വിളക്കുകള്‍ കഴിഞ്ഞാല്‍ വീട്ടില്‍ ഏറ്റവും സാധാ രണമായ വൈദ്യുത ഉപകരണങ്ങ ളാണല്ലോ ഫാനു കള്‍ . വിവിധ തരം ഫാനു കളും അവയുടെ പ്രത്യേ കതകളും നോ ക്കാം . സാധാരണ നമ്മുടെ വീടുകളില്‍ ഉപ യോഗിക്കുന്ന ഫാനുകള്‍ സീലിംഗ് ഫാന്‍ , ടേബിള്‍ ഫാന്‍ , പെഡസ്റ്റല്‍ ഫാന്‍ , വായു ബഹിര്ഗമ(ഏക്സാസ്റ്റ്) ഫാന്‍ എന്നിവ യാണ് .
1. സീലിംഗ് ഫാന്‍
വീടുകളിലെ ഏറ്റവും സാധാരണം ആയ ഫാനാണല്ലോ സീലിംഗ് ഫാന്‍. വീടിന്റെ മുകള്‍ തട്ടില്‍ നിന്ന് താഴോട്ടു തൂക്കി ഇടുന്ന ഫാനാണ് സീലിംഗ് ഫാന്‍ . വീട്ടില്‍ ഉപയോ ഗിക്കുന്ന ഫാന്‍ ഏ സി സിംഗിള്‍ഫെയ്സില്‍ പ്രവര്ത്തി്ക്കുന്നവയാണ്. സിംഗിള്‍ ഫെയ്സ് ആയതു കൊണ്ടു അതിനകത്ത് ഒരു കപ്പാ സിറ്റര്‍ എന്ന ഉപകരണം ഫാന്‍ പ്രവര്ത്തനം തുടങ്ങാന്‍ ആവശ്യമാണ്. ഇവ ക്ലോക്കി ന്റെ വിപരീത ദിശയിലാണ് കറങ്ങുന്നത്. ഫാനി ന്റെ കറക്കത്തിന്റെ വേഗത കൂട്ടാനും കുറ ക്കാനും ഫാന്‍ റഗുലേറ്റര്‍ ഉപയോഗി ക്കുന്നു. കുറെ നാള്‍ മുമ്പ് ഫാനിലേക്ക് കിട്ടുന്ന വോള്ട്ടത കുറക്കാന്‍ ബാക്കി വോള്ട്ടത റഗുലേറ്റര്‍ പ്രതിരോധം വഴി കുറയ്ക്കുകയായിരുന്നു. അപ്പോള്‍ പ്രതി രോധം ചൂടായി ധാരാളം ഊര്ജം നഷ്ടപ്പെ ടുന്നുണ്ടായിരുന്നു. ഈ ഊര്ജനഷ്ടം ഒഴിവാക്കാന്‍ ഇപ്പോള്‍ ഇലക്ട്രോണിക് റഗുലേറ്റര്‍ ഉപയോഗിക്കുന്നു.
സീലിംഗ് ഫാന്‍ പല വലിപ്പത്തിലും കിട്ടുന്നു. ഫാനിന്റെ ഇലകളുടെ വ്യാസം അനുസരിച്ചാ ണിവയുടെ വലിപ്പം നിശ്ചയിക്കുന്നത് . 36, 42, 48 56 ഇഞ്ച് വരെ ഇലകള്ക്ക് വലിപ്പം , 3, 4, 5 ഇലകള്‍ ഉള്ള ഫാനും കിട്ടുന്നു. സുമാര്‍ 8 ച. മീ വരെ വിസ്തീര്ണം ഉള്ള മുറികള്ക്ക് 36 ഇഞ്ച് ഫാന്‍ മതിയാവും . കൂടുതല്‍ വലിയ 18 ച. മീ . വിസ്തീ ര്ണം ഉള്ള മുറികളില്‍ 48 ഇഞ്ച് വരെയുള്ള ഫാന്‍ ഉപയോഗിക്കാം . അതിലും വലിയ മുറികളില്‍ 56 ഇഞ്ചും . കൂടുതല്‍ വലിപ്പം ഉള്ളപ്പോള്‍ കൂടതല്‍ വായു ലഭ്യമാണ്, കൂടുതല്‍ ശക്തി (വാട്സ്) എടുക്കുകയും ചെയ്യും. ഇലകളില്‍ ഭംഗിയുള്ള ലോഹനിര്മി തമായ ചിത്ര രൂപങ്ങളും പൂക്കളും മറ്റും പതിച്ച ഫാനുകള്‍ ലഭ്യമാണ്. എല്‍ ഈ ഡി വിളക്കുകള്‍ കൂട്ടത്തില്‍ സ്ഥാപിച്ച ഫാനും ഉണ്ട്
സീലിംഗ് ഫാനിന്റെ ഗുണങ്ങള്‍
1. കൂടുതല്‍ കാലം നില നില്ക്കുന്നു.
2. സ്ഥാപിക്കാന്‍ വളരെ എളുപ്പമാണ്.
3. വൃത്തിയാക്കാന്‍ എളുപ്പമാണ്.
4. തറ നിരപ്പില്‍ സ്ഥലം തീരെ ഉപയോഗി ക്കുന്നില്ല.
5. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം .
സീലിംഗ് ഫാനിന്റെ ദൂഷ്യങ്ങള്‍
1. ചിലപ്പോള്‍ കപ്പാസിറ്റര്‍ മാറ്റെണ്ടി വരാം .
2. രൂപ കല്പ്പന അത്ര ആകര്ഷ്കമല്ല.
3. ഫാനില്‍ നിന്നുള്ള കാറ്റ് ഒരു നിശ്ചിത തല ത്തില്‍ മാത്രമേ ലഭിക്കൂ.
4. പ്രവര്തിക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കുന്നു.
2. ടേബിള്‍ ഫാന്‍
ഒരാളിന്റെ മാത്രം ഉപയോഗത്തിന് ഏറ്റവും നല്ല താണ് മേശപ്പുറത്തു വെക്കുന്ന ഇത്തരം ഫാന്‍ . ഓഫീസില്‍ മേശപ്പുറത്തു വെക്കു കയോ ആവശ്യമെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ചുറ്റുന്ന രീതിയില്‍ കറങ്ങുന്ന (oscillating) രീതിയിലും പ്രവര്ത്തിപ്പിക്കാം . സാധാരണ ശക്തി 80 – 85 വാട്ട് . ചില ഫാനുകള്‍ മുകളിലോട്ടോ താഴോട്ടോ ചെരി ച്ചു വെക്കാനുള്ള സംവിധാനം ഉണ്ടാവും,. ഫാനിന്റെ മുമ്പില്‍ കമ്പിക്കൂടും (ഗ്രില്‍ ) ഉണ്ടാവും സംരക്ഷണത്തിന് വേണ്ടി. വൃത്തി യാക്കാന്‍ ഈ ഗ്രില്‍ അഴിച്ചു മാറ്റാന്‍ കഴിയും
ഗുണങ്ങള്‍
1. ഭാരക്കുറവ്, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെക്കാന്‍ എളുപ്പം
2. ആവശ്യത്തിനു വായു കിട്ടുന്നു.
3. കുറഞ്ഞ വില
4. എളുപ്പം വൃത്തിയാക്കാം
ദൂഷ്യങ്ങള്‍
1. ശബ്ദം കൂടുതലായി ഉണ്ടാക്കുന്നു.
2. കുട്ടികള്ക്ക് അപകടം ഉണ്ടാക്കാം
3.പെഡസ്റ്റല്‍ ഫാന്‍
ന്നീളമുള്ള ഒരു തണ്ടിന്റെ മുകള്‍ ഭാഗത്ത് പിടപ്പിച്ച ഫാനാണ് ഇത്. യഥേഷ്ടം ഫാന ിന്റെ ഉയരം ക്രമീകരിക്കാൻ കഴിയുന്നു. കറങ്ങുന്ന രീതിയിലും ഉപയോഗിക്കാം . മേലോട്ടും താഴോട്ടും ചെരിച്ചു വെക്കാന് കഴിയും .ശക്തി 50- 60 വാട്ട് .
