Thursday, 31 May 2018

18. വൈദ്യുതി പാചകത്തിനും ചൂടാക്കാനും

പാചകത്തിനും വെള്ളം ചൂടാക്കാനും തണുപ്പ് രാജ്യങ്ങളില്‍ മുറി ചൂടാക്കാനും വൈദ്യുതി ഉപയോഗിക്കുന്നു. പുകയും മറ്റു ശല്യങ്ങളും ഇല്ലെങ്കിലും നമ്മുടെ രാജ്യത്ത് പൊതുവേ പവര്‍ കട്ടും മറ്റും ഉള്ളപ്പോള്‍ അത്യാവശ്യത്തിനു മാത്രമേ വിദ്യുച്ചക്തി ഉപയോഗിച്ച് പാചകം ചെയ്യാന്‍ കഴിയൂ. ആധുനിക ഇന്ഡക്ഷന്‍ കുക്കറുകളും നിമിഷ നേരം കൊണ്ടു ചൂടാകുന്ന ഹീറ്ററും പല വീടുകളിലും ഉപയോഗിക്കുന്നുണ്ടല്ലോ. അതുകൊണ്ടു ഇന്ന് അവയെപ്പറ്റി ആവാം ചര്ച്ച
I. വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍
സാധാരണ വൈദ്യുതി ഉപയോഗിക്കുന്ന മൂന്നു തരം ഹീറ്ററുകളാണ് മാര്ക്കറ്റില്‍ കിട്ടുന്നത്. വെള്ളത്തില്‍ താഴ്തി ഇടുന്നതു (immersion), സംഭരണ ടാങ്കുള്ളതു(storage water heater) . നിമിഷത്തില്‍ ചൂടാകുന്ന തരം,.(instant water heater) ഇവയിൽ മൂന്നിലും ഉന്നത പ്രതിരോധമുള്ള കോയി ലുകള്‍ ഉപയോഗിച്ചാണ് ചൂട് ഉണ്ടാക്കുന്നത്. വാതക ഗെയ്സരും ലഭ്യം ആണ് . ഇവയുടെ പ്രത്യേകതകള്‍ നോക്കാം .
1.വെള്ളത്തില്‍ താഴ്ത്തി ഇടുന്ന തരം (Immersion)
താരതമ്യേന ചെലവ് കുറഞ്ഞതും ലളിത വുമായതു. വെള്ളം ചൂടാക്കാന്‍ ഉപയോ ഗിക്കാവുന്നതാണിത്. ഭിത്തിയില്‍ പിടിപ്പി ക്കുന്ന വലിയ ടാങ്കുള്ള ഹീറ്ററിനെക്കാള്‍ വളരെ ലളിതവും വില കുറഞ്ഞതും ആണിത്. വില സുമാര്‍ 500 മുതല്‍ 2500 വരെ , ഏതു കമ്പനിയുടെ ആണെന്നും ശക്തി ഉപയോഗിക്കുന്നതനുസരിച്ചും.
Instant water heater 


മെച്ചങ്ങള്‍
1. വില കുറവു.
2. കൊണ്ടു നടക്കാവുന്നത് , ഭിത്തിയില്‍ ഉറപ്പിക്കേണ്ട ആവശ്യമില്ല.
3. എളുപ്പത്തില്‍ വെള്ളം ചൂടാകുന്നു .
4. ഉപയോഗിക്കാന്‍ സൗകര്യം ഉള്ളത്

Immersion heater
ദൂഷ്യങ്ങള്‍
1. സുരക്ഷിതമല്ല. പ്രത്യേകിച്ചും കുട്ടികള്‍ ഉള്ളയിടങ്ങളില്‍.
2. ഊര്ജ ഉപയോഗം കൂടുതല്‍ ആണ്.
3. ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ട്

