കുറെയേറെ വീടുകളില്‍ ഇപ്പോള്‍ അലക്ക് യന്ത്രം സാധാരണമായി കഴിഞ്ഞു. പ്രത്യേ കിച്ചും ഇന്നത്തെ അണുകുടുംബങ്ങളിലും ഭാര്യാഭര്ത്താ്ക്കന്മാര്‍ രണ്ടു പേരും ജോലിക്ക് പോകുന്ന വീടുകളിലും ഇത് ഇന്നൊരു അത്യാ വശ്യ ഉപകരണം ആയിക്കഴിഞ്ഞു. അതി നാല്‍ അലക്ക് യന്ത്രത്തെകുറിച്ച് ചില കാര്യ ങ്ങള്‍ ഇന്ന് ചര്ച്ച ചെയ്യാം.
വലിയ ഒരു പാത്രത്തില്‍ (ടബ്ബില്‍ ) തുണി യിട്ട് സോപ്പ് പൊടിയും വെള്ളവും ഒഴിച്ച് പല പ്രാവശ്യം ഇളക്കി അഴുക്കു കളഞ്ഞു വെള്ളം പിഴിഞ്ഞ് മാറ്റി ഉണക്കാന്‍ തയ്യാ റാക്കി കിട്ടുന്നത് ആധുനിക വീട്ടമ്മമാര്ക്ക് ഒരു അനുഗ്രഹം തന്നെ . വീട്ടിലെ അംഗങ്ങ ളുടെ എണ്ണവും പോക്കറ്റിന്റെ വലിപ്പവും അനുസരിച്ച് വിവിധ തരം അലക്ക് യന്ത്ര ങ്ങള്‍ വിലക്ക് വാങ്ങാന്‍ കിട്ടും. സ്വയം പ്രവ ര്ത്തിക്കുന്ന (ആട്ടോമാറ്റിക് ) ഇനവും അര്ദ്ധ ആട്ടോമാറ്റിക്ക് (Semi-automatic ) എന്ന തരവും ഒരു വശത്ത്. മറ്റൊരു ഇനം യന്ത്രത്തിന്റെ മുകളില്‍ കൂടി തുണി ഇടുന്ന തരവും ( top loading ) യന്ത്രത്തിന്റെ വശ ത്ത് കൂടി തുണിഇടുന്നതരവും. (sideloading)
![]() |
സെമി ആട്ടോമാറ്റിക്ക് അലക്ക് യന്ത്രം |
ഒരു അലക്ക് യന്ത്രത്തില്‍ പ്രധാനമായും മൂന്നു ഘട്ടത്തില്‍ ആയാണ് തുണി അലക്കു ന്നത് , തുണി നനക്കുക (soak) രണ്ടോ അതിലധികമോ പ്രാവശ്യം സോപ്പും വെള്ള വുമായി കഴുകുക (wash) , വൃത്തിയാക്കിയ തുണി വെള്ളം കഴിവതും ഒഴിവാക്കി ഉണ ക്കുക (dry) എന്നിവയാണ് ഒരു അലക്ക് ചക്രത്തില്‍ (wash cycle) വരുന്നത്. ഓരോ ഘട്ടത്തിലും അലക്ക് യന്ത്രത്തില്‍ തുണിയും വെള്ളവും സോപ്പുമായി കുറെ നേരം കറക്കി (spin) എടുക്കുന്നു. അതായത് അലക്കു മ്പോള്‍ നനക്കല്‍ , കഴുകല്‍, കറക്കല്‍, ഉണക്കല്‍ ( soak, wash, spin, dry ) എന്നീ ഘട്ടങ്ങളില്‍ കൂടി കടന്നു പോകുന്നു. ഇതിനു ഓരോന്നിനും ഉപയോഗിക്കുന്ന സമയം എത്ര തുണി ഉണ്ടോ ഏതു തരത്തില്‍ പെട്ടതാണ് , കൂടുതല്‍ അഴുക്കു പിടിച്ചതാണോ എന്നതി നെയൊക്കെ ആശ്രയിച്ചാണ് തീരുമാനി ക്കുന്നത്.
