വേനല് മഴ തകര്ത്തു പെയ്യുന്നു, മിന്നലും ഇടിയും കാറ്റും നാശം വിതക്കുന്നു. കാല വര്ഷവും തുടങ്ങാന്‍ അധികം നാളില്ല. ഇടിമിന്നലില്‍ നിന്ന് സ്വത്തിനും ഉപകരണ ങ്ങള്ക്കും പെട്ടെന്നു തകരാറുകള്‍ സാധാര ണമാണല്ലോ. സൂക്ഷിച്ചില്ലെങ്കില്‍ ജീവനും അപകടം വരാം. ഇത്തരം അപകടങ്ങള് ഒഴി വാക്കാന് കഴിയുമോ ? കുറെയൊക്കെ കഴി യും , തീര്ച്ച. അതുകൊണ്ടു നമുക്ക് ഇടിയും മിന്നലിനെയും കുറിച്ച് ചിലത് ചിന്തിക്കാം .
1. എന്താണ് ഇടി മിന്നല്‍ ?
മേഘങ്ങള്‍ തമ്മിലോ മേഘങ്ങളില്‍ നിന്ന് ഭൂമിയി ലേലെക്കോ ഉണ്ടാകുന്ന ഒരു വൈദ്യുത പ്രവാഹം ആണ് മിന്നല്. വൈദ്യുത പ്രവാഹം വായുവില്‍ കൂടി ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഇടി ശബ്ദമായി കേള്ക്കുന്നു. .
![]() |
മിന്നല്‍ ഉണ്ടാകുന്നതെങ്ങനെ ? |
2. എങ്ങനെയാണ് മിന്നല്‍ ഉണ്ടാകുന്നത് ?
(പല വിശദീകരണങ്ങള്ല ഉള്ളതില്‍ കുറെയേറെ വിശ്വാസ്യതയുള്ള ഒന്ന് താഴെക്കൊടുക്കുന്നു )
മേഘങ്ങള്ക്കുള്ളില്‍ ജലകണി കളും ചിലപ്പോള്‍ മഞ്ഞിന്റെ കണികകളും ഉണ്ടായിരി ക്കും. ഇവ കാറ്റു മൂലമോ ഭൂഗുരുത്വ ആകർ ഷണം മൂലമോ പരസ്പരം ഉരസുക വഴിയോ മേഘത്തില്‍ വൈദ്യുത ചാര്ജുൂ ഉണ്ടാകു ന്നു. ഇവയില്‍ പോസിറ്റീവ് ചാര്ജുകള്‍ മുകള്‍ ഭാഗത്തേക്കും നെഗറ്റീവ് ചാര്ജു കള്‍ താഴ്ന്ന ഭാഗത്തേക്കും നീങ്ങുന്നു. ഈ രണ്ടു ചാര്ജുകള്‍ കുറെയധികം ആകുമ്പോ ള്‍ ഇവ തമ്മില്‍ ഉയര്ന്ന് വോള്ട്ടേജ് ഉണ്ടാ കുന്നു. വായുവില്‍ കൂടി വൈദ്യുത പ്രവാ ഹം ഉണ്ടാക്കാന്‍ കഴിയുന്നത്ര ഈ വോള്ട്ട ത ഉയര്ന്നാല്‍ വായുവില്‍ കൂടി മേഘത്തി നുള്ളില്‍ തന്നെയോ ഒരു മേഘത്തില്‍ നിന്ന് മറ്റൊരു മേഘത്തിലെക്കോ മിന്നല്‍ ഉണ്ടാ കുന്നു. ചിലപ്പോള്‍ ഉയരത്തില്‍ ഉള്ള ഒരു മേഘത്തില്‍ പോസിറ്റീവ് ചാര്ജു ശേഖരി ക്കുമ്പോള്‍ അതിനു വിപരീതമായ നെഗറ്റീ വ് ചാര്ജുള്ള മേഘത്തിന്റെ നേരെ താഴെ ഭൂമിയിലും ഉണ്ടാകുന്നു. ഇവ തമ്മില്‍ ഉണ്ടാ കുന്ന വോള്ട്ടേജും പരിധി വിട്ടാല്‍ മിന്നല്‍ മേഘത്തില്‍ നിന്ന് ഭൂമിയിലെക്കു ഉണ്ടാകുന്നു.
