Friday, 8 June 2018

26 . ഊര്ജ സംരക്ഷണം മറ്റു മേഖലകളില്‍

വീട്ടില്‍ ഉപയോഗിക്കുന്ന ഊര്ജം വൈദ്യുത ഊര്ജം മാത്രമല്ലല്ലോ, അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാന്‍ വിറകു വേണം അല്ലെങ്കില്‍ ഗ്യാസ് വേണം, വാഹനങ്ങളുണ്ടെങ്കില്‍ അത് ഓടിക്കുവാന്‍ പെട്രോളോ ഡീസലോ വേണം അങ്ങനെ എത്രയെത്ര ഊര്ജ് ഉറവിടങ്ങളെ നമുക്ക് അശ്രയിക്കേണ്ടിയിരിക്കുന്നു. ഭൂമിയിലെ ഉപയോഗിച്ചാല്‍ തീര്ന്നു പോകുന്ന ഊര്ജ ഉറവിടങ്ങള്‍ ഓരോ ദിവസവും അവയുടെ അന്ത്യദിനങ്ങളിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. പെട്രോളും ഡീസലും മറ്റും 20 – 30 കൊല്ല ത്തിലധികം നില നില്ക്കുനകയില്ല. കല്ക്ക രി ഒരു പക്ഷെ 50 വര്ഷം അങ്ങനെ പോകുന്നു ഭാവി. സൂര്യനിൽ നിന്നും കാറ്റില്‍ നിന്നും തിരമാലകളില്‍ നിന്നും കിട്ടുന്ന ഊര്ജവും കൊണ്ടു മാത്രം ജീവി ക്കേണ്ട ഒരു സാഹചര്യ ത്തിലേക്ക് നാം മെല്ലെ മെല്ലെ അടുത്തു കൊണ്ടിരിക്കുന്നു. അതുകൊണ്ടു മറ്റു ഊര്ജ ഉറവിടങ്ങളെ കഴിവതും നില നിര്ത്താന്‍ പരിശ്രമിച്ചേ മതി യാവൂ. അതിനു വേണ്ടി വ്യക്തികള്‍ കുടും ബങ്ങള്‍ എന്ന രീതിയില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് നോക്കാം. പലര്ക്കും അറിയാവുന്ന കാര്യങ്ങളാണ്, എങ്കിലും എത്ര പേര്‍ പ്രായോഗികമാക്കുന്നുണ്ടോ ഈ മാര്ഗങ്ങള്‍ എന്നറിയില്ല, ഒരിക്കല്‍ കൂടി ഓര്മ്മിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം . ഊർജ സംരക്ഷണം ഒരു ശീലമാക്കുക യാണിന്നത്തെ ആവശ്യം .

അടുക്കളയില്‍

വൈദ്യുതി ഉപയോഗിക്കാതെയാണ് നമ്മുടെ യൊക്കെ വീടുകളില്‍ മിക്കവാറും പാചകം ചെയ്യുന്നത് അത്യാവശ്യ സന്ദര്ഭങ്ങളിലൊ ഴികെ .അപ്പോള്‍ ഭക്ഷണം പാകം ചെയ്യു മ്പോള്‍ ഊര്ജം കുറച്ചുപയോഗിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം
1. ഭക്ഷണം പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. ഇന്ധനം ലാഭിക്കാന്‍ നല്ലൊരു വഴിയാണിത്.
2. പ്രഷര്‍ കുക്കറില്‍ പല തട്ടുകളിലായി ഒന്നിലധികം സാധനങ്ങള്‍ ഒരുമിച്ചു പാകം ചെയ്യാം.
3. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒന്നിന് പുറകെ മറ്റൊന്നായി പാചകം ചെയ്യുക , മുന്കൂട്ടി തയ്യാറാക്കി വെച്ചിട്ട് തന്നെ.
4. ആവശ്യത്തിനു മാത്രം ഭക്ഷണം പാകം ചെയ്യുക, ഫ്രിഡ്ജ് ഭക്ഷണം സൂക്ഷിക്കാനു ള്ള അലമാരയാകാതെ സൂക്ഷിക്കുക.
5. ഫ്രിഡ്ജില്‍ നിന്ന് എടുത്ത തണുത്ത ഭക്ഷണം അല്പ്പ സമയം പുറത്തു വെച്ചതി നു ശേഷം മാത്രം ആവശ്യമെങ്കില്‍ ചൂടാക്കുക.
6. ആവശ്യമായത്ര മാത്രം വെള്ളം ഉപയോ ഗിച്ച് പാകം ചെയ്യുക.
7. അവന്റെ ഉള്ഭാഗംവൃത്തിയാക്കി വെക്കുക.
8. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ചെറിയ ബര്ണ ര്‍ കുറച്ചു ഗ്യാസ് മാത്രമേ ഉപയോ ഗിക്കുന്നുള്ളൂ എന്ന് മനസ്സിലാകുക.
9. രാത്രികാലങ്ങളില്‍ ഗ്യാസ് റെഗുലേറ്റ റിന്റെ താഴത്തെ വാല്‍വും അടക്കുക 