![]() |
വശത്ത് കൂടി തുണി ഇടുന്ന തരം |
![]() |
മുകളില്‍ കൂടി തുണി ഇടുന്ന തരം |
I. ആട്ടൊമാറ്റിക്കോ സെമിആട്ടൊമാറ്റിക്കോ ?
1. സെമി-ആട്ടൊമാറ്റിക്ക്
പൂര്ണമായും സ്വയം പ്രവര്ത്തിക്കുന്ന തര മല്ല. ഇതിനകത്ത് രണ്ടു പാത്രം ഉണ്ടായി രിക്കും. തുണിയും സോപ്പും ഇട്ട് തുണി കഴുകുന്ന ഒരു പാത്രവും തുണി അലക്കി കഴിയുമ്പോള്‍ തുണി ഉണക്കാന്‍ ഇടാന്‍ വേണ്ടി വേറൊരു പാത്രവും ഉണ്ടാവും. ആദ്യ ത്തെ പാത്രത്തില്‍ തുണിയും ആവശ്യത്തി നു സോപ്പും ഇട്ടതിനു ശേഷം പാത്രത്തിലേ ക്ക് വെള്ളം തുറന്നു വെക്കുന്നു. പാത്രത്തി ലെ തുണിയുടെ അളവ് അനുസരിച്ച് നന ക്കാനുള്ള വെള്ളം നിറയുമ്പോള്‍ മോട്ടോര്‍ കറങ്ങി തുണിയിലെ അഴുക്കു ഇളക്കുന്നു. ആദ്യത്തെ ഘട്ടം കഴിയുമ്പോള്‍ പാത്രത്തി ലെ വെള്ളം പുറത്തേക്ക് ഒഴിവാക്കി ഒരി ക്കല്‍ കൂടി വെള്ളം നിറച്ചു മോട്ടോര്‍ പ്രവർ ത്തിപ്പിക്കുന്നു. ഇതിനു ശേഷം വെള്ളം ഒഴി വാക്കി തുണി മറ്റേ പാത്രത്തിലേക്ക് കൈ കൊണ്ടു എടുത്തു മാറ്റണം . രണ്ടാമത്തെ പാത്രത്തില്‍ തുണി കറക്കി കുറെയെ ങ്കിലും വെള്ളം ഒഴിവാക്കുന്നു. അതിനു ശേഷം തുണി പുറത്തെടുത്തു ഉണങ്ങാന്‍ ഇടാന്‍ കഴിയും
മെച്ചങ്ങള്‍
1. കുറച്ചു വെള്ളം ഉപയോഗിച്ചാല്‍ മതി.
2. തുടര്ച്ചയായി വെള്ളം ഉപയോഗിക്കേണ്ടി വരുകയില്ല.
3. അനുരക്ഷണ ചെലവ് കുറവായിരിക്കും.
4. വാങ്ങാന്‍ ഏറ്റവും വില കുറഞ്ഞത്
ദൂഷ്യങ്ങള്‍
1. വലിപ്പം കൂടുതലായിരിക്കും കൂടുതല്‍ സ്ഥലം വേണ്ടി വരുന്നു.
2. കഴുകാനുള്ള പാത്രത്തില്‍ നിന്ന് തുണി കൈകൊണ്ടു ഉണങ്ങാനുള്ള പാത്രത്തില്‍ എടുത്തിടണം
3. വെള്ളം ചൂടാക്കാന്‍ സംവിധാനം ഉണ്ടാവില്ല.
2. ആട്ടൊമാറ്റിക്ക്
ആട്ടൊമാറ്റിക്ക് ആണെങ്കില്‍ ഒരു പാത്രം മാത്രമേ ഉണ്ടാവൂ. തുണി ഉണക്കാന്‍ വേണ്ടി മാത്രം വേറെ പാത്രം ഉണ്ടാവുകയില്ല. അല ക്കാനുള്ള തുണിയും സോപ്പും നിറച്ചു യന്ത്രം ഓണാക്കി വെള്ളത്തിന്റെ ടാപ്പ് തുറന്നു വെച്ചാല്‍ തുണി നനയുന്നതിനുവേണ്ട വെള്ളം നിറയുമ്പോള്‍ യന്ത്രം പ്രവര്ത്തനം തുടങ്ങുന്നു. നാം തിരഞ്ഞെടുത്ത അലക്ക് സമയം ( തുണി ഏതു തരമെന്നും അഴുക്കും അനുസരിച്ച് ) കുറവോ കൂടുതലോ ആയി രിക്കും . ഇത് കുറെയൊക്കെ യന്ത്രം തന്നെ സ്വയം തീരുമാനിക്കുകയാണ് ചെയ്യുന്നത്. വാഷ് സൈക്കിള്‍ കഴിയുമ്പോള്‍ അഴുക്കും സോപ്പും നിറഞ്ഞ വെള്ളം ഒഴിവാക്കി രണ്ടാ മതും വെള്ളം നിറച്ചു തുണി കഴുകി ആ വെള്ളവും ഒഴിവാക്കി തുണി കറക്കി വെള്ളം പിഴിഞ്ഞ് കഴിഞ്ഞു തുണി ഉണ ങ്ങാനിടാന്‍ പറ്റിയ പരുവത്തിലാകുന്നു. അലക്ക് പരിവൃത്തി തുടങ്ങി കഴിഞ്ഞാല്‍ വൈദ്യുതി ഓഫ് ആയില്ലെങ്കില്‍ അവ സാനം തുണി ഉണങ്ങാനിടാനായി മാത്രം യന്ത്രം തുറന്നാല്‍ മതി. അലക്ക് ജോലി പൂര്‍ണമായി കഴിയുമ്പോള്‍ വിസിൽ വഴി അറിയിക്കുന്നു. തു ടര്ച്ചയായി വെള്ളം തുറന്നിട്ടിരിക്കണം . തുണിയുടെ അളവ നുസരിച്ചു എത്ര വെള്ളം വേണമെന്ന് യന്ത്രം തീരുമാനിച്ചു തുണിയിലെ അഴുക്കനു സരിച്ചു സമയം കൂട്ടാനും കുറയ്ക്കാനും സംവി ധാനം ഉണ്ടാവും.
