ പ്രവര്ത്തിക്കുമ്പോള്‍ പെട്ടെന്നു വൈദ്യുതവിതരണം തടസ്സപ്പെട്ടാല്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലി പൂര്ത്തിയാക്കി സുരക്ഷിതമാക്കിയിട്ടില്ലെങ്കില്‍ നഷ്ടപ്പെട്ടുക പതി വാണ്. അത് കൊണ്ടു തുടര്ച്ചയായി ചെയ്തു കൊണ്ടിരിക്കുന്ന ജോലി ഇടക്കിടക്ക് സംഭരിക്കുന്നത് (സേവ് ചെയ്യു ന്നത്) നല്ല കാര്യമാണ്. അല്ലെങ്കിലും കംപ്യുട്ടര്‍ ഇടക്കിടക്ക് ഓഫ് ആകുന്നതോ ആക്കുന്നതോ അതിനകത്തെ ഉപകരണ ങ്ങള്ക്ക് തകരാറുകള്‍ ഉണ്ടാക്കാന്‍ കാരണം ആയേക്കാം . ഹാര്ഡ് ഡിസ്കും മറ്റു ഡാറ്റാ സംഭരണ ഉപകരണങ്ങളും ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ തകരാറില്‍ ആവാന്‍ സാദ്ധ്യതയുള്ളത് . ഹാര്ഡ് ഡിസ്ക് തകരാറി ലായാല്‍ മാസങ്ങള്‍ കൊണ്ടു ചെയ്ത പണികളും അതില്‍ സേവ് ചെയ്ത പ്രോഗ്രാമുകളും മറ്റും നഷ്ടപ്പെടാം, ഹാര്ഡ് ഡിസ്ക് തന്നെ തകരാറില്‍ ആകുന്നതും ചിലപ്പോള്‍ സംഭവിക്കാം . അതുകൊണ്ടു കമ്പ്യൂട്ടരിനു അനുസ്യൂതമായി വൈദ്യുതി നില നിര്‍ത്താന്‍ ഒരു ഉപകരണം ലഭ്യമാ ണ് . യു പി എസ് എന്ന ഓമനപ്പേരില്‍ അറിയ പ്പെടുന്ന ഈ ഉപകരണം നമ്മുടെ നാട്ടില്‍ ആവശ്യമാണ്.
യു പി എസ്സും ഇന്‍ വേര്ട്ടറും വ്യത്യാസം
നേരത്തെ സൂചിപ്പിച്ചത് പോലെ ഇന്‍ വെര്ടര്‍ ഇന്ന് പല വീടുകളിലും വാങ്ങി വെക്കുന്നുണ്ട്. അപ്പോള്‍ അതില്‍ നിന്നു വൈദ്യുതി എടുത്തു കൂടെ എന്ന് സ്വാഭാവി കമായ ചോദ്യം വരാം . എന്നാല്‍ യു പി എസ്സിന്റെയും ഇന്‍ വേര്ട്ടരിന്റെയും ധര്മ്മം ഒന്ന് തന്നെ ആണെങ്കിലും പ്രവര്ത്തന ത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ലൈനില്‍ നിന്ന് കിട്ടുന്ന വൈദ്യുതി തടസ്സപ്പെട്ടാല്‍ ബാറ്ററിയില്‍ നിന്ന് ഡി സി ഏ സി യാക്കി വൈദ്യുതി നില നിര്ത്തുകയാണ് രണ്ടും ചെയ്യുന്നത്. എന്നാല്‍ യു പി എസ് പെട്ടെ ന്നു തന്നെ വൈദ്യുതി നിലനിർത്തുന്നു. ഒരു സെക്കന്റിന്റെ ഏതാനും അംശങ്ങള്ക്കു ള്ളില്‍ തന്നെ കമ്പ്യുട്ടറിനു വൈദ്യുത സപ്ലെ നിലനിര്ത്തും . ഇന്‍ വെര്ട്ട്ര്‍ കുറച്ചു കൂടി സമയം എടുത്തേ പ്രവര്ത്തന സജ്ജമാവു കയുള്ളൂ. പലപ്പോഴും ഇന്‍ വെര്ട്ടർ സ്വയം പ്രവര്ത്തി്ക്കുന്നതാവാനും സാദ്ധ്യത കുറ വാണ്, കരണ്ടു പോയാല്‍ നമ്മള്‍ ഇന്‍ വേ ര്ട്ടര്‍ ഓണ്‍ ചെയ്‌താല്‍ മാത്രമേ വൈദ്യുതി കിട്ടൂ. യു പി എസ് ആകുമ്പോള്‍ സ്വയം പ്രവര്ത്തിച്ചു വൈദ്യുത വിതരണം നില നിര്ത്തും . ഇവ തമ്മില്‍ പ്രവര്ത്ത്ന ക്ഷമം ആകാനെടുക്കുന്ന സമയ വ്യത്യാസം കമ്പ്യുട്ട ടറിനു ചിലപ്പോള്‍ തകരാരുണ്ടാക്കാൻ കാരണം ആയേക്കാം അത് കൊണ്ടു കുറ ഞ്ഞ ശേഷി ഉള്ളതായാലും കമ്പ്യുട്ടറിനു മാത്രമായി ഒരു യു പി എസ് വാങ്ങുന്നത് നല്ലതായിരിക്കും. ഒരു ബുദ്ധിമുട്ട് ഒരേ ശേഷി
ഉള്ള യു പി എസ്സിന് ഇന്വേര്ട്ടരിനെക്കള്‍ വില കൂടുതലാണ് എന്താണ്. പ്രിന്ററും പിസി യും സ്പീക്കറും തുടര്ച്ചയായി ബന്ധപ്പെടു ത്തണം എങ്കില്‍ 500 കെ വി എ യുടെ യു പി എസ് വാങ്ങുന്നതായിരിക്കും ഉചിതം. അതിനു വേണ്ടി വരുന്ന അധിക ചെലവ് കമ്പ്യുട്ടറിനെ സംരക്ഷിക്കാന്‍ ഉപകാര പ്പെടും . തോട്ടി ഇല്ലാത്തതു കൊണ്ടു ആന നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും ആവാം .