2. നിമിഷത്തില്‍ ചൂടാകുന്നതു ( Instant water heaters)
പൊതുവേ ഏറ്റവും കൂടുതല്‍ ഉപയോഗി ക്കപ്പെടുന്നത് ഇത്തരം ആകുന്നു. കൂടുതല്‍ കാലം നില നില്ക്കും എന്നതും താരതമ്യേന വില കുറഞ്ഞതും ആണ് ഇതിനു കാരണ ങ്ങള്‍ . അധികം സ്ഥലം ആവശ്യമല്ല, പെട്ടെ ന്ന് ചൂട് വെള്ളം കിട്ടും എന്നതും മെച്ചമാണ്. വീട്ടില്‍ രണ്ടോ മൂന്നോ അംഗങ്ങള്‍ മാത്ര മുള്ള ചറിയ കുടുംബങ്ങള്ക്ക് ഇതായിരി ക്കും നല്ലത്.
മെച്ചങ്ങള്‍.
1. ചെലവ് കുറവ്.
2. സുരക്ഷിതം കയ്യില്‍ പിടിച്ചു ഉപയോഗിക്കേണ്ട ആവശ്യമില്ല.
3. ചെറുതും ലളിതവും 
4. ആവശ്യത്തിനു മാത്രം വെള്ളം ചൂടാകുന്നത് കൊണ്ടു ചൂട് നഷ്ടപ്പെടുന്നില്ല.

ദൂഷ്യങ്ങള്‍
1. കൂടുതല്‍ അംഗങ്ങള്‍ (6 ഓ അധികമോ ) ഉള്ള പ്പോള്‍ അനുയോജ്യമല്ല.
2. വൈദ്യുത ഊര്ജം കൂടുതല്‍ ഉപയോഗിക്കുന്നു.
3. ഓരോ പ്രാവശ്യവും ഓണ്‍ ചെയ്തു ഉപയൊഗിക്കെണ്ടി വരുന്നു

3.സംഭരണ ടാങ്കുള്ള തരം (storage water heater)
ഇന്ന് വീടുകളില്‍ കാണുന്നത് കൂടുതലും ഇത്തരം ആണ്. സാമാന്യം വലിയ സംഭരണ ടാങ്കുകളില്‍ വെള്ളം നിറച്ചിരിക്കും . വൈദ്യു തി ഓണ്‍ ചെയ്തിട്ടാല്‍ കുറച്ചു നേരം കൊ ണ്ടു വെള്ളം ചൂടാകുന്നു. തെര്മ്മോസ്റ്റാറ്റ് സെറ്റ് ചെയ്തതനുസരിച്ച് വെള്ളം നിശ്ചിത ചൂട് എത്തിയാല്‍ വൈദ്യുത സപ്ലെ തനി യേ ഓഫ്‌ ആകുന്നു . ചൂടായ വെള്ളം എടു ക്കുന്നതനുസരിച്ചു തണുത്ത വെള്ളം ടാങ്കി ലേക്ക് വരുമ്പോള്‍ വീണ്ടു ഓണാകുന്നു. ആവശ്യത്തിനുസരിച്ചു ടാങ്കിന്റെ വലിപ്പം തീരുമാനിക്കാം . പല വലിപ്പത്തിലും മാര്ക്ക റ്റില്‍ കിട്ടാനുണ്ട് .
storage water heater
മെച്ചങ്ങള്‍
1. കുളിക്കുമ്പോള്‍ ധാരാളം വെള്ളം ഉപയോഗിക്കാം ചൂടായി തന്നെ.
2. സൂക്ഷിച്ചു ഉപയോഗിച്ചാല്‍ ഊര്ജം ലാഭിക്കാം 
3. കുറഞ്ഞത്‌ 15 ലിറ്റരോ അതിലധികമോ ഉള്ളത് വാങ്ങാം

ദൂഷ്യങ്ങള്‍.
1. ഭിത്തിയില്‍ ഉറപ്പിക്കുന്ന ടാങ്കായത് കൊണ്ടു വലിയതായി തോന്നാം .
2. കൂടുതല്‍ സ്ഥലം ആവശ്യമായി വരുന്നു.
3. കുറച്ചു ആള്‍ക്കാര്‍ മാത്രം ആണെങ്കില്‍ ആവശ്യത്തിലധികം വെള്ളം ചൂടാക്കി ഊര്ജംങ വെറുതെ ചിലവാകുന്നു.

4.വാതക ഗെയ്സര്‍
അടുത്ത കാലത്ത് , പ്രത്യേകിച്ചും വീട്ടില്‍ വാതക ലൈന്‍ സ്ഥാപ്പിച്ച കെട്ടിടങ്ങളില്‍ മാത്രം സ്ഥാപിക്കുന്ന തരമാണിത്. കാണാന്‍ ഭാഗിയുള്ളത് ഊര്ജആ കാര്യ ക്ഷമതയുള്ള തും ആണ് ഇത്. വീട്ടില്‍ വാതക ലൈന്‍ ഉണ്ടെങ്കില്‍ ഇത് ഉപയോഗിക്കാന്‍ വളരെ സൗകര്യം ആണ്.