മെച്ചങ്ങള്‍
1. സ്വയം പ്രവര്ത്തിക്കുന്നത് കൊണ്ടു കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട.
2. തുണി കഴുകി കഴിഞ്ഞു സ്വയം വെള്ളം മാറ്റി തരുന്നു.
3. ആവശ്യമെങ്കില്‍ ചൂട് വെള്ളം ഉപയോഗി ക്കുന്ന തരവും കിട്ടും.
ദൂഷ്യങ്ങള്‍.
1. കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നു.
2. യന്ത്രത്തിന്റെ വിലയും കൂടുതലാണ് .
II. മുകളില്‍ കൂടി തുണി ഇടുന്നതോ വശത്ത് കൂടി ഇടുന്നതോ ?
അലക്ക് യന്ത്രത്തിന്റെ വാതില്‍ യന്ത്രത്തി 'ന്റെ മുകള്‍ ഭാഗത്താണെങ്കില്‍ തുണി മുക ളില്‍ നിന്ന് താഴേക്കു ഇടുന്നു. മറ്റൊരു തര ത്തില്‍ വാതില്‍ യന്ത്രത്തിന്റെ ഒരു വശത്തായിരിക്കും . ഇത്തരം അലക്ക് യന്ത്രം കുറച്ചു കൂടി സൗകര്യം ഉള്ളതാ യിരിക്കും അഴുക്കു തുണി ഇടുന്നതിനും അലക്കിയ തുണി പുറത്തെടുക്കുന്നതിനും താരതമ്യേന എളുപ്പമാകുന്നു. കുറച്ചു വെള്ളമേ ഉപയോഗിക്കു ന്നുള്ളൂ എന്ന മെച്ചവും ഉണ്ട്.
