Wednesday, 6 June 2018

24.കറണ്ടു ചാര്ജു കണക്കാക്കുന്നതെങ്ങനെ?

ഈ തുടര്‍ ലേഖനങ്ങള്‍ വായിക്കുന്ന ചിലരെ ങ്കിലും എന്ത് കൊണ്ടാണ് ഇവിടെ കറണ്ടു ബില്ലിനെപ്പറ്റി പറയാത്തത് എന്ന് കരുതുന്നു ണ്ടാവും . ഏതായാലും വൈദ്യുതിയുടെ ഉപ ഭോഗം എങ്ങനെ കുറയ്ക്കാം എന്ന് അവിടവി ടെയായി പറഞ്ഞിട്ടുണ്ട് എങ്കിലും വീട്ടിലെ വൈദ്യുത ബില്ല് എങ്ങനെ കണക്കാക്കുന്നു എന്ന് നോക്കാം . അത് കഴിഞ്ഞു അതങ്ങ നെ കുറയ്ക്കാമെന്നും പറയാം .
ഒരു സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വൈദ്യുത ഊര്ജത്തിന് വൈദ്യുതി നല്കു ന്ന സ്ഥാപനത്തിനു ( നമ്മുടെ നാട്ടില്‍ ഇല ക്ട്രിസിറ്റി ബോര്ഡിനു ) പണം കൊടുക്കാ തെ പറ്റുകയില്ല. വിവിധ സ്ഥലങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നമ്മുടെ വിരല്ത്തുമ്പില്‍ എത്തിക്കാന്‍ കോടിക്കണ ക്കിനു രൂപ മുടക്കി നിര്മ്മിച്ചു സ്ഥാപിച്ച ഉപ കരണങ്ങളും ആയിരക്കണക്കിന് ജീവന ക്കാരും ഇല്ലാതെ സാധിക്കുകയില്ല. ജല വൈദ്യുതി ആയാലും താപ വൈദ്യുതി ആയാലും അണുശക്തിയായാലും എന്തിനു സൌരോര്ജം ആണെങ്കില്‍ പോലും ചില വുണ്ട് . പ്രധാനമായും ചെലവ് രണ്ടു തര ത്തില്‍ പെടുത്താം . ഒന്ന് മൂലധന ചെലവ് , രണ്ടു നില നിര്ത്തിക്കൊണ്ട് പോകാന്‍ ഉള്ള അനുരക്ഷണ ചെലവ്.
1. മൂല ധന ചെലവ്
ഏതു തരം വൈദ്യുത ഉല്പ്പാദന കേന്ദ്രം ആണെ ങ്കിലും അത് നിര്മ്മിക്കാന്‍ ഭീമമായ ചിലവുണ്ട്. ജല വൈദ്യുത നിലയം ആണെ ങ്കില്‍ അണക്കെട്ടുണ്ടാക്കി വെള്ളം സംഭരി ക്കാന്‍ , സംഭരിച്ച വെള്ളം ജനറേറ്റരില്‍ എത്തിക്കാന്‍ പൈപ്പുകള്‍ , വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ജനറേറ്ററുകള്‍, ഉത്പാ ദിപ്പിച്ച വൈദ്യുതി ദൂര ദേശങ്ങളിലേക്ക് എത്തിക്കാന്‍ വലിയ പ്രേഷണ ലൈനുകളും ഉപകേന്ദ്രങ്ങളും വിതരണ ലൈനുകളും എല്ലാം ഉണ്ടാക്കാന്‍ വലിയ ചിലവുണ്ട്. അത് പോലെ താപ വൈദ്യുത നിലയം ആയാലും അണുശക്തി നിലയം ആയാലും നിര്മ്മാണ ചെലവ് ഒഴിവാക്കാന്‍ കഴി യില്ലല്ലോ. പൊതു വേ ഇത്തരം മൂലധന ചെലവ് രണ്ട് ഭാഗങ്ങ ളായി കണക്കാക്കുന്നതില്‍ തെറ്റില്ല. സ്ഥിര മായ ഒരു ഘടകവും നിലയത്തിന്റെ സ്ഥാപി ത ശേഷിക്കു (installed capacity MW) ആനുപാതികമായ മറ്റൊരു ഘടകവും .
അതായത് വൈദ്യുത വ്യുഹം നിര്മ്മിക്കുന്ന തിനുള്ള മൂല ധന ചെലവ് = A + B x I
ഇതില്‍ A എന്നത് സ്ഥിരം ആയ ചെലവ് , B എന്നത് സ്ഥാപിത ശേഷിക്കു ആനുപാതി കം ആയതു, I സ്ഥാപിത ശേഷി മെഗാവാട്ടില്‍ MW
2. അനുരക്ഷണ ചെലവ്
വൈദ്യുത വ്യുഹം നില നിര്ത്തി ക്കൊണ്ടു പോകുന്നതിനും ഊര്ജം ഉത്പാദിപ്പിക്കു ന്നതിനും ഉള്ള ചിലവാണിത്. ഇതില്‍ പ്രധാനമായും ഊര്ജ ഉത്പാദനചിലവും ജീവനക്കാരുടെ വേതനവും ഉപകരണ ങ്ങളുടെ അറ്റകുറ്റ പ്പണികള്ക്കുള്ള ചിലവു കളും ഉള്പ്പെടുന്നു. ജല വൈദ്യുത നിലയ ത്തില്‍ പ്രകൃതി കനിഞ്ഞു നല്കു്ന്ന വെള്ളത്തിനു പണം കൊടുക്കെണ്ട എങ്കിലും താപ അണുശക്തി നിലയങ്ങളില്‍ അവിടെ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ചെലവ് ഒഴിവാക്കാന്‍ സാധിക്കുകയില്ല. പൊതുവേ ഈ ചെലവ് സ്ഥാപിത ശേഷിക്ക് ആനുപാതി കമായ ഒരു ഘടകവും ഉപ യോഗിക്കുന്ന ഊര്ജ് യുണിറ്റുകള്ക്ക് ആനുപാതികമായ ഘടകവും ആയി പരിഗണിക്കാം . അതായത് 
:
അനുരക്ഷണ ചെലവ് = C x I + D x KWH എന്ന് കണക്കാക്കാം