3. മിന്നലില്‍ എത്രമാത്രം വോല്ട്ടെജും കറണ്ടും ഉണ്ടാവും ?
സാധാരണ മര്ദ്ദത്തില്‍ ഉള്ള വായുവില്‍ ഒരു സെ. മീ. ദൂരത്തില്‍ രണ്ടു വൈദ്യുത അഗ്രം വെച്ച് അവക്കിടയില്‍ 30 കി വോ (30,000 വോള്ട്ട ) ല്‍ അധികം ആയാല്‍ വൈദ്യുതി പ്രവഹിക്കും. സാധാരണ ഉള്ള വോല്ടതയില്‍ വായു നല്ല ഒരു വൈദ്യുത പ്രതിരോധ ശേഷി ഉള്ള വസ്തു (ഇന്സുലേ റ്റര്‍) ആണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാ മല്ലോ. അപ്പോള്‍ 50 മീറ്റര്‍ ഉയരത്തില്‍ ഉള്ള ഒരു മേഘത്തില്‍ നിന്ന് ഭൂമിയിലേക്ക് വൈ ദ്യുതി പ്രവഹിക്കാന്‍ വേണ്ടത്ര വോല്ട്ടത 30 x 50 x 100 = 1,50,000 കി വോ ആയിരി ക്കും. ഇതില്‍ നിന്നും എത്രമാത്രം ശക്തമാ യ വൈദ്യുതി ആണ് മിന്നല്‍ ഉണ്ടാക്കുന്നത് എന്ന് ഊഹിക്കാമല്ലോ. ഒരു മിന്നലില്‍ കൂടി ശരാശരി പ്രവഹിക്കുന്ന കറണ്ടു 30,000 ആ മ്പിയര്‍ വരെയോ അതിലധികമോ ആവാം .
![]() |
മിന്നല്‍ ഉണ്ടാകുന്നതെങ്ങനെ ? |
![]() |
മേഘത്തില്‍ നിന്ന് ഭൂമിയിലേക്ക് |
4. ഇത്രയധികം ശക്തിയുള്ള വൈദ്യുതി ഏതെ ങ്കിലും രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമോ ?
മുമ്പ് പറഞ്ഞ കണക്കനുസരിച്ചു 1,50,000 കി വോ വോല്ട്ടതയില്‍ 30,000 ആമ്പിയര്‍ കറണ്ടു പ്രവഹി ക്കുമ്പോള്‍ 45,00,000 മെ വാ ശക്തി ഉണ്ടാകുന്നു എന്നാല്‍ ഇത് നിലനില് ക്കുന്നത് വളരെ കുറച്ചു സമയം മാത്രമാ ണ് , അത് കൊണ്ടു മിന്നലില്‍ നിന്നുള്ള ഊര്ജം കുറവായിരിക്കും , പോരാഞ്ഞു വൈദ്യുതി സൂക്ഷിച്ചു വെക്കാന്‍ എളുപ്പം അല്ലാത്തത് കൊണ്ടും മിന്നല്‍ എപ്പോഴാണ് ഉണ്ടാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ല എന്ന തു കൊണ്ടും മിന്നലില്‍ നിന്നുണ്ടാകുന്ന വൈദ്യുതി മനുഷ്യരുടെ ഉപയോഗത്തിന് വേണ്ടി നിയന്ത്രിച്ചു സൂക്ഷിച്ചു എടുക്കാന്‍ അസാദ്ധ്യമാകുന്നു.
