Saturday, 2 June 2018

20. മിക്സിയും ഗ്രൈന്ഡരും

ശരീരത്തിന് നല്ലതാണെങ്കിലും അല്ലെങ്കിലും ഉഴുന്നും അരിയും തലേദിവസം അരച്ച് രാവിലെ ദോശയായോ ഇഡഡലിയായോ പ്രാതല്‍ കഴി ക്കുന്നത്‌ നമ്മുടെ ശീലമായി കഴിഞ്ഞു. പണ്ടൊക്കെ ആട്ടുകല്ലില്‍ മണി ക്കൂറുകള്‍ കൊണ്ടു അരച്ചെടുത്തിരുന്ന ദോശമാവ് ഇപ്പോള്‍ പ്ലാസ്റ്റിക് പാക്കറ്റില്‍ സൂപ്പര്‍ മാര്ക്കറ്റില്‍ വരെ കിട്ടുന്നു. അത് വാങ്ങാന്‍ തയ്യാറല്ലാത്ത പഴയ ആള്ക്കാര്‍ ഇപ്പോഴും അരച്ചെടുക്കുന്നു. ആട്ടുകല്ലില്‍ അല്ല, മിക്സിയിലോ ഗ്രൈന്ഡലറിലോ. നമ്മുടെ കുട്ടികള്‍ അമേരിക്കയില്‍ പോയാ ലും അവര്ക്കും ദോശയും ഇ ഡ്ഡലിയും വേണം , 110 വോള്ട്ടി ല്‍ കോയമ്പത്തൂരില്‍ ഗ്രൈൻ ഡറും അതുണ്ടാക്കി കിട്ടുകയും ചെയ്യും . ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നമുക്ക് നോക്കാം .
ആട്ടു കല്ല്‌ 

അരകല്ല് 

1. മിക്സി
ആട്ടുകല്ലും അരകല്ലും ഇപ്പോഴത്തെ കുട്ടി കള്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല, കാരണം അടുക്ക ളയില്‍ എന്തരയ്ക്കാനും ഇന്ന് മിക്സി ആണല്ലോ, വിവിധ സാധനങ്ങള്‍ അരയ്ക്കാന്‍ വിവിധ വലിപ്പത്തിലുള്ള ജാറുകളും വിവിധ ബ്ലെയ്ഡുകളും തയ്യാര്‍ മിക്സിയുടെ കൂടെ. മിക്സിയില്‍ കുറഞ്ഞ വാട്ട്സ് ഉപയോഗിക്കുന്ന ഒരു സിംഗിള്‍ ഫെയ്സ് മോട്ടോറും അതിന്റെ മുകളില്‍ വെക്കാവുന്ന വിവിധ പാത്രങ്ങളും ഉണ്ട്. സാധാരണ മൂന്നു തരം ജാറുകളാണ് ഉണ്ടാവുക. വെള്ളം ചേര്ത്തരയ്ക്കാന്‍ വലിയ ഒരു ജാറും സാധനങ്ങള്‍ പൊടിക്കാന്‍ മറ്റൊരു ജാറും വളരെ കുറച്ചു സാധനം മാത്രം അരയ്ക്കാന്‍ ഏറ്റവും ചെറിയ ജാറും. ഇതിന്റെ കൂടെ ഉപയോഗി ക്കുന്ന ബ്ലെയ്ഡുകളും പ്രത്യേകം ലഭ്യമാണ് . വെള്ളം ചേർത്തരയ്ക്കുന്ന ജാറിലാണല്ലോ ദോശക്കു ഉഴുന്നും അരിയും അരയ്ക്കു ന്നത്. പഴങ്ങളുടെയും മറ്റും ജ്യുസ് എടുക്കാ നും ഇതുപയോഗിക്കാം ,പ്രത്യേകം ജ്യുസര്‍ ഇല്ലെങ്കില്‍. മുളക് മല്ലി ഇവയൊക്കെ പൊടി ക്കാന്‍ രണ്ടാമത്തെ ജാറും ചട്ണിയുണ്ടാ ക്കാന്‍ തേങ്ങ മുളക്, ഇഞ്ചി , തക്കാളി ഇവയുടെ പെയ്സ്റ്റ് ഉണ്ടാക്കാന്‍ ഏറ്റവും ചെറിയ ജാറും ഉപയോഗിക്കാം , കുറഞ്ഞ അളവില്‍ നെല്ലിക്ക മുതലായവ അരച്ച് ജൂസ് എടുക്കാനും ഈ ജാറു തന്നെ നല്ലത് 

