എര്ത്തിംഗ് – ഭൌമീകരണം എന്ന് പറഞ്ഞാല്‍ ഭുമിയുമായി ബന്ധിപ്പിക്കല്‍ എന്നാണല്ലോ അര്ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യുത ബന്ധ ത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്ത്തിംഗ്. .
![]() |
വീടുകളിലെ ഭൌമീകരണം |
![]() |
ഉപകരങ്ങളുടെ ഭൌമീകരണം |
ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കു ന്നു. പച്ചക്കറിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ റെഫ്രിജെറേറ്റര്‍, വെള്ളം ചൂടാക്കാന്‍ ഹീറ്റര്‍ , വസ്ത്രം ഇസ്തിരിയിടാന്‍ ഇസ്തിരിപ്പെട്ടി, കറിക്കര യ്ക്കാന്‍ മിക്സര്‍ , ദോശ (ഇഡ്ഡലി) മാവരയ്ക്കാന്‍ ഗ്രയിന്‍ഡര്‍, തുടങ്ങിയവ. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്ത്തി പ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണങ്ങള്‍ പ്രവര്ത്തിക്കുന്ന സമയത്ത് ഉയര്ന്ന വോല്ട്ടത യുള്ള വൈദ്യുത അഗ്രവുമായി ബന്ധപ്പെട്ടാല്‍ ശരീരത്തില്‍ കൂടി വൈദ്യുത ധാര (കരണ്ടു ) പ്രവഹിക്കും. ഈ കരണ്ടു ഏതാണ്ടു ഒരു ആമ്പിയ രിന്റെ ആയിരത്തില്‍ എട്ടു മുതല്‍ ഇരുപതു വരെ ആയാല്‍ ( ( 8 – 20 മില്ലി ആമ്പിയര്‍ )പോലും മാരകം ആകാന്‍ സാദ്ധ്യതയുണ്ട്. ശരീരത്തില്‍ കൂടി കര ണ്ടു പ്രവഹിക്കുംമ്പോഴാണ് ഒരാളിന് വൈദ്യുത ഷോക്ക് കിട്ടി എന്ന് പറയുന്നത് .ഇങ്ങനെയുള്ള അപകടം ഒഴിവാക്കാന്‍ ആണ് എര്ത്തിംഗ് ചെയ്യു ന്നത്. (വൈദ്യുത ഷോക്കടിച്ചാല്‍ എന്ത് സംഭവിക്കുന്നു , പ്രാഥമിക ശുശ്രൂഷ എങ്ങനെ ഇതൊക്കെ മറ്റൊരിക്കല്‍ എഴുതാം )
![]() |
ഭൌമീകരണം ഇല്ലാത്തപ്പോള്‍ കരണ്ടു പ്രവഹിക്കുന്ന പാത |
![]() |
ഭൌമീകാരം ഉള്ളപ്പോള്‍ കരണ്ടു പ്രവഹിക്കുന്ന പാത |
മുമ്പ് പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ങളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യു തി ഷോക്ക് കിട്ടുകയില്ല., (സ്വയം പരിശോധിച്ച് നോക്കേണ്ട, കേട്ടോ ) കാരണം ന്യുട്രല്‍ കമ്പി വൈദ്യുത വ്യുഹത്തില്‍ പലയിടങ്ങളിലും ഭൂമിയു മായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ടു. എന്നാല്‍ ഭൂമിയില്‍ നില്ക്കു ന്ന ഒരാള്‍ ഫെയിസ് വയറില്‍ അറിയാതെ തൊട്ടാല്‍ പോലും അയാളുടെ ശരീര ത്തില്‍ കൂടി കരണ്ടു പ്രവഹിക്കും , ഷോക്ക് കിട്ടു കയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊടുക്കുന്നത് മൂന്നു കമ്പികള്‍ വഴി ആണ്. മൂന്നാമത്തെ കമ്പി ഉപകരണത്തിന്റെ പുറം ചട്ടയിയിലുള്ള ലോഹ ഭാഗത്തിലാണ് ബന്ധിപ്പിക്കുന്നത്. അതായത് മൂന്നു പിന്നുള്ള പ്ലഗ്ഗില്‍ രണ്ടു വയര് ഉപകരണത്തിന്റെ രണ്ടു വൈദ്യുത അഗ്രത്തിലും ഒരു വയര്‍ ലോഹ കവചവുമായും ബന്ധിപ്പിച്ചിരിക്കും. അതേസമയം ഭിത്തിയില്‍ ഉള്ള സോക്കറ്റിലും, മൂന്നു ബന്ധങ്ങളു ള്ളത് ഒന്നു ലൈനിലും മറ്റൊന്നു ന്യുട്രലിലും മുന്നാ മത്തെത് എര്ത്ത്ി കമ്പിയിലുമാണ് ബന്ധിപ്പി ക്കുന്നത്. വീട്ടിലെ വയറിങ്ങില്‍ ഒരു ചെമ്പുകമ്പി എല്ലാ സ്ഥലത്തും വലിച്ചിട്ടുള്ളത് കാണാം. ഈ കമ്പി വീട്ടിനു പുറത്തുണ്ടാക്കിയ ഒരു എര്ത്തിംഗ് കുഴിയിലെ പൈപ്പുമായി ബന്ധിപ്പിച്ചിരിക്കും. എര്തിംഗ് പൈപ്പിന് രണ്ടു മീറ്ററോളം നീളം ഉണ്ടാവും ഈ പൈപ്പ് മണ്ണില്‍ വലിയ കുഴി എടുത്തു താഴ്ത്തി ഇടുന്നു. കുഴിയില്‍ വൈദ്യുത പ്രതി രോധം കുറക്കാന്‍ ഉപ്പും കരിയും ജലാംശം നില നിര്ത്താന്‍ മണലും ഇട്ടിരിക്കും. സാധാരണ മൂടിയിടുന്ന ഈ എര്ത്ത്ക കുഴിയില്‍ വേനല്‍ കാലത്ത് വെള്ളം ഒഴിക്കുന്നത് നല്ലതാണ്. എര്ത്ത് വയറില്‍ കൂടി വരുന്ന അധിക കരണ്ടു പെട്ടെന്ന് ഭുമിയിലേക്ക് ഒഴുകാനാണ് ഈ എര്ത്ത് കുഴി നല്ല രിതിയില്‍ സംരക്ഷിക്കുന്നത്. ചെറിയ വീടുകളില്‍ എര്ത്ത് കമ്പി വെള്ളത്തിന്റെ പൈപ്പില്‍ (ലോഹം കൊണ്ടുള്ളതാണെങ്കില്‍ മാത്രം ) കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ വെള്ളം കൊണ്ടു വരാന്‍ പി വി സി പൈപ്പ് ഉപയോഗിക്കുന്നത് കൊണ്ടു ഇത് ചെയ്യാറില്ല.
![]() |
ഭൌമീകരണം ചെയ്യുന്ന രീതി |
ഉപകരണത്തിന്റെ പുറം ചട്ടയും ഭുമിയും സാധാര ണ ഒരേ വൈദ്യുത നിലയിലായിരിക്കുന്നത് കൊണ്ടു അറിയാതെ നാം ഉപകരണത്തിന്റെ പുറത്ത് തൊട്ടാല്‍ ഷോക്ക് കിട്ടുകയില്ല. (ചിത്രം നോക്കുക ) ഇനി യാദൃശ്ചികമായി വൈദ്യുത ലൈനിലെ ഫെയിസും ഉപകരണത്തിന്റെ ചട്ടയുമായി ബന്ധമുണ്ടായാല്‍ പ്ലഗ്ഗ് കുത്തുമ്പോള്‍ വൈദ്യുത ലൈന്‍ ഭൂമിയിലേക്കു ബന്ധിപ്പിക്ക പ്പെടുന്നതുകൊണ്ട് കരണ്ടു അമിതമായി പ്രവ ഹിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ഫ്യുസു ഉരുകി (MCB പ്രവര്ത്തിരച്ചു) വൈദ്യുത ബന്ധം വേര്പെട്ടു അപകടം ഒഴിവാകുന്നു.
നല്ല രീ തിയില്‍ ഉണ്ടാക്കിയ എര്ത്ത് ആണെങ്കില്‍ പെട്ടെന്ന് അപകടം ഒഴിവാകും. എര്ത്തിതങ്ങ് മോശമാണെങ്കില്‍ ഷോക്ക് കിട്ടാനും മറ്റു ചിലപ്പോള്‍ വയര്‍ ഉരുകി തീപിടുത്തം ഉണ്ടാകാനും സാധ്യത ഉണ്ട്. വീട്ടിലെ എര്ത്ത് വയറുകള്‍ എല്ലാം കൂടി ചേര്ത്തു എര്ത്തിങ്ങ് കുഴിയിലെ പൈപുമായി നല്ലതുപോലെ ബന്ധിപ്പിക്കണം. എര്ത്തി്ങ്ങ് കമ്പി വളവു തിരിവുകള്‍ ഇല്ലാതെ നേരെ ആയിരിക്കണം. നല്ല കനം ഉള്ള ചെമ്പു കമ്പി തന്നെയാണ് ഇതിനു ഉപയോഗിക്കുന്നത്. വീട്ടില്‍ മിന്നലില്‍ നിന്നും സംരക്ഷണം നല്കാന്‍ മിന്നല്‍ ചാലകം ( lightning arrest or) ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതും നല്ല കട്ടിയുള്ള ചെമ്പു പട്ട തന്നെ ഉപയോഗിച്ചു എര്ത്ത്ല പൈപുമായി ബന്ധിപ്പിച്ചിരിക്കണം. വലിയ വീടുകളാണെങ്കില്‍ ഒന്നിലധികം എര്ത്തിങ്ങ് കുഴികള്‍ വേണ്ടി വരും. ഫാക്ടറികളിലും മറ്റും ചെമ്പു ഫലകങ്ങള് ഭൂമിയില് കുഴിച്ചിട്ടാണ് എര്ത്ത്് ചെയ്യുന്നത്. .
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നാണ് .
കൂടുതല്‍ വായിക്കാന്‍
http://www.happho.com/earthing-houses-types-methods-earthi…/
No comments:
Post a Comment