5. മിന്നല്‍ എങ്ങനെ പച്ചമരത്തെ പോലും കത്തിക്കുന്നു ?
ഇത്രയധികം കരണ്ടു പ്രവഹിക്കുന്ന പാതയില്‍ താപനില വളരെയധികം വര്ദ്ധിക്കുന്നു, ചിലപ്പോള്‍ 20,000 ഡിഗ്രീ സെല്ഷി യസ് വരെ , ഇത് പെട്ടെന്ന് പാതയില്‍ ഉള്ള എന്തിനെയും ചുട്ടു കരിക്കുവാന്‍ ഇത് കൊ ണ്ടു കഴിയുന്നു.
![]() |
ട്രെയിനില്‍ ആണെങ്കില്‍ സുരക്ഷിതം |
6. മിന്നല്‍ കണ്ടു കുറെ നേരം കഴിഞ്ഞാണല്ലോ ഇടി കേള്ക്കുന്നതു , എന്ത് കൊണ്ടു ?
മിന്നല്‍ എന്നതു നമുക്ക് കാണാന്‍ കഴിയുന്ന തു അതില്‍ നിന്നുണ്ടാകുന്ന പ്രകാശം വഴിയാണ്. പ്രകാശ വേഗത ശബ്ദ വേഗതയെ ക്കാള്‍ വളരെ കൂടുതല്‍ ആയതുകൊണ്ട് നമുക്ക് മിന്നല്‍ ഉടനെ കാണാന്‍ കഴിയുന്നു. എന്നാല്‍ മിന്നലില്‍ നിന്നും ഉണ്ടാകുന്ന ഇടി യുടെ ശബ്ദം അതുണ്ടായ സ്ഥലത്ത് നിന്നും നമ്മള്ക്ക് നിൽക്കന്നയിടത്തേക്കുള്ള ദൂരം അനുസരിച്ചു ഏതാനും സെക്കന്റുകള്‍ കഴി യുന്നു. കുറെ ദൂരത്തില്‍ ആണ് മിന്നല്‍ ഉണ്ടായതെങ്കില്‍ ഇടിയുടെ ശബ്ദം കൂടുത ല്‍ വൈകുന്നു. ശബ്ദ വേഗത്തെക്കാള്‍ ഏതാണ്ടു ഒരു ദശ ലക്ഷം മടങ്ങ് വേഗത യിൽ ആണ് മിന്നല്‍ നമ്മുടെ അടുത്തു എത്തുന്നത്. അതുകൊണ്ടു മിന്നല്‍ കണ്ടു ഉടനെ ശബ്ദം കേട്ടാല്‍ ഇടി മിന്നല്‍ ഉണ്ടായ തു നമ്മുടെ തൊട്ടടുത്ത് തന്നെ എന്നുറപ്പി ക്കാം ( മിന്നല്‍ വേഗത മണിക്കൂറില്‍ = 3,50,000,000 കി മീ - പ്രകാശ വേഗതയുടെ സുമാര്‍ മൂന്നില്‍ ഒന്ന് : വായുവില്‍ കൂടി ശബ്ദ വേഗത - മണിക്കൂറില്‍ 1200 കി മീ , എന്നതു ഓര്മ്മിക്കുക)
![]() |
കാറില്‍ ആണെങ്കില്‍ സുരക്ഷിതം |
ഇടി മിന്നല്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ?
