Saturday, 9 June 2018

27. വൈദ്യുതിയില്‍ നിന്ന് ഷോക്കും പ്രഥമ ശുശ്രൂഷയും

വൈദ്യുതിയില്‍ നിന്നും സാധാരണ ഉണ്ടാകുന്ന അപകടം യാദൃശ്ചികമായോ അല്ലാതെയോ വൈദ്യുതി പ്രവഹിക്കുന്ന ലൈനുമായി ബന്ധ പ്പെടുമ്പോള്‍ ഉണ്ടാകുന്ന ഷോക്കാകുന്നു. ഇന്ന് നമുക്ക് അതെന്താണ്, ഷോക്കടിച്ചാല്‍ എന്താണ് സംഭവിക്കുന്നത്‌ , അപകടത്തില്‍ പെട്ട ആളെ എങ്ങനെ രക്ഷ പെടുത്താം , പ്രഥമ ശുശ്രൂഷയായി എന്ത് ചെയ്യണം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കാം .

എന്താണ് ഇലക്ട്രിക് ഷോക്ക് ?

അറിയാതെയോ അറിഞ്ഞോ ഭൂമിയില്‍ നില്ക്കുന്ന ഒരാള്‍ സജീവമായ വൈദ്യുത ലൈനുമായി ബന്ധപ്പെടുമ്പോള്‍ അയാളുടെ ശരീരത്തില്‍ കൂടി ഒരു കറണ്ട് പ്രവഹിക്കു ന്നു. ഈ ധാര നിശ്ചിതമായ ഒരു അളവില്‍ കൂടുതലായാല്‍ ശരീരത്തിനു താങ്ങാന്‍ കഴിയുന്നില്ല. അപ്പോഴാണ്‌ അയാള്ക്ക് ‌ ഷോക്ക് കിട്ടിയെന്നു പറയുന്നത്. ഈ ധാര യുടെ മൂല്യം ലൈനും ഭൂമിയും തമ്മില്‍ നില നില്ക്കു ന്ന വോല്ട്ട്ത, ശരീരത്തിനു ഈ വോല്ട്ടതയ്ക്ക് നല്കുന്ന പ്രതിരോധം ഇവയെ ആശ്രയിച്ചാണിരിക്കുന്നത്. ഒരാളി ന്റെ ശരീരം വൈദ്യുതിക്ക് നല്കു്ന്ന പ്രതി രോധം അയാളുടെ ശരീരത്തിന്റെ അവസ്ഥ പോലെയിരിക്കും. ശരീരം വിയര്ത്തിരിക്കു മ്പോഴും വേറെ ഏതെങ്കിലും രീതിയില്‍ നനഞ്ഞിരിക്കുമ്പോഴും പ്രതിരോധ ത്തിന്റെ മൂല്യം കുറഞ്ഞിരിക്കും. പോരാഞ്ഞു കൂടു തല്‍ വണ്ണം ഉള്ളവരുടെ ശരീരത്തിന് പ്രതി രോധ ശേഷി കുറഞ്ഞിരിക്കുന്നു എന്ന് പഠന ങ്ങള്‍ കാണിക്കുന്നു. മെലിഞ്ഞ വര്ക്ക് വൈദ്യുതിയെ ചെറുക്കാന്‍ കൂടുതല്‍ കഴിവു ണ്ടാകുമത്രേ. പോരാഞ്ഞു ശരീരത്തിന്റെ ഏതു ഭാഗമാണ് ലൈനുമായി ബന്ധപ്പെ ടുന്നത് ആ ഭാഗവും ഭൂമിയുമായി എത്ര ദൂരം ഉണ്ട് എന്നുള്ളതൊക്കെ ഈ കറണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നതില്‍ നിര്ണായക പങ്കു വഹിക്കുന്നു.

എത്ര മാത്രം കരണ്ടാവാം , അപകടം ഉണ്ടാവാന്‍ ?

നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഏ സി വൈദ്യു തി 240 വോള്ട്ട് ആണല്ലോ, ഏ സി വൈദ്യുതിയുടെ ആവൃത്തി(frequency) ഒരു നിമിഷത്തില്‍ 50 ഹെര്ട്ട്സും . ഈ ആവൃ ത്തിയില്‍ ഏതാണ്ടു 8 മില്ലി ആമ്പിയര്‍ ( 0.008 ആമ്പിയര്‍) വരെ ഉള്ള കരണ്ടു മാര കമല്ല. അതില്‍ കൂടുതല്‍ ധാര പ്രവഹി ച്ചാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. 20 മില്ലി ആമ്പിയറില്‍ കൂടുതല്‍ ആയാല്‍ അപകടം തീര്ച്ചയാണ്. എന്നാല്‍ ഏ സി വൈദ്യുതി യുടെ ആവൃത്തി കൂടുതല്‍ ആകുമ്പോള്‍ ഇതില്‍ കൂടിയ ധാരയും അപകടം കൂടാതെ ശരീരത്തില്‍ കൂടി പ്രവഹിച്ചാലും അപായ സാദ്ധ്യത കുറവായിരിക്കും. ഉദാഹരണ ത്തിന് 11,000 ഹെര്ട്സ് ആവൃത്തിയില്‍ 30 മില്ലി ആമ്പിയര് വഹിക്കാന്‍ കഴിഞ്ഞ ഒരാള ്ക്ക് ‌ 100,000 ഹെര്സില്‍ 0.5 ആമ്പിയര്‍ വരെ ബുദ്ധിമുട്ട് കൂടാതെ സഹിക്കാന്‍ കഴിഞ്ഞുവത്രെ. ചുരുക്കത്തില്‍ വീട്ടിലെ വൈദ്യുത ലൈനുമായി ബന്ധപ്പെടുന്ന ഒരാള്ക്ക് 15 – 20 മില്ലിആമ്പിയര് തന്നെ അപക ടകാരിയാണ്. എന്നാല്‍ വളരെ കുറ ഞ്ഞ വോല്ട്ടതയില്‍ അപകട സാദ്ധ്യത കുറയുന്നു. 
വൈദ്യുത വോള്ട്ടിന് കൊടുക്കുന്ന പ്രതി രോധം നിര്ണയിക്കുന്ന മറ്റൊരു പ്രധാന ഘടകം ലൈനുമായി ബന്ധപ്പെടുന്നയാള്‍ കാലില്‍ റബര്‍ /പ്ലാസ്റ്റിക്ക് ചെരുപ്പോ ലോഹ നിര്മ്മിത ആണികള്‍ ഇല്ലാത്ത മറ്റു പാദരക്ഷയോ ധരിചിട്ടുണ്ടോ എന്ന തിനെ യും ആശ്രയിച്ചിരിക്കുന്നു. റബ്ബറിന്റെ കയ്യുറ ധരിച്ചു ലൈനില്‍ പ്രവര്ത്തിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.


ഷോക്കടിച്ചാല്‍ എന്താണ് സംഭവിക്കുന്നത്‌ ?

ഷോക്കടിക്കുമ്പോള്‍ ഉണ്ടാകുന്ന ധാര ശ്വസന കേന്ദ്രത്തില്‍ കൂടിയാണ് പ്രവഹി ക്കുന്നതെങ്കില്‍ ശ്വസന കേന്ദ്രത്തില്‍ നിന്ന് ശ്വാസകോശ ഭിത്തി കളെ പ്രവര്ത്തന ക്ഷമ മാക്കാന്‍ അയക്കുന്ന ചില സ്പന്ദങ്ങളെ താല്ക്കാലികമായെങ്കിലും തടസപ്പെടുത്തു ന്നു. തല്ഫലമായി അയാളുടെ ശ്വാസം നില ക്കുന്നു. സ്വാഭാവികമായി ശ്വാസം എടു ക്കാന്‍ അയാള്ക്കു കഴിയുന്നില്ല. അതുകൊണ്ടു ഷോക്കടിച്ച ഒരാളെ എത്ര യും വേഗം വൈദ്യുത ബന്ധ 'ത്തില്‍ നിന്നും വേര്പെടുത്തിയതിനു ശേഷം കൃത്രിമ ശ്വാസോഛ്വാസം (CPR) നല്കു്കയാണ് ചെയ്യേണ്ടത്. ഷോക്ക് മാരകമല്ലെങ്കില്‍ ശ്വാസം നേരെയാകുമെന്ന് പ്രതീക്ഷിക്കാം . എന്നാല്‍ കൂടുതല്‍ മാരകമായ ധാര പ്രവ ഹിച്ചി ട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ വച്ച് ഇത് തുടരേണ്ടി വരും. ശ്വാസം നില്ക്കുകയും ബോധ രഹിതനായി എങ്കിലും അയാളുടെ ഹൃദയം പ്രവര്ത്തിക്കുന്നുണ്ട് എങ്കില്‍ അയാളെ രക്ഷപെടുത്താന്‍ കഴിയും,
മറ്റു ചിലപ്പോള്‍ ഷോക്ക് മൂലം ഹൃദയത്തി ന്റെ പ്രവര്ത്തനം തകരാറിലാവാനും സാദ്ധ്യ തയുണ്ട്. പ്രവര്ത്തനം നില്യ്ക്കുകയോ അസാധാരണ രീതിയില്‍ ആവുകയോ ചെയ്യാം (ventricular fibrillation) . ഇത്തരം കാര്യങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു ഡോക്ട രുടെ മേല്നോട്ടത്തില്‍ മറ്റു പരിചരണം കൊണ്ടു നേരെയാക്കാന്‍ കഴിഞ്ഞേക്കും. ഏതായാലും ആശുപത്രി യിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ തന്നെ കൃത്രിമ ശ്വാസോഛ്വാസം നല്കു ന്നത് അത്യാവശ്യമാണ്. ആശുപത്രിയില്‍ എത്തി 'യാല്‍ ഹൃദയമിടിപ്പ് നേരേയാക്കു വാന്‍ വേണ്ടത് ഡോക്ടര്‍ മാര്‍ ചെയ്തു കൊള്ളും.