മെച്ചങ്ങള്‍
1. വളരെ ചെറുത്‌, സൌകര്യ പ്രദം .
2. ഊര്ജ കാര്യ ക്ഷമത.
3. ചെലവ് കുറവ്

ദൂഷ്യങ്ങള്‍ .
1. പുതിയതാണ്, വാതക ലൈന്‍ ഉള്ളപ്പോള്‍ മാത്രം ഉപയോഗിക്കാന്‍ കഴിയൂ

4. സൌരോര്‍ജമുപയോഗിച്ചു
മിക്കപ്പോഴും കിട്ടുന്ന സോരോര്ജ മുപയോഗിച്ച് വെള്ളം ചൂടാക്കാന്‍ കഴിയും . ഇന്ന് സൂര്യനില്‍ നിന്ന് ഊര്ജം വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ വെള്ളം ചൂടാക്കാന്‍ ഉപയോ ഗിച്ചിരുന്നു. മട്ടുപ്പാവില്‍ നീണ്ട കുഴലുകളില്‍ വെള്ളം നിറച്ചു ചൂടാക്കി സംഭരണ ടാങ്കില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അവിടെ നിന്ന് ആവശ്യമുള്ളപ്പോള്‍ കുളി മുറിയിലോ അടുക്കളയില്‍ ഒക്കെ ചൂട് വെള്ളം ഉപയോഗിക്കാം . ഇന്ധന ചിലവില്ല, കരണ്ടു ചാര്ജി്ല്ല, ഉപകരണത്തിന്റെ പൈപ്പ് ലൈന്‍ ഇടുന്നതിന്റെയും പ്രാരംഭ ചെലവ് മാത്രം പുനരുപയോഗിക്കാവുന്ന ഊര്ജ രൂപ ത്തിന്റെ ആദ്യകാല ഉപയോഗം . നല്ല രീതിയില്‍ താപ കവചം (insulation) കൊടുത്താല്‍ 24 മണിക്കൂരും ചൂട് വെള്ളം കിട്ടാന്‍ സാദ്ധ്യതയുണ്ടു .
Solar water heater

II. വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന് ഉപകരണങ്ങള്‍
അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാന്‍ വൈദ്യുതി ഉപയോഗിക്കുന്ന പല ഉപകരണ ങ്ങളും ലഭ്യമാണ്. പഴയ രീതിയില്‍ ഉള്ള കോയില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് അടുപ്പ്, ആധുനിക ഇന്ഡക്ഷന്‍ അടുപ്പ് , മൈക്രോവേവ് അടുപ്പ് തുടങ്ങിയ ആണ് സാധാരണ ഉപയോഗത്തില്‍ ഉള്ളത് .
1. കോയില്‍ ഉപയോഗിക്കുന്നവ
വൈദ്യുത ഇസ്തിരിപ്പെട്ടിയിലെപ്പോലെ ഒരു കമ്പി്ച്ചുരുളില്‍ കൂടി വൈദ്യുതി കടത്തി വിട്ടാല്‍ ആ കോയില്‍ ചുട്ടു പഴുത്തു ചൂടുണ്ടാ ക്കുന്നു. കോയിലിന്റെ മുകളില്‍ വച്ച പാത്രത്തിലേക്ക് സമ്പര്ക്കം വഴി താപം പ്രവഹിക്കുന്നു. കോയില്‍ പുറത്ത് കാണുന്ന ലളിതമായ അടുപ്പ് മുതല്‍ കോയില്‍ വായുവുമായി സമ്പര്ക്കം വരാത്ത കവചി തമായ കോയില്‍ ഉപയോഗിക്കുന്ന തരവു മുണ്ട്. പൊതുവേ ഇത്തരം കോയില്‍ ഉപ യോഗിച്ചുള്ള താപനത്തിനു കാര്യക്ഷമത കുറവാണ് , അതായതു ഉണ്ടാക്കുന്ന താപം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയാതെ കുറ ച്ചു നഷ്ടപ്പെടുന്നു.
Coil type heater