3. വൈദ്യുത വിതരണ താരിപ്പ് എങ്ങനെ തീരുമാനിക്കുന്നു.
മേല്പ്പണഞ്ഞ രണ്ടു തരം ചിലവുകളുടെ അടി സ്ഥാനത്തില്‍ ആണ് ഉപഭോക്താ ക്കളില്‍ നിന്ന് വൈദ്യുതിയുടെ ചാര്ജു ഈടാക്കുന്നത്. വൈദ്യുത വ്യുഹത്തിന്റെ ജിവിത ദൈര്ഘ്യം കണക്കാക്കി മൂലധന ചിലവിന്റെ ഒരു നിശ്ചിത ഭാഗം ഓരോ വര്ഷ വും തിരിച്ചു കിട്ടത്തക്കവിധം (depreciation – മൂല്യാപചയം ) ഒരു ഭാഗവും അനുരക്ഷണ ചില വും കൂട്ടി കിട്ടുന്ന തുകയാണ് ഉപഭോ ക്താക്കളില്‍ നിന്ന് ഈടാക്കുക. അതായത് ഉപയോഗിക്കുന്ന ഊര്ജത്തിന്റെ അളവനു സരിച്ച് ഒരു തുകയും മൂല്യാപചയത്തിനു ഒരു തുകയും കൂട്ടി ഈടാക്കുന്നു.
പല തരം താരിപ്പുകള്‍ നിലവിലുണ്ട് . അ തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ ഉള്ളതും ലളിതവും ആയ രണ്ടു താരിപ്പുകള്‍ താഴെക്കൊടുക്കുന്നു.
തുല്യ ഭാഗതാരിപ്പ് (Flat rate tariff)
ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കെണ്ട തുക അവര്‍ ഉപയോഗിക്കുന്ന ഊര്ജ യുണിറ്റുകള്ക്ക്് തുല്യമായി വിഭജിക്കുന്നു.
തുല്യ ഭാഗ താരിപ്പ് = ഓരോ യുണിറ്റിനും ഒരു നിശ്ചിത തുക ഒരു പോലെ ഈടാ ക്കുന്നു.
ദ്വിഭാഗ താരിപ്പ്
ഇതില്‍ രണ്ടു ഘടകം ഉണ്ടാവും , ഒരു ഭാഗം സ്ഥിരമായതും മറ്റൊന്ന് ഊര്ജവീട്ടിലെ ബന്ധിത ലോഡിന് (പരമാവധി ഡിമാണ്ട്) അനുസരിച്ചുള്ളതും. ഇതില്‍ ആദ്യത്തെ ഭാഗം മൂല ധനചിലവില്‍ നിന്നുള്ള മൂല്യാപ ചയം തീര്‍ക്കാനും രണ്ടാമത്തെതു ഉത്പാദിപ്പിക്കുന്ന ഊര്ജ യൂണിറ്റു കള്ക്ക് അനുസരിച്ചും .
ദ്വിഭാഗതാരിപ്പ് = സ്ഥിര ഘടകം + മാറുന്ന ഘടകം 
= X * KW + Y * KWh