![]() |
Output devices |
2. പ്രിന്ടര്‍
വിവിധ തരം പ്രിന്ററുകള്‍ മാര്കറ്റില്‍ ലഭ്യ മാണ് , കളര്‍ പ്രിന്ററും ബ്ലാക്ക് & വൈറ്റ് , പ്രിന്റിംഗ് സ്കാനിംഗ് , ഫോട്ടോ കോപ്പി എല്ലാം ചെയ്യാവുന്നത് ഇങ്ങനെ . പ്രിന്റര്‍ വാങ്ങുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ നന്ന് , ഇപ്പോള്‍ കിട്ടുന്ന പ്രിന്ടരുകളില്‍ മിക്കതിനും പ്രിന്റു ചയ്യാന്‍ ഉപയോഗിക്കുന്ന പൊടി (ടോണര്‍ - മഷി) നിറച്ച കാര്ട്ട്രിട്ജിനു വില പ്രിന്ററിന്റെ വിലയോടടുത്ത് വരുമെന്ന് ഓര്ക്കുക. കളര്‍ പ്രിന്ററിന് പ്രത്യേകിച്ചും . അത്യാവശ്യം ഏതെങ്കിലും പ്രധാനപ്പെട്ട പ്രമാണത്തിന്റെ കോപ്പി എടുക്കാന്‍ ബ്ലാക്ക് & വൈറ്റ് പ്രിന്റര്‍ മതിയാവും . ടോണരിന്റെ വില എത്രയാവുമെന്നു മനസ്സിലാക്കി മാത്രം പ്രിന്റര്‍ വാങ്ങുക. പല പരിപാടി ഒരുമിച്ചു ചെയ്യുന്ന പ്രിന്റ്/സ്കാന്‍/കോപ്പി പൊതുവേ ഗുണം മോശ മായിരിക്കും , അതുകൊണ്ടു പ്രിന്റു ചെയ്യാന്‍ മാത്രം ഉള്ളത് വാങ്ങുക യാണ് നല്ലത്. ഇപ്പോള്‍ മൊബൈലില്‍ തന്നെ ഫോട്ടോ എടുത്തു സ്കാന്‍ ചെയ്യുന്നതു പോലെ ഉപയോഗിക്കാൻ കഴിയു മല്ലോ.
![]() |
Modem |
3. സ്കാനര്‍
ഫോട്ടോ, ചിത്രങ്ങള്‍, പ്രമാണങ്ങള്‍ ഇവ ഡിജിറ്റല്‍ കോപ്പി എടുത്തു സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ മൊബൈല്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തു കംപ്യുട്ടറി ലേക്ക് അയച്ചു സൂക്ഷിക്കാവുന്നതാണ്, നമ്മുടെ വീട്ടില്‍ ഇപ്പോള്‍ ഇതിനു അത്ര ആവശ്യമില്ല.