Open type coil heater

2. ഇന്ഡക്ഷന്‍ അടുപ്പുകള്‍
ഇതിന്റെ പ്രവര്ത്തന തത്വം കോയില്‍ ഇന ത്തിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ്. ചൂട് സമ്പര്ക്കം വഴി അല്ല വ്യാപരിക്കുന്നത് ചൂടാ ക്കാനുള്ള വസ്തുവിനകത്ത് തന്നെയാണ് ചൂട് ഉണ്ടാകുന്നത്. അതുകൊണ്ടു ഉപയോ ഗിക്കുന്ന പാത്രം വൈദ്യുത പ്രേരണ കഴിവ് ഉള്ളതായിരിക്കണം അതായത് കാന്തിക വസ്തു ആയിരിക്കണം ഇരുമ്പു, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടു നിര്മ്മിുച്ച പാത്രം ആണ് ഉപയോഗിക്കെണ്ടത്.വൈദ്യുത പ്രേരണ തത്വം അനുസരിച്ച് കാന്ത മണ്ഡല ത്തില്‍ ഇരിക്കുന്ന വസ്തുവിന്റെ ഉള്ളില്‍ തന്നെ ചൂടുണ്ടാകുന്നു. ചൂടാക്കെണ്ട വസ്തു വിന്റെ ഉള്ളില്‍ തന്നെ ചൂടുണ്ടാകുന്നത് കൊണ്ടു താപം ഒട്ടും നഷ്ടമാകുന്നില്ല. അതു കൊണ്ടു താപനം കൂടുതല്‍ കാര്യക്ഷമം ആകുന്നു. അതായത് പഴയ കോയില്‍ തരത്തില്‍ ഉള്ള അടുപ്പിനെക്കാള്‍ ഊര്ജം കുറച്ചു ഉപയോഗിച്ച് ഇന്ഡ ക്ഷന്‍ അടുപ്പില്‍ പാകം ചെയ്യാം .
Induction cook top
3. മൈക്രോവേവ് അടുപ്പ്
ഇന്ഡക്ഷന്‍ അടുപ്പിലെപ്പോലേ തന്നെ മൈക്രോവേവ് അടുപ്പിലും ചൂട് ചൂടാക്കുന്ന വസ്തുവില്‍ ആണ് ഉണ്ടാക്കുന്നത്. പ്രവർത്തന തത്വം പ്രേരണം അല്ലെന്നു മാത്രം . ഉയര്ന്ന ആവൃത്തിയില്‍ ഉള്ള വൈദ്യുത താപനമാണ് ഇത്. കാര്യക്ഷമത ഇന്ഡക്ഷന്‍ അടുപ്പ് പോലെ തന്നെ , പക്ഷെ മൈക്രോവേവ് അടുപ്പില്‍ വക്കാവുന്ന പാത്രങ്ങള്‍ പ്രത്യേക തരത്തില്‍ ഉള്ളവയായി രിക്കണം. ലോഹ പാത്രങ്ങള്‍ ഉപയോഗി ക്കുന്നതു അപകടം ഉണ്ടാക്കും സ്ഫടികം , കളിമണ്ണ്‍ പാത്രങ്ങള്‍ തുടങ്ങിയവയാണ് അഭികാമ്യം മൈക്രോവേവ് ചെയ്യാവുന്ന വസ്തുക്കള്‍ എന്ന് പറയപ്പെടുന്ന ചില പ്ലാസ്ടില്ക് പാത്രങ്ങളും ലഭ്യമാണ്. ചിലതരം പ്ലാസ്റ്റിക് പാത്രങ്ങള്‍ മൈക്രോവേവ് അടുപ്പില്‍ വക്കുമ്പോള്‍ ആരോഗ്യത്തിനു ദൂഷ്യം ചെയ്യുന്ന പ്രവർത്തനം ഉണ്ടാകുന്നു എന്ന് അടുത്തയിടെ വായിച്ചു. കഴിവതും പാത്രങ്ങള്‍ സൂക്ഷിച്ചു തിരഞ്ഞെടുക്കുക യാണ് നല്ലത് . ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് കൊണ്ടു വരുന്ന കടലാസ് , പ്ലാസ്റ്റിക് കൂട്ടില്‍ ഭക്ഷണം മൈക്രോവേവില്‍ വച്ചാല്‍ വച്ചാല്‍ തീപിടിക്കും .
Electric cooking range

