Thursday, 7 June 2018

25. കറണ്ടു ചാര്ജു കുറക്കണം എങ്കില്‍ ഊര്ജം സംരക്ഷിക്കൂ

കഴിഞ്ഞ ലക്കം എങ്ങനെ കരണ്ടു ചാര്ജു കണ ക്കാക്കാം എന്ന് വിശദമായി എഴുതി. ഇന്ന് ഇനി എങ്ങനെ കരണ്ടു ബില്ല് കാണു മ്പോള്‍ ഷോക്ക ടിക്കാതിരിക്കാന്‍ ശ്രദ്ധി ക്കാമെന്നു നോക്കാം .
ഇപ്പോഴത്തെ ഇലക്ട്രിസിറ്റി ബോര്ഡിന്റെ താരിപ്പനുസരിച്ചു ഒരു ഇടത്തരം കുടുംബ ത്തിന്റെ കറണ്ടു ബില്ല് മോശമല്ലാത്ത ഒരു തുക ആവുന്നുണ്ടാവും . എന്റെ വീട്ടില്‍ മൂന്നു പേര്‍ മാത്രമേ ഉള്ളൂ. ഏ സി യും പാചകത്തിന് വൈദ്യുതിയും ഉപയോഗി ക്കുന്ന പതിവില്ല ഇന്‍ വെര്‍ട്ടര്‍ സോളാറില്‍ നിന്ന് ചാര്‍ജു ചെയ്യുന്നു. എന്നാലും രണ്ടു മാസം കൂടി വരുന്ന ബില്ലില്‍ ആയിരത്തില ധികം രൂപ ആകുന്നു എന്നത് സത്യം , കഴിവ തും ഊര്ജ ഉപയോഗം കുറക്കാന്‍ ശ്രമിക്കു ന്നുണ്ട് എങ്കിലും .
ഏതായാലും വിവിധ ഉപകരണങ്ങള്‍ ഉപ യോഗിക്കുമ്പോള്‍ ഊര്ജം കുറച്ചു എങ്ങ നെ ചിലവാ ക്കാം എന്ന് അതാതു ഉപക രണത്തിന്റെ കൂടെ എഴുതിയിരുന്നു എങ്കിലും ഒന്ന് കൂടി ഓര്മ്മിപ്പിക്കാന്‍ ഈ കുറിപ്പ് ഉപയോഗിക്കുന്നു.
ഊര്ജം എന്ന് പറയുമ്പോള്‍ വൈദ്യുത ഊര്ജം മാത്രമല്ല എങ്കിലും ആദ്യം അതു തന്നെ ആവട്ടെ.
വീട്ടില്‍ വൈദ്യുത ഉപഭോഗം കുറക്കാന്‍ ചെയ്യാവുന്നത് .
സ്വീകരണ മുറിയിലും മറ്റു മുറികളിലും
1. മുറിയില്‍ ആരും ഇല്ലാത്തപ്പോള്‍ ഫാനും ലൈറ്റും ടിവിയും മറ്റും ഓഫ്‌ ആക്കുക.
2. പുതിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഊര്ജക്ഷമതയുള്ള ഉപകരണങ്ങള്‍ (Energy Rating 5* Rating) അഞ്ചു നക്ഷത്ര റേറ്റിനഗ് ഉള്ളവ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക.
3. സാധാരണ ഫിലമെന്റുള്ള വിളക്കുകള്‍ ഒഴിവാക്കി എല്‍ ഈ ഡി വിളക്കുകള്‍ ഉപയോഗിക്കുക.
4. പഴയ മോഡല്‍ സി ആര്‍ റ്റി ടി വി മാറ്റു മ്പോള്‍ എല്‍ ഈഡി ടി വി തന്നെ വാങ്ങുക.
5. ഫാനുകള്ക്ക് പഴയ രീതിയില്‍ ഉള്ള റെഗുലേറ്ററിനു പകരം ഇലക്ട്രോണിക് റെഗു ലേറ്റര്‍ ഉപയോഗിക്കുക.
6. ആവശ്യമുള്ളത്ര വേഗതയില്‍ മാത്രം ഫാന്‍ ചലിപ്പിക്കുക, കുറഞ്ഞ വേഗതയില്‍ കുറച്ചു ഊര്ജം മാത്രമേ ചിലവാകൂ ഇല ക്ട്രോണിക് റെഗുലേറ്റര്‍ ആണെങ്കില്‍.
7. ടി വി ഓഫ്‌ ആക്കുമ്പോള്‍ റിമൊട്ടില്‍ നിന്ന് ഓഫ് ആക്കാതെ പ്ലഗ്ഗില്‍ തന്നെ ഓഫ് ആക്കുക, അല്പം നടക്കേണ്ടി വന്നാല്‍ പോലും.