ഇതില്‍ : X ബന്ധിത ശേഷി അനുസരിച്ചും, Y അനുരക്ഷണ ചിലവനുസരിച്ചും ആയിരിക്കും .
4. കേരള ഇലക്ട്രിസിറ്റി ബോര്ഡിലെ ഗാര്ഹിക ഉപഭോക്താക്കള്ക്ക് 2018 ഏപ്രില്‍ 1 മുതല്‍ നിലവിലുള്ള താരിപ്പ്
താഴെക്കൊടുക്കുന്നു .

സ്ഥിര ചാര്ജു : 
സിംഗിള്‍ ഫെയ്സ് ഉപഭോതാക്കള്ക്ക് : 30 രൂപാ 
മൂന്നു ഫെയ്സ് ഉപഭൂതാക്കള്ക്ക് : 80 രൂപ

ഊര്ജ ഉപഭോഗത്തിന്
സ്ലാബ് സമ്പ്രദായമാണ് നിലവില്‍ ഉള്ളത്. കുറഞ്ഞ ഊര്ജം ഉപയോഗിക്കുന്നവര്ക്ക് ഏറ്റവും കുറഞ്ഞത്‌ യുണിറ്റിനു 1.50 രൂപാ മുതല്‍ ( 40 യുണിറ്റ് വരെ ഉപയോഗിക്കുന്ന ബി പി എല്‍ വിഭാഗത്തിന് ) തുടങ്ങി 500 യുണിറ്റിലധികം ഉപയോഗിക്കുന്ന വര്ക്ക് എല്ലാ യുണിറ്റിനും 7.50 രൂപാ വെച്ചു മാകു ന്നു ഇന്നത്തെ നിരക്ക് . പ്രതിമാസ ഊര്ജ് ഉപഭോഗം ഇതിനിടയില്‍ ആണെങ്കില്‍ താഴെ കൊടുക്കുന്ന പട്ടികയില്‍ കൊടുത്തതു പോലെ ആയിരിക്കും
          സ്ഥിര ചാര്‍ജു
സിംഗിള്‍ ഫെയ്സ്
30  രൂപ
മൂന്നു ഫെയ്സ്
80  രൂപ
ഊര്‍ജം  ഉപയോഗിച്ചതിനുള്ള ചാര്‍ജു
0 -40 (BPL)
1.50  രൂപ യുണിറ്റിന്‍
0-50
2.90 രൂപ യുണിറ്റിന്‍
51- 100
3.40 രൂപ യുണിറ്റിന്‍
101 - 150
4.50 രൂപ യുണിറ്റിന്‍
151- 200
6.10 രൂപ യുണിറ്റിന്‍
201-250
7.30 രൂപ യുണിറ്റിന്‍
251-300
5.50  രൂപ എല്ലാ യുണിറ്റിനും
301-350
6.20 രൂപ എല്ലാ യുണിറ്റിനും
351-400
6.50 രൂപ എല്ലാ യുണിറ്റിനും
401-500
6.70 രൂപ എല്ലാ യുണിറ്റിനും
 500  യുണിറ്റിനു മുകളില്‍
7.50 രൂപ എല്ലാ യുണിറ്റിനും