മേഘത്തില്‍ നിന്ന് ഭൂമിയിലേക്ക് വൈദ്യുതി പ്രവഹിക്കുമ്പോള്‍ ആദ്യം ഒരു ചെറിയ പ്രകാ ശ നാളം ഭൂമിയിലേക്ക് എത്തുന്നു . (ചില പ്പോള്‍ ഇത് കാണാന്‍ തന്നെ കഴിയുകയി ല്ല . ശരിക്കും ഇത് ആരംഭ മിന്നല്‍ (pilot streamer) ആണ്. വൈദ്യുതി പ്രവഹിക്കുന്ന പാതയുടെ പ്രതിരോധം കുറയ്ക്കുകയാണ് ഇതില്‍ കൂടി സംഭവിക്കുന്നത്. ഇതിന്റെ പുറ മേ നല്ല ശക്തമായ വെളിച്ചത്തോടെ ഒരു മിന്നല്‍ ഭൂമിയില്‍ നിന്ന് മേഘത്തിലേക്ക് നീങ്ങുന്നതായും കാണാം , പലപ്പോഴും നമ്മള് ക്ക് കാണാന്‍ കഴിയുന്നത് ഇതാണ് , അതാ യത് ഭൂമിയില്‍ നിന്ന് മേഘത്തിലേക്ക് കര ണ്ടു പ്രവഹിക്കുന്നത് പോലെ . ഇതിനു അസംഖ്യം ശാഖകളും ശാഖോപ ശാഖകളും ഒരു പ്രധാന കേന്ദ്രീകൃത പാതയും ഉണ്ടാവും , ഇതിനു പ്രധാന മിന്നല്‍ (main streamer) എന്ന് വിളിക്കുന്നു. ( ഇതോടൊപ്പം കൊടുത്ത വിഡിയോ കാണുക )
![]() |
വീടിനു പുറത്തു അപകടകരമായ സ്ഥാനങ്ങള്‍ |
![]() |
വൃക്ഷങ്ങക്കടിയില്‍ നില്‍ക്കരുത് അകലം പാലിക്കുക |
ഇടി മിന്നലില്‍ നിന്ന് രക്ഷ നേടാന്‍ എന്ത് ചെയ്യാം ?
1. സ്വയം രക്ഷക്കും മറ്റുള്ളവര്ക്കും
തയ്യാറായിരിക്കുക.
ഇടിയും മിന്നലും ഉണ്ടാവാന്‍ സാദ്ധ്യത ഉള്ള പ്പോള്‍ പുറത്തിറങ്ങാതിരിക്കുകയാണ് നല്ലത്, കഴിയുമെങ്കില്‍
.
വാതില്‍ പുറത്തു ആണെങ്കില്‍
ഇടിയും മിന്നലും ഉള്ള സമയത്ത് മൈതാനം പോലെയുള്ള തുറന്ന സ്ഥലത്ത് നില്ക്കരുത്. യാദൃശ്ചികമായി അങ്ങനെ പെട്ട് പോയാല്‍ കാറോ മറ്റു ടയര്‍ ഉള്ള വാഹനത്തിലോ ആണെങ്കില്‍ വാഹനത്തില്‍ തന്നെ ഇരി ക്കുക. ടയര്‍ ഉള്ളത് കൊണ്ടു വാഹനം നേരിട്ട് ഭൂമിയുമായി ബന്ധപ്പെടുന്നില്ല , അതുകൊണ്ടു സുരക്ഷിതമാണ് '
തുറസ്സായ സ്ഥലത്ത് പെട്ടുപോയാല്‍ കുനിഞ്ഞു നില്ക്കുകയോ നിലത്തു കമിഴ്ന്നു കിടക്കുകയോ ആണ് നല്ലത്. ഒരിക്കലും അടുത്തുള്ള വൃക്ഷത്തിന്റെ അടിയിലേക്ക് കയറി നില്ക്കരുത്. അടുത്തുള്ള മരത്തെ കെട്ടിപ്പിടിക്കുകയോ മറ്റോ ചെയ്യരുത്.
ഇടിയും മിന്നലും തമ്മില്‍ 30 സെക്കന്റില്‍ കുറവാണെങ്കില്‍ എത്രയും വേഗം വീട്ടിനു ള്ളിലേക്ക് നീങ്ങുക.