4. മോഡം
കംപ്യുട്ടര്‍ മറ്റു കംപ്യുട്ടര്‍ ശ്രുംഖലയുമായി ബന്ധിപ്പിക്കാന്‍ ഇന്റര്നെുറ്റ് ബന്ധം ഇതില്‍ കൂടിയാണ് കിട്ടുന്നത്. വിവധ തരം മോഡ ങ്ങള്‍ ഉണ്ട്. ഇപ്പോള്‍ സർവ സാധാരണമാ യത് വൈഫൈ മോഡം ആണ് . വൈഫൈ ബന്ധം ആവശ്യമുള്ള എല്ലാ ഉപകരണ ങ്ങളും ഒരുമിച്ചു ബന്ധിപ്പിക്കാന്‍ കഴിയും ഇന്റര്നെറ്റ് നല്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടു അവരുടെ ശ്രുംഖലയുമായി യോജിച്ചു പോകുന്ന മോഡം വാങ്ങാന്‍ ശ്രദ്ധിക്കണം ,
![]() |
Loud speakers |
വിവിധ കമ്പ്യുട്ടറുകള്ക്കും അനുബന്ധ ഉപകരണങ്ങള്ക്കും ആവശ്യമായ ശക്തി (വാട്ട്സില്‍) :
1) ഡെസ്ക്ടോപ്പ് കംപ്യുട്ടര്‍
വിവിധ വേഗതയിലുള്ള പ്രോസസ്സര്‍ ഉള്ള സി പീ യു : 100 - 200 വാട്ട്സ്
സി ആര്‍ ടി മോണിട്ടര്‍ : 80 – 100 വാട്ട്സ് എല്‍ സി ഡി മോണിട്ടര്‍ : 20 – 40 വാട്ട്സ്
2) ലാപ് ടോപ്പ് കംപ്യുട്ടര്‍ : 40 - 60 വാട്ട്സ്
3) മോഡം (വൈഫൈ ) : 7 - 10 വാട്സ്
4) പ്രിന്റര്‍ / സ്കാനര്‍ (പല തരം) : 30 - 50
5) ഉച്ച ഭാഷിണി (സ്പീക്കര്‍) : 20 വാട്സ്
ഊര്ജ ഉപഭോഗം
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും മറ്റു ഉപകരണങ്ങളെപ്പോലെ എത്ര മണിക്കൂര്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാ യിരിക്കും ഊര്ജ ഉപയോഗം . മേല്പറഞ്ഞ കണക്കുകളില്‍ നിന്ന് ഡെസ്ക്ടോപ്പിനെ ക്കാള്‍ ശക്തി ലാപ്ട്ടോപ്പിനും ഇത് രണ്ടിനെ ക്കാളും കുറവ് ടാബ്ലറ്റ് കമ്പ്യുട്ടരിനും ആണെ ന്ന് കാണാം .
ഉദാഹരണത്തിന് 200 വാട്സ് എടുക്കുന്ന ഒരു ഡെസ്ക്ടോപ് ദിവസം 6 മണിക്കൂര്‍ പ്രവര്ത്തിച്ചാല്‍ 200 x 6 = 1200 വാട്ട് മണിക്കൂര്‍ = 1.2 യൂണിറ്റ് വൈദ്യുതി ചിലവാകും. 200 വാട്ടും എല്ലാ ഭാഗങ്ങളും മുഴുവന്‍ സമയവും പ്രവര്ത്തന നിരതമാ ണെങ്കില്‍ മാത്രം . ഊര്ജാ സുരക്ഷാ സെറ്റിംഗ് ഉപയോഗിച്ചാല്‍ ഇതില്‍ കുറവു ഊര്ജ o മാത്രമേ ആവൂ.
കംപ്യുട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഊര്ജ ഉപ ഭോഗം കുറക്കാനുള്ള വഴികള്‍ .
1. ഊര്ജ കാര്യ ക്ഷമതയുള്ള കംപ്യുട്ടര്‍ ( സ്റ്റാര്‍ റേറ്റിംഗ് അഞ്ചു തന്നെ ഉള്ളത് ) തന്നെ വാങ്ങുക.
2. ലാപ്ടോപ്പിലും ഡെസ്ക്ടോപ്പിലും ഊര്ജ സംരക്ഷണ രീതിയില്‍ ഉപയോഗിക്കുക. ഉദാഹരണത്തിന് 10 മിനുട്ടുകള്‍ നാം ഉപയോഗിക്കാതിരുന്നാല്‍ മോണിട്ടര്‍ ഓഫ് ആക്കാം, 20 മിനുട്ട് പ്രവര്തിക്കാതിരുന്നാല്‍ മോനിട്ടരും ഹാര്ഡ് ഡിസ്കും ഓഫ് ആകും .30 മിനുട്ട് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ അകെ ഓഫ് ആയി സ്റ്റാന്ഡ് ബൈ ( സ്ലീപ് )മോഡില്‍ ആകുന്ന രീതിയില്‍ സ്വാഭാ വികമായി സെറ്റ് ചെയ്യാം .
3. പ്രിന്റര്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ ചെയ്‌താല്‍ മതി .
4. അത് പോലെ തന്നെ സ്പീക്കറും ആവശ്യ മുള്ള പ്പോള്‍ ഓണ്‍ ചെയ്‌താല്‍ മതി.
5. മോഡം രാത്രി സമയത്ത് ഓഫ്ആക്കി യിടാം .
ചുരുക്കത്തില്‍ മറ്റുപകരണങ്ങളെപ്പോലെ തന്നെ ബോധ പൂര്വ്വം ശ്രമിച്ചാല്‍ ഊര്ജം ലാഭിക്കാം , കരണ്ടു ബില്ലും കുറയ്ക്കാം .