മിക്സിയിലെ മോട്ടോര്‍ സിംഗിള്‍ ഫെയ്സ് ആണെന്നു പറഞ്ഞല്ലോ. മിക്കവാറും മിക്സികള്‍ 350 – 750 വാട്ട്സ് ശക്തിയാണ് എടുക്കുന്നത്. മോട്ടോര്‍ ഒരു മിനുട്ടില്‍ 18,000 മുതല്‍ 22, 000 വരെ ചുറ്റുന്നു . ഇത്രയും വേഗത്തില്‍ കറങ്ങുമ്പോള്‍ അപകടം ഉണ്ടാ കാതിരികുവാന്‍ മോട്ടോറിന്റെ ഭാഗങ്ങള്‍ ഒന്നും പുറത്തു കാണുകയില്ല. അരയ്ക്കാ നുള്ള സാധനം ജാറില്‍ വെച്ച് മുകളില്‍ നല്ല വണ്ണം അടച്ചു വെച്ചതിനു ശേഷം മോട്ടോറിന്റെ മുകളില്‍ ലോക്ക് ചെയ്തതിനു ശേഷമേ മിക്സിയുടെ വൈദ്യുത സ്വിച്ച് ഓണ്‍ ചെയ്യാവൂ. അല്ലെങ്കില്‍ സാധനം തെറിച്ചു പുറത്തു പോകും . വേഗത നിയ ന്ത്രിക്കാന്‍ മിക്സിയുടെ വശത്തായി ഒരു സ്വിച്ചുണ്ടാവും . മൂന്നോ നാലോ വേഗത തിരഞ്ഞെടുക്കാം . കുറഞ്ഞ വേഗതയില്ല്െ‍ നിന്ന് ഘട്ടം ഘട്ടമായി കൂടിയ വേഗതയി ലേക്ക് മാറുകയാണ് നല്ലത്. ആദ്യം കുറച്ചു അരഞ്ഞു കഴിഞ്ഞു കൂടുതല്‍ വേഗത യിലാക്കിയാല്‍ മതിയാവും . ഒരു കാരണ വശാലും സ്വിച് ഓഫ്‌ ആക്കാതെ മൂടി തുറക്കരുത്. അരഞ്ഞത് മതിയോ എന്ന് നോക്കാന്‍ ഓഫ്‌ ചെയത് മോട്ടോരിന്റെ കറക്കം നിന്നതിനു ശേഷം മാത്രമേ ജാറില്‍ കയ്യിട്ടു നോക്കാവൂ.



പൊതുവേ മിക്സി വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.
1. ഏത് തരം ആണ് വാങ്ങേണ്ടത് ?
രണ്ടു തരം ആണ് വാങ്ങാന്‍ കിടുന്നത് , ജ്യുസ് എടുക്കാന്‍ മാത്രം ഉപയോഗിക്കുന്ന ജ്യുസരും അരയ്ക്കാനും പൊടിക്കാനും ജ്യുസ് എടുക്കാനും എല്ലാം ഉപയോഗി ക്കാവുന്ന മിക്സര്‍ ഗ്രൈന്ഡരും . വല്ലപ്പോഴും മാത്രമാണ് ജ്യുസ് ഉണ്ടാക്കുന്നത് എങ്കില്‍ രണ്ടു യന്ത്രത്തിന്റെ ആവശ്യമില്ല. ജ്യുസ് ഉണ്ടാക്കാന്‍ നനച്ച സാധനങ്ങള്‍ അരയ്ക്കുന്ന ജാറില്‍ തന്നെ ജ്യുസ് ഉണ്ടാ കാവുന്നതാണ്. ഫ്രൂട്ട് ജ്യുസ് കടകളില്‍ ആണ് ജുസരിന്റെ കൂടുതല്‍ ഉപയോഗം .


2. സുരക്ഷാ മാര്ഗങ്ങള്‍ എല്ലാം ഉണ്ടെന്നു ഉറപ്പു വരുത്തുക.
ഉയര്ന വേഗതയില്‍ പ്രവര്ത്തിക്കുന്ന മോട്ടോര്‍ ഉള്ളത് കൊണ്ടു അപകട സാദ്ധ്യത കൂടുതലാണ്. അതിനു വേണ്ട സുരക്ഷാ സംവിധാനം ഉണ്ടെന്നു ഉറപ്പു വരുത്തണം .