കഴിവതും താഴ്ന്ന സ്ഥലത്ത് കുനിഞ്ഞു നില്ക്കു്ക. ഒരിക്കലും കുന്നിന്റെ മുകളിലോ ഗുഹയുടെയോ കുഴിയുടെയോ വശത്തോ നില്ക്കരുത് . താഴ്വാരമോ താഴ്ന്ന സമതല മോ ആണ് സ്വീകാര്യം
2.വീട്ടിലെ ഉപകരണങ്ങള് സംരക്ഷിക്കുന്ന തെങ്ങനെ ?
ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുക.
അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാ ക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണ ങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്നതും വിലപ്പെട്ടതും ആയ ഫ്രിഡ്ജു ഹീറ്റര്‍, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. ഇവ ചീത്തയാല്‍ പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി.
ഓഫ് ചെയ്താല് മാത്രം മതിയോ?
പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങ ളുടെയും സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്‍ കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യത യുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണ ത്തിന്റെ വലിപ്പം കുറയുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ.
ഓരോ സ്വിച്ചിനും പകരം മെയിന് സ്വിച്ച് ഓഫ് ചെയ്താല് പോരെ?
പോരാ. മെയിന് സ്വിച്ച് ഓഫ് ചെയ്യുന്നതില് കുടുതല് ഫലപ്രദം അതാതു ഉപകരണ ത്തിന്റെ സ്വിച്ച് ഓഫ് ചെയ്യുകയ്യാണ്. വിള ക്കുകള് കത്തികുകയും ആവാം. പരമാവധി ഒരു ബള്ബോ മറ്റോ മാത്രമല്ലേ പോകുക യുള്ളൂ. ഒരു പാടു മുറികളും മറ്റും ഉണ്ട് , എല്ലാ മുറിയിലും എത്തി സ്വിച്ച് ഓഫ് ചെയ്യാന് കഴി യുന്നില്ലെങ്കില്‍ ആദ്യം പ്രധാന സ്വിച്ച് ഓഫ് ആകുക. ടോര്ച്ചോ മറ്റോ കൊണ്ടു നടന്നു ഓരോ പ്രധാനപ്പെട്ട ഉപകരണത്തിന്റെയും സ്വിച്ച് ഓഫ് ആകുക. അവസാനം വേണമെ ങ്കില്‍ മെയിന് ഓണ് ആക്കാം
3. മിന്നല് രക്ഷാചാലകം(lightning arr ester) എന്താണ് ?അതുകൊണ്ടു പ്രയോജനം ഉണ്ടോ?
മിന്നല് രക്ഷാ ചാലകം സാധാരണ കെട്ടിടങ്ങ ളുടെ ഏറ്റവും ഉയര്ന്ന ഭാഗത്താണ് സ്ഥാപിക്കുന്നത്. അറ്റം കൂര്പിച്ച ഒരു കമ്പിയാണ് ഇതു. ഈ കമ്പി നല്ല കനമുള്ള ചെമ്പുതകിട് വഴി ഭുമിയുമായി ബന്ധിപ്പിച്ചിരിക്കും, വളവും തിരിവും ഇല്ലാതെ. ഉയര്ന്ന ഭാഗത്തുണ്ടാ കുന്ന മിന്നലില് നിന്നു വൈദ്യുതി പെട്ടെന്ന് ഭുമിയിലേക്ക് ധാരയായി പ്രവഹിപ്പിക്കുകയാ ണു ഇതിന്റെ ലക്ഷ്യം. അതുകൊണ്ടു ഇത്തരം മിന്നല് രക്ഷകം കൊണ്ടു പ്രയോജനം ഉണ്ട്. ഇന്നത്തെ ഫ്ലാറ്റുകളില് ഇത്തരം സംരക്ഷകം തീര്ച്ചയായും സ്ഥാപിച്ചിരിക്കണം.