10. ബര്ണരരുകള്‍ വൃത്തിയായി സൂക്ഷി ക്കുക.
11. പാകം ചെയ്യുന്ന സാധനത്തിന്റെ അളവനുസരിച്ചുള്ള പാത്രം ഉപയോഗിക്കുക.
12. ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യു മ്പോള്‍ താഴ ഭാഗം പരന്ന പാത്രങ്ങളാണ് നല്ലത് .
13. ചില സാധനങ്ങള്‍ മുഴുവന്‍ പാകം ചെയ്യുന്നതിനു മുമ്പ് ഗ്യാസ് ഓഫ് ചെയ്യു ന്നത് നന്ന്, പാത്രത്തിലെ ചൂട് കൊണ്ടു ബാക്കി വെന്തു കൊള്ളും .
14. അരി വെക്കുമ്പോള്‍ തിളപ്പിച്ച ശേഷം ചൂട് പോകാത്ത പാത്രത്തില്‍ (hot box) വെച്ചാല്‍ തനിയെ വെന്തു പാകമായിവരും.
15. പാത്രങ്ങള്‍ അടച്ചു വേവിക്കുക , കുറെ ചൂട് നഷ്ടപ്പെടാതിരിക്കും.
ഷോപ്പിംഗ്‌
16. കടയില്‍ പോകുമ്പോള്‍ തുണി സഞ്ചി കൂടെ കൊണ്ടു പോകുക, പ്ലാസ്റ്റിക്ക് ഒഴിവാക്കുക.
17. ഹരിത ഷോപ്പിംഗ്‌ (Green shopping) ശീലമാക്കുക. നമ്മുടെ നാട്ടില്‍ കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ വാങ്ങുക. കുറഞ്ഞ കാര്ബണ്‍ മൂല്യം ഉള്ള സാധന ങ്ങള്‍ വാങ്ങുക . (കാര്ബണ്‍ മൂല്ല്യം എന്നത് ഒരു സാധനം ഉത്പാദിപ്പിക്കുന്നതിനും വിദൂര ദേശങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന വസ്തു ക്കള്‍ ഫ്രീസറില്‍ വെച്ച് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഇന്ധവും മറ്റും അനുസരിച്ച് എത്രമാത്രം ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നു എന്ന് കാണിക്കുന്ന സൂചിക ആണ്. നാട്ടില്‍ കിട്ടുന്ന പച്ചക്കറികള്ക്ക് ഈ സൂചി ക കുറവായിരിക്കും. ദൂരെ നിന്ന് കൊണ്ടു വരുന്നവക്ക് വളരെ കൂടുതലും .)
ബയോഗ്യാസ്
18. വീട്ടില്‍ ബയോഗ്യാസ് പ്ലാന്റു സ്ഥാപിക്കു ക , ജൈവ മാലിന്യം അതില്‍ നിക്ഷേപി ക്കാം , ബയോഗ്യാസ് പാചകത്തിന് ഉപയോഗിക്കാം, ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് കിട്ടുന്ന വെള്ളം ചെടികള്ക്ക് വളമായി ഉപയോഗിക്കാം , ഇങ്ങനെ മൂന്നു ഗുണങ്ങള്‍ , പരിസര ശുചിത്വം, ഇന്ധനലാഭം , ചെടിക ള്ക്ക് വളം എന്നിവ ഒരുമിച്ചു.
വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക 

( സ്വന്തം വാഹനം ആണ് എങ്കിലും പബ്ലിക് വാഹനം ആണെങ്കിലും )