(i) നല്ല ലോക്കിംഗ് സംവിധാനം 
സാധനം നിറച്ച ജാര്‍ സ്വസ്ഥാനത്തു ലോക്ക് ചെയ്തു വെച്ചാല്‍ മാത്രമെ മോട്ടോർ ഓണാക്കുകയുള്ളൂ എന്നുറപ്പ് വരുത്തണം . മൂടി മുകളില്‍ വെക്കാതെയോ ജാര്‍ മോട്ടോ റിന്റെ മകളില്‍ നല്ല വണ്ണം ലോക്കാക്കി വെക്കുന്നതിന് മുമ്പോ ഓണാക്കാതിരി ക്കാനുള്ള സംവിധാനം ഉണ്ടാവണം .
(ii) നിലത്ത് ഉറപ്പിക്കുവാന്‍ ശൂന്യ സംവി ധാനം അഥവാ റബ്ബര്‍ കുഷന്‍

മിക്സി കറങ്ങുമ്പോള്‍ നിലത്ത് ഉറച ഇരി ക്കുന്നതിനു മിക്സി യുടെ നിലത്തു ഉറച്ച ഭാഗവും തറയും തമ്മില്‍ വായു ശൂന്യമാ ക്കുന്ന (vaccum lock ) ചില മിക്സികളില്‍ ലഭ്യമാണ്. അല്ലെങ്കില്‍ താഴെ വെക്കുന്ന ഭാഗത്ത്‌ നല്ലവണ്ണം തറയില്‍ പറ്റിയിരിക്കുന്ന റബ്ബര്‍ സീറ്റിംഗ് എങ്കിലും ഉണ്ടാവണം . അത് മൂന്നോ നാലോ ഉണ്ടാവും നിരപ്പായ തറ യില്‍ / മേശപ്പുറത്തു വെച്ചേ മിക്സി പ്രവര്ത്തിപ്പിക്കാവൂ. തറയില്‍ വെക്കുമ്പോള്‍ ഏതെങ്കിലും കാരണ വശാല്‍ ഇളകുന്ന രീതിയില്‍ ആവരുത്.
(iii) അധിക ഭാരത്തില്‍ നിന്ന് സംരക്ഷണം
മിക്സിയില്‍ കൊള്ളിക്കാവുന്നതിലധികം സാധനം നിറക്കുകയോ വെള്ളം വളരെ കുറവാകുകയോ ചെയ്താല്‍ മൂറ്റൊരിനു അധിക ഭാരം വന്നു അതിന്റെ പ്രവര്ത്ത നത്തെ ബാധിക്കാം ഇതൊഴിവാക്കാന്‍ മോട്ടോറില്‍ല്‍ അധിക ഭാരം വന്നാല്‍ തനിയെ ഓഫ്‌ ആക്കാന്‍ ഒരു അധിക ഭാര സ്ക്വിച് ഉണ്ട്. ഇത് ഓഫ് ആയാല്‍ ജാറില്‍ നിന്ന് കുറച്ചു സാധനം മാറുകയോ ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കുകയോ ചെയ്യണം. .അല്ലാതെ പ്രവര്ത്തി പ്പിച്ചാല്‍ മോട്ടോര്‍ കത്തിപ്പോകാന്‍ സാദ്ധ്യതയുണ്ട്.
3. മിക്സിയുടെ ശക്തി
സാധാരണ മിക്സി ഗ്രൈന്ഡറിന്റെ ശക്തി 350 വാട്ട് മുതല്‍ 750 വാട്ട് വരെ ആവാം . കൂടുതല്‍ ശക്തി ഉണ്ടെങ്കില്‍ കൂടുതല്‍ ഊര്ജംത ചിലവാകും , പെട്ടെന്ന് അരച്ചു കിട്ടുമെന്ന ഗുണം ഉണ്ടാവുമെങ്കിലും . അതുകൊണ്ടു 500 വാട്ടിലധികം വേണമെന്നില്ല. പ്രത്യേകിച്ചും ദോശക്കരക്കാന്‍ വേറെ മേശപ്പുറത്തു വെക്കുന്ന വെറ്റ് ഗ്രൈന്ഡോര്‍ ര്‍ ഉണ്ടെകില്‍. (table top wet grinder) .
4. മോട്ടോറിന്റെ കറക്ക വേഗത
മിക്സിയിലെ മോട്ടോര്‍ വളരെ കൂടിയ വേഗത്തില്‍ ആണ് കറങ്ങുന്നത് , 15,000 മുതല്‍ 22,000 കറക്കം ഒരു മിനുട്ടില്‍ . ഈ വേഗതയില്‍ കരങ്ങുംപോഴാനു സാധനങ്ങള്‍ നല്ല വണ്ണം അരയുന്നത് . അതുകൊണ്ടു കുറഞ്ഞ വേഗതയില്‍ കുറെ നേരം അരച്ചതിനു ശേഷമേ കൂടുതല്‍ വേഗതയിലേക്ക് മാറ്റാവൂ. മദ്ധ്യ വേഗതയാണ് ഏറ്റവും ഉത്തമം .
5. വേഗതാ നിയന്ത്രണ സ്വിച്ച്
എല്ലാ മിക്സികള്ക്കും വേഗത നിയന്ത്രിക്കാന്‍ ഒരു സ്വിച്ചുന്റാവും. മൂന്നോ നാലോ വേഗത തിരഞ്ഞെടുക്കാന്‍ കഴിയും . കുറഞ്ഞ വേഗതയില്‍ തുടങ്ങി ക്രമമായി വേഗത കൂട്ടി ക്കൊണ്ടു വരാം . ഓഫ്‌ ചെയ്യുമ്പോള്‍ വേഗത കുറച്ചു ഏറ്റവും കുറഞ്ഞ വേഗതയില്‍ എത്തിച്ചു ഓഫ്‌ ആകുകയാണ് നല്ലത്.