5. വൈദ്യുത ബില്ല് കണക്കാക്കല്‍
വീട്ടില്‍ ഉപയോഗിക്കുന്ന വിവിധ ഉപകര ണങ്ങളുടെ ശക്തി ( വാട്ട്സ് ) അനുസരിച്ചും അവ ഓരോന്നും എത്ര മണിക്കൂര്‍ പ്രവര് ത്തി ക്കുന്നു എന്നതും അനുസരിച്ചാണ് ഊര്ജ ഉപഭോഗം കണക്കാക്കുന്നത് .
ഉദാഹരണത്തിന് 1000 വാട്ടുള്ള ഒരു ഇസ്തിരി പ്പെട്ടി രണ്ടു മണിക്കൂര്‍ പ്രവര്ത്തിപ്പിച്ചാല്‍ ഉപയോഗിക്കുന്ന ഊര്ജം1 = 1000 x 2 = 2000 വാട്ട് മണിക്കൂര്‍ = 2 കിവോമ (യുണിറ്റ്)
ഉദാഹരണത്തിന് ഒരു വീട്ടിലെ ഉപകരണ ങ്ങളും അവയുടെ വാട്ട്സും അവ ഓരോന്നും എത്ര സമയം പ്രവര്ത്തിപ്പിക്കുന്നു എന്നും താഴെ കൊടുക്കുന്നു.


ഉപകരണം
എണ്ണം
വാട്ട്സ്
ഉപയോഗ  സമയം (മണിക്കൂര്‍)
ഊര്‍ജം (യുണിറ്റ്)
ഫിലമെന്റ്റ്  വിളക്
3
60
4
0.720
എല്‍ ഈ ഡി  വിളക്ക്
4
10
6
0.240
എല്‍ഈഡി ട്യുബ്
2
18
8
0.288
ഫാന്‍
4
60
5
1.2
ടി വി
1
100
8
0.8
മിക്സി
1
500
2
1.
ഫ്രിഡ്ജ്
1
200
10
2
ഇസ്തിരിപ്പെട്ടി
1
750
2
1.5
അലക്ക് യന്ത്രം
1
1000
4
4.0
ഇന്‍ഡക്ഷന്‍കുക്കര്‍
1
2000
2
4.0
വാടര്‍ ഹീറ്റര്‍
1
1500
1
1.5



ആകെ 
17.248 KWh
പ്രതിദിന ഉപയോഗം = 17.248 യുണിറ്റ്

ഒരു മാസം (30 ദിവസം) = 517.44 യുണിറ്റ്
ഇത്രയും ബന്ധിത ഭാരമുള്ളത്‌ ( 5.8 kW) കൊണ്ടു മൂന്നു ഫെയ്സ് ആവശ്യമാണ്‌ .
അതുകൊണ്ടു സ്ഥിരം ചാര്ജു : 80 രൂപ 
ഊര്ജ ഉപഭോഗത്തിന് = യുനിറ്റിനു 7.50 രൂപ വെച്ച് ( 500 യുനിട്ടിനു മുകളില്‍ ആയത് കൊണ്ടു ) 
= 7.5 x 517.44 = 3880 രൂപ
ആകെ പ്രതിമാസ കറണ്ടു ചാര്ജു = 
80 + 3880 = 3960 രൂപ

വ്യാവസായിക ഉപയോഗത്തിനും കാര്‍ഷിക ഉപയോഗത്തിനും മറ്റു രീതിയില്‍ ഉള്ള താരിപ്പായിരികും . ഉന്നത വോല്ട്ടതയില്‍ വൈദ്യുതി വാങ്ങി സ്വന്തം രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കും വേറെ താരിപ്പാകുന്നു

No comments:

Post a Comment