കോയില്‍ അടുപ്പും ഇന്ഡക്ഷന്‍ അടുപ്പും താരതമ്യ വിശകലനം
കോയില്‍ ഉപയോഗിക്കുന്ന തരം
മെച്ചങ്ങള്‍ 
1. തീപിടിക്കാന്‍ സാദ്ധ്യതയില്ല.
2. താരതമ്യേന ഗ്യാസ് അടുപ്പിനെക്കാള്‍ കൂടുതല്‍ കാര്യ ക്ഷമമാണ്.
3. ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ അത്ര നന്നല്ല.
4. പരിസരം അധികം ചൂടാക്കുന്നില.
5. കാര്യ ക്ഷമത ഏകദേശം 75%

ദൂഷ്യങ്ങള്‍
1. തൊട്ടാല്‍ കൈ പൊള്ളാന്‍ സാദ്ധ്യത യുണ്ട് 
2. ചൂടാകാന്‍ സമയം എടുക്കുന്നു.
3. പരന്ന പാത്രങ്ങളില്‍ പാചകം ചെയ്യണം 
4. വൈദ്യുത വോല്ട്ടെജു കുറവായാല്‍ പാചകം സാവധാനം ആകുന്നു.

ഇന്ഡക്ഷന്‍ ഇനം
മെച്ചങ്ങള്‍
1. കോയില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ വേഗത്തില്‍ ചൂടാകുന്നു. പാചകം എളുപ്പമാകുന്നു.
2. സുരക്ഷിതമാണ് , ചൂടാക്കുന്ന വസ്തുവില്‍ തന്നെ ചൂട് ഉണ്ടാകുന്നത് കൊണ്ടു.
3. വൃത്തിയാക്കാന്‍ എളുപ്പമാണ്.
4. കാര്യക്ഷമമായ ഊര്ജ ഉപയോഗം (84 %)
5. പ്രോഗ്രാം ചെയ്യാവുന്ന താപ നില നിയന്ത്രണം
6. ചൂട് നഷ്ടമാകുന്നില്ല.

ദൂഷ്യങ്ങള്‍
1. സ്റ്റീല്‍ / ഇരുമ്പു പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ.
2. സാധാരണ കോയില്‍ ഇനതെക്കാള്‍ വില കൂടുതലാണു.
3. പരന്ന പാത്രങ്ങള്‍ ഉപയോഗിക്കണം .
4. വോല്ട്ടെജു കുറഞ്ഞാല്‍ പ്രവര്ത്ത നം മോശമാകും.
5. ചപ്പാത്തി പോലുള്ള ഭക്ഷണം ഉണ്ടാക്കാന്‍ കഴ്യുകയില്ല.
6. ശരിയായ വലിപ്പമുള്ള പാത്രം അല്ലെങ്കില്‍ കേന്ദ്ര ഭാഗത്ത്‌ മാത്രം ചൂടാവുന്നു.
heating coil

heating coil 


പത്തു ലിറ്റര്‍ ചൂടാക്കാന്‍ ആവശ്യമായ ഊര്ജംന :; താരതമ്യ വിശകലനം 
പാചക വാതകം ഇന്ഡക്ഷന്‍ ‍ കോയില്‍ ്‍ 
0.012 1.042 1.182
യുനിറ്റു ചെലവ് 
ഗ്യാസ് (14.2 Kg) Rs 650.00 (subsidy)
ഇലക്ട്രിക് യുനിറ്റിനു Rs 5.00 വീതം

10 ലിറ്റര്‍ വെള്ളം ചൂടാക്കാന്‍ ചെലവു
ഗ്യാസില്‍ ' Rs 7.80 
ഇന്ടക്ഷന്‍ Rs 5.21 
കോയില്‍ ഹീറ്റര്‍ Rs 5.91

ഈ ലേഖനത്തിന് വിവരങ്ങള്‍ കൂടുതലു
ഇന്റര്‍ നെറ്റില്‍ നിന്ന് ശേഖരിച്ചത് . കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ സന്ദര്ശിക്കുക.

https://www.kompulsa.com/how-much-power-are-your-appliance…/
https://www.rpc.com.au/…/power-cons…/cooking-appliances.html

No comments:

Post a Comment