വിവിധ തരാം ജാറുകള്‍ 

6. ജാറുകള്‍ എത്ര എണ്ണം ?
നാലോ അഞ്ചോ ജാറുകള്‍ ഉള്ള മിക്സികള്‍ ഇപ്പോള്‍ കിട്ടാനുണ്ട്. പ്രധാനമായും മൂന്നു ജാറാണ് അത്യാവശ്യം ഉള്ളത്. വളരെ കുറച്ചു മാത്രം സാധനം അരയ്ക്കാന്‍ ചെറിയത് , പൊടിക്കാന്‍ ഉള്ള ഇടത്തരം , വെള്ളം നനച്ചു അരയ്ക്കാനുള്ള വലിയ ജാര്‍ ഇവ. ചിലപ്പോള്‍ ഗോതമ്പുമാവ്‌ കുഴയ്ക്കാനും തേങ്ങ ചിരവാനും ഒക്കെ ഉള്ള ജാറുകള്‍ ചില കമ്പനിക്കാര്‍ കൊടുക്കുന്നു. അവയുടെ ദൈനം ദിന ഉപയോഗം കുരവായിര്കും . അതു കൊണ്ടു കുറഞ്ഞത്‌ മൂന്നു ജാറുള്ള മ്ക്സി മതിയാവും .



7. വില്പ്പനാനന്തര സര്വീസും വാറണ്ടിയും
കൂടുതല്‍ ശക്തി ഉപയോഗിക്കുന്നത് കൊണ്ടും ശരിയായ രീതിയില്‍ ഉപയോഗിക്കാത്തത് കൊണ്ടും തകരാറുകള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മിക്ക കമ്പനികളും ത്രുതികരമായ വില്പ്പനാനന്ത്ര സര്വീ്സ് മിക്ക നഗരങ്ങളിലും കൊടുക്കുന്നുണ്ടാവും . വാറന്റി സമയതിനകതാനെങ്കില്‍ പണം കൊടുക്കാതെയും അത് കഴിഞ്ഞാല്‍ പണം കൊടുത്ത്ഗ്. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്ഗ് സര്വീ്സ് കിടുമെന്നു ഉറപ്പു വരുത്തണം .
വെറ്റ് ഗ്രൈന്ഡെര്‍
സാധാരണ മിക്സിയില്‍ കുറച്ചു സാധനം മാത്രമേ അരയ്ക്കാന്‍ പറ്റുകയുള്ളൂ. വലിയ കുടുംബങ്ങള്‍ ദോശമാവ് അരയ്ക്കാന്‍ പല പ്രാവശ്യം അരിയും ഉഴുന്നും അര്യ്ക്കെന്റി വരുന്നു. എന്നാല്‍ ഒന്നര ലിറ്റര്‍ വരെ അരയ്ക്കാന്‍ കഴിയുന്ന ന്നനഞ്ഞ സാധനങ്ങള്‍ അരയ്ക്കാന്‍ ഉപയോഗിക്കുന്ന വെറ്റ് ഗ്രൈന്ഡഥര്‍ സൗകര്യം ആണ്. താരതമ്യേന കുറഞ്ഞ 150 വാട്ട്സ് മാത്രമേ ഇതെടുക്കുകയുള്ളൂ. മൂന്നോ നാലോ മണിക്കൂര്‍ കുതിര്ത്തന ഉഴുന്നും അരിയും ഇതില്‍ ഇട്ടു സൌകര്യമായി അരചെടുക്കാം . അര മണിക്കൂറോളം വേണ്ടി വരും ഒരു ലിറ്റര്‍ അരി അരയ്ക്കാന്‍ . അത് പോലെ ഉഴുന്ന് അരയ്ക്കാനും . മിക്സിയുടെ പോലെ കൂടെ നില്ക്കേ ണ്ട ആവശ്യവുമില്ല. ഊ ഓണ്‍ ചെയ്തു ഇടക്കിടക്ക് ആവശ്യതിഉ വെള്ളം ഒഴിച്ചുകൊടുത്താല്‍ മതിയാവും . ഇതില്‍ സാധനങ്ങള്‍ പൊടിക്കാന്‍ പറ്റുകയില്ല , കുറച്ചു സാധനം അരയ്ക്കാനും വിഷമം ആയിരിക്കും .

No comments:

Post a Comment