19. ഇന്ധന കാര്യക്ഷമത കൂടുതല്‍ ഉള്ള വാഹനം ഉപയോഗിക്കുക.
20. പരമാവധി ഇന്ധന ക്ഷമതയുള്ള വേഗതയില്‍ ശരിയായ ഗിയറില്‍ വാഹനം ഓടിക്കുന്നത് ശീലമാക്കുക. മിക്കവാറും കാറുകള്‍ 50 – 55 കി മീ വേഗതയുടെ മുക ളില്‍ ഇന്ധന കാര്യക്ഷമത കുറവായിരിക്കും .
21. വാഹനങ്ങളുടെ ടയറുകളില്‍ നിശ്ചിത മര്ദ്ദം ഉറപ്പാക്കുക.
22. പെട്ടെന്നു വേഗം കൂട്ടുന്നതും കൂടുതല്‍ പ്രാവശ്യം ബ്രേക്ക് ഉപയോഗിക്കുന്നതും ഒഴിവാക്കുക.
23. ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ ഒരു മിനുട്ടില്‍ കൂടുതല്‍ നിര്ത്തിയിടുന്നു എങ്കില്‍ എഞ്ചിന്‍ ഓഫ്‌ ആകുക.
24. കാറില്‍ ഏ സി അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.
25. നിറുത്തിയിട്ട വണ്ടിയില്‍ ഏ സി പ്രവർ ത്തിപ്പിക്കുന്നത് തെറ്റാണ്.
26. ഹൈവേയിലും മറ്റും നല്ല വേഗത്തില്‍ പോകുമ്പോള്‍ ഏ സി ആവശ്യമില്ലല്ലോ. ജനാല തുറന്നു വെച്ചാല്‍ പോരെ ?
27. കഴിയുമെങ്കില്‍ വാഹനം തണലത്തു പാര്ക്ക് ചെയ്യുക. വെയിലത്ത്‌ കിടന്ന വാഹനം കുറച്ചു നേരം ഓടി ചൂടായ വായു പുറം തള്ളിയതിനു ശേഷം ഏ സി ഓണ്‍ ചെയ്യുക.
28. ഒരേ സ്ഥലത്തേക്ക് ഒരേ സമയം ജോലി ക്കും മറ്റും പോകുമ്പോള്‍ വാഹനങ്ങള്‍ മാറി മാറി പൂള്‍ ചെയ്തു ഉപയോഗിക്കക. വണ്ടി യുടെ തേയ്മാനം കുറയ്ക്കാം , ഇന്ധനം ലാഭിക്കാം , പണമിടപാടു ഒഴിവാക്കുകയും ആവാം
29. ഇലക്ട്രിക് കാറുകളും സ്കൂട്ടറും ഉപയോഗിക്കാന്‍ ശ്രമിക്കുക. ഹൈബ്രിഡ് വാഹനങ്ങള്‍ കുറച്ചു ഇന്ധനം മാത്രം ഉപയോഗിക്കുന്നു .
30. ചെറിയ ദൂരം സൈക്കിളിലോ നടന്നോ പോകുക.
31. സ്വന്തം വാഹനത്തിനു പകരം കഴിയുമെ ങ്കില്‍ പബ്ലിക് വാഹനങ്ങള്‍ഉപയോഗിക്കുക.
32. വാഹനത്തിന്റെ എഞ്ചിന്‍ തകരാറുകള്‍ അപ്പപ്പോള്‍ ശരിയാക്കി ഇന്ധന ക്ഷമത ഉറപ്പു വരുത്തുക. എഞ്ചിന്‍ ട്യുന്‍ ചെയ്യുക, വേണ്ട സമയത്ത് എഞ്ചിന്‍ ഓയിലും വായു അരിപ്പയും ബ്രേക്ക് ഷൂവും മാറ്റുക.
33. യാത്രകള്‍ മുന്കൂട്ടി പ്ലാന്‍ ചെയ്തു നല്ല വഴിയില്‍ കൂടി തിരക്കുകുറഞ്ഞ റൂട്ടില്‍ വണ്ടി ഓടിച്ചു പോകുക.
34. ഹൈവേയില്‍ ഓടിക്കുമ്പോള്‍ ക്രൂയിസ് മോഡില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നല്ലത്, ഇന്ധന ചെലവ് കുറയും .
35. ഒഴിവാക്കാവുന്ന ഭാരം വാഹനത്തില്‍ നിന്ന് ഒഴിവാക്കി വണ്ടി ഓടിക്കുക.
കൂടുതല്‍ അറിയാന്‍ , വായിക്കാന്‍ 

No comments:

Post a Comment