8. വീട്ടില്‍ എമെര്ജെന്സി വിളക്കായി സൌരോ ര്ജ വിളക്കുകള്‍ ഉപയോഗി ക്കുക.
9. വീട്ടില്‍ ഇന്‍ വെര്ട്ടര്‍ ഉപയോഗിക്കുന്നവര്‍ അത് സൌരോര്ജം ഉപയോഗിച്ച് ചാര്ജുു ചെയ്യുക.
10. പഠിക്കുന്ന മുറിയില്‍ മേശ വിളക്കുപ യോഗിക്കുക, കുറഞ്ഞ വാട്ട്സുള്ള എല്‍ ഈ ഡി മതി, ചൂടും ഉണ്ടാവുകയില്ല .
അടുക്കളയിലും മറ്റു കാര്യങ്ങള്ക്കും
11. പാചകം വൈദ്യുതി ഉപയോഗിച്ച് വേണ്ട, അത്യാവശ്യം വന്നാല്‍ ഇന്ഡക്ഷന്‍ കുക്ക റോ മൈക്രോവേവ് അവനോ ഉപയോ ഗിക്കുക.
12. ഇസ്തിരിപ്പെട്ടി എന്നും ഉപയോഗിക്കാ തെ ആഴ്ചയില്‍ രണ്ടോമൂന്നോ പ്രാവശ്യം ഒരുമിച്ചു കൂടുതല്‍ തുണി ഇസ്തിരി ഇടാനു പയോഗിക്കുക.
13. അലക്കിയ തുണി പിഴിയാതെ ഉണക്കി യാല്‍ ഇസ്തിരി അധികം ചെയ്യേണ്ടി വരുകയില്ല.
14. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
(i) ഫ്രിഡ്ജിന്റെ വാതില്‍ തുറന്നിടരുത് വെറു തെ തണുപ്പു പോയാല്‍ ഊര്ജനഷ്ടം ഉണ്ടാകും , ഉടന്‍ തന്നെ ഫ്രിഡ്ജ് ഓണാ കുന്നത് കാണാം
(ii) ഭക്ഷണ സാധനങ്ങള്‍ ആവശ്യമായത്ര മാത്രം പാചകം ചെയ്തു അന്നന്നു ഉപയോ ഗിക്കുക.
(iii) ഫ്രിഡ്ജ് മാറുമ്പോള്‍ ഇന്‍ വെര്ട്ടര്‍ ഇനത്തില്‍ ഉള്ളത് തന്നെ വാങ്ങുക , കുറച്ചു ഊര്ജം ഉപയോഗിക്കുന്നത്. കൂടുതല്‍ ഊര്ജ കാര്യ ക്ഷമത ഉള്ളതും ഇത്തരമാണ് .
(iv) ഫ്രിഡ്ജിന്റെ റബ്ബര്‍ സീല്‍ വായു കട ക്കാത്തതാണോ എന്നുറപ്പ് വരുത്തുക. അല്ലെങ്കില്‍ അത് മാറ്റി വെക്കുക.
(v) ഫ്രീസറില്‍ നിന്നെടുത്ത ഭക്ഷണ സാധന ങ്ങള്‍ ആദ്യം താഴത്തെ തട്ടില്‍ വെച്ച് കുറച്ചു നേരം കഴിഞ്ഞു പുറത്തെടുക്കുക.
(vi) കഴിവതും ഫ്രിഡ്ജില്‍ സാധനം ഒന്നുമി ല്ലാതെ ഓണ്‍ ചെയ്തിടരുത്.
(vii) ഫ്രീസറില്‍ അമിതമായി ഐസ് പിടി ക്കാതെ ഇടക്കിടക്ക് ഡിഫ്രോസ്റ്റ് ചെയ്യുക. (ആട്ടൊ ഡീഫ്രോസ്റ്റ് ഇല്ലെങ്കില്‍ )
(viii) ആഹാര സാധനങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജില്‍ വെക്കുക.
(ix) ആഹാര സാധനങ്ങള്‍ നല്ലവണ്ണം അടച്ചു ഫ്രിഡ്ജില്‍ വെക്കുക, ഫ്രിഡ്ജില്‍ ഈര്പ്പം ഉണ്ടാവാ തിരിക്കാന്‍ സഹായിക്കും
15. അലക്ക് യന്ത്രം കഴിവതും നിറച്ചു വസ്ത്രങ്ങള്‍ ആകുമ്പോള്‍ മാത്രം പ്രവര്ത്തിപ്പിക്കുക. എല്ലാ ദിവസവും പ്രവര്ത്തിപ്പിക്കുന്നത് ഒഴിവാക്കുക
16. വെള്ളം ചൂടാക്കാന്‍ സംഭരണി ഇല്ലാത്ത തരം ഹീറ്റര്‍ ഉപയോഗിക്കുക.