4. കമ്പ്യുട്ടറിനും മറ്റും സംരക്ഷണത്തിനു തകുന്ന ഒരു സാധനം കിട്ടും എന്ന് കേട്ടു. അതെന്താണ്?
മിന്നല് ഉണ്ടാകുമ്പോള് വളരെ ഉയര്ന്ന വോൾട്ടതയിലുള്ള പ്രോല്കര്ഷം ( surge ) ഉണ്ടാകുന്നു. ഈ പ്രോല്കര്ഷം ഒരു ഭാഗം ലൈനില് കൂടി നമ്മുടെ ഉപകരണത്തി ലേക്കും വരാം. ഇതിന്റെ ശക്തി കുറക്കാന് ആണ് ഇത്തരം ഉപകരണം ലൈനില് വയ്ക്കു ന്നത്. വില്കുന്ന ആള്കാര് പറയുന്നത്ര ഫലം ഉണ്ടായില്ലെങ്കിലും കുറെയൊക്കെ ഇതിന് ഇത്തരം ഉയര്ന്ന വോല്ടതയുടെ ശക്തി കുറ ക്കാന് കഴിയും. നല്ല കമ്പനിയുടെതു വാങ്ങു ക, അല്പം വില കൂടിയാലും. surge absorber എന്നാണ് ഇതിന് പറയുന്നതു.
5.വയറിങ്ങിനായി സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
വിലക്കുറവിനെക്കാള് സാധനത്തിന്റെ ഗുണ നിലവാരം ശ്രദ്ധിക്കുക. BIS മുദ്രയുള്ള കമ്പനി യുടെ സാധനങ്ങള് തന്നെ വാങ്ങിയാല് നന്നു. കഴിവതും വയറ്മാന് മാരെ മാത്രം ആശ്രയി ക്കാതെ നമ്മള് കൂടി പോയിസാധനം വാങ്ങു ക. പ്രധാനമായിട്ടും വയറും സ്വിച്ചുകളും ലൈറ്റ് ഫിറ്റിംഗ്സുമാണു ശ്രദ്ധിക്കേണ്ടതു. ഭംഗിയെക്കാള് ഉറപ്പും ഗുണനിലവാരവും ഉറപ്പു വരുത്തുക.
6. എര്ത്തിങ് സംബന്ധമായി എന്താണ് ശ്രദ്ധിക്കേണ്ടത് ?
കൂടുതല്‍ ശക്തി എടുക്കന്ന ഫ്രിഡ്ജു, ഹീറ്ററ്, ഇസ്തിരിപ്പെട്ടി, കമ്പ്യുട്ടര്‍ , റ്റി വി ഇവക്കെല്ലാം മുന്നു പിന്നുള്ള പ്ലഗ് തന്നെ ഉപയോഗിക്കുക. ഇതില് മൂന്നാമത്തെ പിന്നു എര്തുമായി ബന്ധപ്പെടുത്താനാണ്. വീട്ടിലെ വയറിങ്ങു നല്ല രീതിയില് എര്ത്തു ചെയ്തിരിക്കണം. അതില് ഉപേക്ഷ വിചാരിക്കുന്നതു അപകടം ആണു. നല്ല നീളമുള്ള പൈപ്പു നല്ലവണ്ണം കുഴിച്ചു കരിയും ഉപ്പും കുഴിയില് നിറച്ചു തന്നെ പൈപ്പു താഴ്ത്തണം. വേനല് കാല ത്തു ആ കുഴിയില് കുറച്ചു വെള്ളം ഒഴിക്കുന്ന തും നല്ലതാണ്.
For more information :
4) http://www.sankosha.co.jp/en/how_to/detail07
Slots and Table Games - JtmHub
ReplyDeleteSlots.lv is 남원 출장마사지 the largest online 원주 출장안마 casino 포천 출장샵 and gaming platform that offers more than 400 games to its members. The site is 춘천 출장마사지 one 경기도 출장안마 of the oldest casinos