ഷോക്കടിച്ച ആളെ രക്ഷിക്കാന്‍ നമുക്ക് ചെയ്യാവുന്നത്

1. ആദ്യമായി വൈദ്യുത ബന്ധം വേര്പെ ടുത്തുക. മെയിന്‍ സ്വിച്ച് അധികം ദൂരെ അല്ലെങ്കില്‍ അത് ഓഫ്‌ ആക്കുക. അല്ലെങ്കില്‍ വൈദ്യുതി പ്രവഹിക്കാത്ത എന്തെങ്കിലും സാധനം , ഉണങ്ങിയ മുളയോ , പ്ലാസ്സ്ടിക് വടിയോ എന്തും ആവാം , ഷോക്കടിച്ച ആളില്‍ നിന്നും വൈദ്യുത ലൈന്‍ മാറ്റുക. യാതൊരു കാരണവശാലും നേരിട്ട് അയാളെ പിടിക്കുകയോ മറ്റൊ ചെയ്യരുത് , രക്ഷിക്കാന്‍ ചെല്ലുന്ന ആളും അപകടത്തി ല്പ്പെട്ട അവസരങ്ങള്‍ ധാരാളം ഉണ്ട്.
2. ഷോക്കടിച്ച ആളിന്റെ വായില്‍ കൃത്രിമ പ്പല്ലോ ഭക്ഷണ സാധനങ്ങളോ മറ്റെന്തെ ങ്കിലുമോ ഉണ്ടെങ്കില്‍ അത് എത്രയും വേഗം പുറത്തെടു ക്കുക.
3. അയാള്ക്ക് ‌ എത്രയും വേഗം കൃത്രിമ ശ്വാസോഛ്വാസം നല്കു.ക. വായില്‍ കൂടി ശക്തിയായി വായു കടത്തി വിട്ടു മുഖാമുഖ മായോ മറ്റെതെങ്കിലും രീതിയിലോആവാം . ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നു എങ്കില്‍  ഹൃദയ പുനരുജ്ജീവനം CPR  ( Carddio Pulmmonary Resusciation) ഹൃദയം  സമ്മര്‍ദ്ദം കൊടുത്തു പ്രവര്തിപ്പികാന്‍  ശ്രമ്ക്ക CAB   എന്നിവ  ചെയ്യാന്‍  ശ്രമിക്കുക .
4. ശരീരം തണുത്തിട്ടുണ്ടെങ്കില്‍ പുതപ്പോ മറ്റു കൊണ്ടു ചൂട് നഷ്ടപ്പെടാതെ സൂക്ഷി ക്കണം .
5. പൊള്ളല്‍ ഏറ്റിട്ടുണ്ട് എങ്കില്‍ അതിനു വേണ്ട പ്രാഥമിക ശുശ്രൂഷ നല്കുക. പൊള്ളിയ ഭാഗം വായുവില്‍ നിന്ന് മറച്ചു വെക്കുക. വസ്ത്രം പൊള്ളിയ ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്നു എങ്കില്‍ അത് പറിച്ചു മാറ്റരുത്. പൊള്ളലിനു പറ്റിയ ഏതെങ്കിലും ദ്രാവകം പുരട്ടി മെല്ലെ വസ്ത്രം ഇളക്കി മാറ്റാം . ഇതിനു ഏറ്റവും നല്ലതു റൊട്ടി ക്കാരം(baking soda) ലയിപ്പിച്ച ലായിനി സ്റ്റെറയില്‍ ഗാസില്‍ മുക്കി പൊള്ളിയ ഭാഗം പൊതിയുന്നതും ഇതിനു പുറമേ വൃത്തിയു ള്ള തുണി കൊണ്ടു പൊതിയുന്നതും നല്ല താണ്. യാതൊരു കാരണ വശാലും മലിന മായ ജലം ഉപയോഗിച്ച് കഴുകരുത്‌. പൊള്ളല്‍ ഏറ്റവരില്‍ കൂടുതലും ചര്മ്മ ത്തില്‍ നിന്നുള്ള സംരക്ഷണമില്ലാതെ അണു ‌ബാധ ഏറ്റാണ് മരണപ്പെടുന്നത്.
6. എത്രയും വേഗം അയാളെ ആശുപത്രി യില്‍ എത്തിക്കുക. ഷോക്കടിച്ചതിനു ശേഷ മുള്ള ആദ്യത്തെ പത്ത് മിനുട്ട് വളരെ നിര്ണായകം ആണെന്ന് ഓര്മ്മിക്കുക .




















































1 comment:

  1. ചെരിപ്പിട്ടുകൊണ്ട് വൈദ്യുതലൈനില്‍ പിടിച്ചു വലിച്ചുമാറ്റാമോ?ആളിനെ മാറ്റുന്നതിനെക്കാള്‍ എളുപ്പമായിരിക്കും.

    ReplyDelete