17. ഹീറ്ററിന്റെ തെര്മ്മോസ്റ്റാറ്റ് കുറഞ്ഞ താപ നിലയില്‍ സെറ്റ് ചെയ്യുക , ആവശ്യ ത്തിനു മാത്രം വെള്ളം ചൂടായാല്‍ മതിയല്ലോ.
18. കഴിയുമെങ്കില്‍ കുളിക്കാന്‍ വെള്ളം ചൂടാ ക്കാന്‍ സൌരോര്ജം, ഉപയോഗിക്കുക.
19. ഏ സി വാങ്ങുമ്പോള്‍ അഞ്ചു സ്റ്റാര്‍ റേറ്റിംഗ് ഉള്ള സ്പ്ളിറ്റ് ഏ സി തന്നെ വാങ്ങുക.
20. ഏ സി 24-25 ഡിഗ്രീ താഴെ സെറ്റ് ചെയ്യരുത്. അമിതമായി തണുപ്പിക്കുന്നതിന് കൊടുത്താല്‍ ഊര്ജം വേണ്ടി വരും .
21. ഏ സി യുടെ ഫില്ട്ടര്‍ ഇടയ്ക്ക് വൃത്തി യാക്കുക
22. ഏ സി ഉപയോഗിക്കുന്ന മുറിയിലെ ജനാലയും വാതലും ഒക്കെ അടച്ചു വായു കടക്കാത്തതാക്കുക.
23. സ്പ്ളിറ്റ് ഏ സി യുടെ പുറത്തു വെക്കു ന്ന യുണിറ്റ് വെയിലത്താവരുത് . നല്ല വായു സഞ്ചാരം ഉറപ്പാക്കണം
24. ഏ സി ഉപയോഗിക്കുന്ന മുറിയില്‍ ആവശ്യ മില്ലാത്ത സാധനങ്ങള്‍ ഒഴിവാകുക.
25. വീടിനു ചുറ്റും മരങ്ങള്‍ വെച്ച് പിടിപ്പി ച്ചാല്‍ വീട്ടില്‍ അധികം ചൂടനുഭവപ്പെടു കയില്ല. ഏ സി അധിക നേരം പ്രവര്ത്തി പ്പിക്കെണ്ടി വരുകയില്ല
26. കംപ്യുട്ടര്‍ ഊര്ജ സുരക്ഷിത രീതിയില്‍ പ്രവര്ത്തിക്കണം. ഊര്ജ സുരക്ഷാ സെറ്റി ന്ഗ്സ് ഉപയോഗിച്ചു , അഞ്ചു മിനുട്ട് കഴി ഞ്ഞാല്‍ മോണിട്ടര്‍ ഓഫ്‌ ആക്കുന്ന , 10 മിനുട്ട് കഴിഞ്ഞാല്‍ ഹാര്ഡ് ഡിസ്ക്ക് ഓഫ് ആകുന്ന, ഇരുപതു മിനുട്ട് കഴിഞ്ഞാല്‍ സ്റ്റാന്ഡ് ബൈ ആകത്തക്ക വിധം സെറ്റ് ചെയ്യാന്‍ കഴിയും
27. വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിന്റെ ഫുട്ട് വാല്‍ വ് ആവശ്യത്തിനു സുഷിരങ്ങള്‍ ഉള്ള തായിരിക്കണം. കിണറിന്റെ ആഴവും ടാങ്കിന്റെ ഉയരവും നോക്കി പാമ്പിന്റെ ശേഷി നിര്ണയിച്ചു വാങ്ങുക.
28. ആട്ടോമാറ്റിക് ലെവല്‍ നിയന്ത്രണ സംവിധാനം ഉപയോഗിക്കുക.
29. പമ്പില്‍ നിന്ന് ശിരോപരി ടാന്കിലെ ക്കുള്ള പൈപ്പ് ലൈന്‍ വളവും തിരിവു മില്ലാതെ നേരെ ഉള്ളതായിരിക്കട്ടെ.
30. ശിരോപരി ടാങ്കില്‍ വെള്ളം നിറഞ്ഞാല്‍ ഉടനെ പമ്പ് ഓഫാക്കുക.
(വീട്ടില്‍ വൈദ്യുതി അല്ലാത്ത മറ്റു ഊര്ജ് ഉപഭോഗം കുറക്കാനുള്ള മാര്ഗങ്ങളെപ്പറ്റി മറ്റൊരിക്കല്‍ ആവാം )
അവലംബം: ഇതില്‍ ചില കാര്യങ്ങള്‍ Energy Managemet Centre Kerala യുടെ ലഘുലേഖയില്‍ നിന്ന് .

No comments:

Post a Comment