താരതമ്യ വിശകലനം ; രണ്ടും ആട്ടോമാറ്റിക്
സ്വഭാവ വിശേഷം
|
മുകളില്‍ കൂടി തുണി ഇടുന്നത്
|
വശത്ത് കൂടി
ഇടുന്നത്
|
വില
|
കുറവ്
|
കൂടുതല്‍
|
സ്ഥലം വേണ്ടത്
|
കുറവ്
|
കൂടുതല്‍
|
ഊര്‍ജ കാര്യക്ഷമത
|
കുറവ്
|
കൂടുതല്‍
|
വെള്ളം ഉപയോഗം
|
കൂടുതല്‍
|
കുറവ്
|
ഇടക്ക് നിര്‍ത്താന്‍
|
കഴിയും
|
കഴിയില്ല
|
അലക്ക് സമയം
|
കുറവ്
|
കൂടുതല്‍
|
കറക്ക സമയം
|
വേഗത്തില്‍
|
മെല്ലെ
|
ശബ്ദം
|
കൂടുതല്‍
|
കുറവ്
|
സോപ്പുപയോഗം
|
കൂടുതല്‍
|
കുറവ്
|
ഭംഗി
|
സൗകര്യം
|
കൂടുതല്‍ ഭംഗി
|
തുണി ഇടുന്നത്
|
മുകളില്‍ കൂടി സൌകര്യമായി
|
കുനിഞ്ഞിരുന്നു
തുണി ഇടണം
|
III. അലക്കുന്ന പാത്രം ഏതു തരം ?
പ്ലാസ്റ്റിക്ക്, പോര്സിലെയ്ന്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ എന്നീ മൂന്നു തരം പാത്രങ്ങളാണ് ഇപ്പോള്‍ കിട്ടുന്ന അലക്ക് യന്ത്രങ്ങല്‍ ഉള്ളത്. സ്റ്റെയിന്ലെസ്സ് സ്റ്റീല്‍ ഉള്ള ഇന ത്തിനു കൂടുതല്‍ വിലയുള്ളതായിരിക്കും. ഉയര്ന്ന വേഗതയില്‍ കറങ്ങാനും തണുപ്പ് രാജ്യങ്ങളില്‍ ആണെങ്കില്‍ ചൂട് വെള്ള ത്തില്‍ തുണി കഴുകാനും സ്റ്റെയിന്ലെസ് സ്റ്റീല്‍ പാത്രം ഉള്ളതു നല്ലതു തന്നെ.
ഏതു വാങ്ങണം ?
1. സെമി ആട്ടോമാറ്റിക് ആണെങ്കില്‍ വില കുറവായിരിക്കും , വെള്ളവും കുറച്ചു മതി യാവും . അസൌകര്യം തുണി അല ക്കുന്ന പാത്രത്തില്‍ നിന്ന് ഉണക്കാനുള്ള പാത്രത്തി ലേക്ക് കൈ കൊണ്ടു എടുത്തിടണം എന്ന താണ്.
2. ആട്ടൊമാറ്റിക്ക് യന്ത്രം മിക്കവാറും സ്വയം പ്രവര്ത്തിക്കുന്നു, ഊര്ജകാര്യ ക്ഷമത മെച്ചപ്പെട്ടതായിരിക്കും . ഇവ മുന്കൂട്ടി പ്രോഗ്രാം ചെയ്തു വെക്കുന്നു. ഒരു പാത്രം മാത്രമേ ഉള്ളൂ. മുകളില്‍ കൂടി തുണി ഇടുന്ന ഇനവും വശത്ത് കൂടി തുണി ഇടുന്നതും ഉണ്ട്. ഒരേ പ്രധാന ദൂഷ്യം വില കൂടുതല്‍ ആണെന്നതാണ്. സെമി ആട്ടൊമാട്ടിക്ക് സുമാര്‍ 5500 മുതല്‍ l 12000 രൂപ കൊടു ത്താല്‍ കിട്ടും എന്നാല്‍ ആട്ടോമാറ്റിക്കിനു 12,500 മുതല്‍ 75,000 രൂപ വരെ ആവാം
3. വലിപ്പം : അലക്ക് യന്ത്രത്തിന്റെ വലിപ്പം
അതിനകത്തിടാന്‍ കഴിയുന്ന ഉണങ്ങിയ തുണിയുടെ ഭാരം അനുസരിച്ചാണ് പറയുക. 4 കിലോഗ്രാം മുതല്‍ 10 കിലോഗ്രാം വരെ ആണ് സാധാരണ വലിപ്പം . വീട്ടിലെ അംഗ ങ്ങളുടെ എണ്ണം അനുസരിച്ച് വലിപ്പം തീരു മാനിക്കാം . ബെഡ് ഷീറ്റും മറ്റും അലക്കുന്നു എങ്കില്‍ കൂടുതല്‍ വലിപ്പം വേണ്ടി വരും. ദിവസേന അലക്കുന്നുണ്ട് എങ്കില്‍ ചെറിയ വലിപ്പം മതി , ആഴ്ചയിലൊരിക്കല്‍ ആണെ ങ്കില്‍അതിനനുസരിച്ച് വലിപ്പം വേണ്ടി വരും.
ഊര്ജ ഉപഭോഗം
1. അലക്ക് യന്ത്രത്തില്‍ കഴിവതും നിറ ക്കാവു ന്നത്ര തുണികള്‍ ഒരുമിച്ചു നനക്കുക. എല്ലാ ദിവസവും നനക്കുന്നതു ഒഴിവാ ക്കുന്നത് നല്ലതാണ്.
2. മുകളില്‍ക്കൂടി തുണി ഇടുന്നതരം യന്ത്രത്തെ അപേക്ഷിച്ച് വശത്ത് കൂടി തുണി ഇടുന്നത് കുറച്ചു ഊര്ജവും വെള്ളവും ഉപയോഗിക്കുന്നു.
3. വെള്ളം ചൂടാക്കി ഉപയോഗിക്കെണ്ടി വന്നാല്‍ കൂടുതല്‍ ഊര്ജം ഉപയോഗി ക്കേണ്ടി വരും .
4. കഴിവതും പൂര്ണശേഷിയില്‍ പ്രവര്ത്തി പ്പിക്കുക.
(കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ചത് )
No comments:
Post a Comment