ഗുണങ്ങള്‍
1. ഫാന്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്.
2. 180 ഡിഗ്രീ തിരിക്കാന്‍ കഴിയുന്ന പെഡസ്ട്ടല്‍ ഫാന്‍ ഉപയോഗിക്കാന്‍ സൌകര്യമാണ്.
3. ധാരാളം വായു കിട്ടുന്നു.
4. ഒരു സ്ഥലത്ത് നിന്ന് മറ്റു സ്ഥലത്തേക്ക് മാറ്റാന്‍ എളുപ്പം
5. കൂടുതല്‍ കാലം ഉപയോഗിക്കാം
6. ഉയര്ന്ന വേഗത്തില്‍ കുറച്ചു ശബ്ദമേ ഉണ്ടാക്കു ന്നുള്ളൂ.
ദൂഷ്യങ്ങള്‍
1. നിലത്തു കുറെ സ്ഥലം ആവശ്യം ആണ്.
2. ശബ്ദം ഉണ്ടാക്കുന്നു.
3. കുട്ടികള്ക്കു അപകടം ഉണ്ടാക്കാം .
4. ഗ്രില്‍ മാറ്റി വെച്ചാല്‍ അപകടം ഉണ്ടാവാം
5. വായു ബഹിര്ഗ്ഗമ(എക്സാസ്റ്റ്റ് ) ഫാന്‍
അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നും ദുഷിച്ച വായു പുറം തള്ളാന്‍ ഉപ യോഗിക്കുന്ന ഫാനാണല്ലോ. ഇത് .പെട്ടെന്ന് വായു പുരാത്താക്കാന്‍ കഴിയുന്നു . മിക്ക വാറും പൂര്ണ വേഗതയില്‍ മാത്രം പ്രവര ്ത്തിക്കുന്നു. ഇത് ഭിത്തിയില്‍ ഉണ്ടാക്കിയ പ്രത്യേക സ്ഥാനങ്ങളില്‍ വെക്കുന്നത് കൊണ്ടു സ്ഥലം ആവശ്യമില്ല.
ഫാന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1.കഴിവതും ഇലക്ട്രോണിക് റഗുലേറ്റര്‍ ഉപയോഗിച്ചാല്‍ ഊര്ജ നഷ്ടം ഒഴിവാക്കാം
2. വേഗത കുറയുന്തോറും ഊര്ജ ഉപഭോഗവും കുറയും ഇലക്ട്രോണിക് റെഗുലേറ്റർ ആണെങ്കില്‍.
3. സീലിംഗ് ഫാന്‍ ഉറപ്പിക്കുമ്പോള്‍ ഫാനും സീലിങ്ങുമായി ഒരടി എങ്കിലും വിടവു കൊടുത്തായിരിക്കണം വെക്കുന്നത്.
4. കഴിവതും മുറിയുടെ ഒത്ത നടുവില്‍ ആയിരിക്കണം സീലിംഗ് ഫാന്‍ ഉറപ്പി ക്കുന്നത്.
5. കറങ്ങുമ്പോള്‍ ബെയറിന്ഗില്‍ നിന്ന് ശബ്ദം ഉണ്ടാക്കുന്ന ഫാന്‍ കൂടുതല്‍ ശക്തി ഉപയോഗിക്കും
.
6. ഇപ്പോള്‍ ഊര്ജ കാര്യക്ഷമതയുള്ള ഫാനുകള്‍ ലഭ്യമാണ് , സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഫാന്‍ ഉപയോഗി ക്കുക.
7. ബ്രഷ് ഇല്ലാത്ത ഡി സി ഫാനുകള്‍ (BLDC) ഫാനുകള്‍ കുറച്ചു ഊര്ജം് മാത്രമേ ഉപയോഗിക്കുന്നുള്ളൂ
No comments:
Post a Comment