ഇന്നത്തെ വന്കി്ട വൈദ്യുത ഉത്പാദന നിലയ ങ്ങള്‍ മിക്കതും വൈദ്യുതി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ( ഭാര കേന്ദ്രം Load centre) അടുത്തല്ല, പ്രത്യേകിച്ചും ജല വൈദ്യുത നിലയങ്ങള്‍ .അപ്പോള്‍ ദൂരെയുള്ള ജല വൈദ്യുത കേന്ദ്രങ്ങ ളില്‍ നിന്നും വൈദ്യുതി വീട്ടില്‍ എത്തിക്കുന്നത് നീണ്ട പ്രേഷണ ലൈനുകള്‍ വഴിയാണ്. പൊതുവേ ഒരു വൈദ്യുത വ്യുഹം എന്നത് ജനറേറ്ററുകള്‍, ഏ സി വൈദ്യുതിയുടെ വോല്ട്ടത യഥേഷ്ടം കൂട്ടാനും കുറയ്കാനും സഹായിക്കുന്ന ട്രാന്സ്ഫോര്മ്റുകള്‍ , പ്രേഷണ ലൈനുകള്‍, ഉപകേന്ദ്രങ്ങള്‍ വിതരണ ലൈനുകള്‍ വീടുകളിലേക്കുള്ള സേവാ മേയിനു കള്‍ എന്നിവ ഉള്പ്പെ്ട്ടതാണ്.
 |
ചിത്രം.3. വൈദ്യുത വ്യുഹം
|
പൊതുവേ വ്യുഹത്തെ പ്രേഷണം വിതരണം എന്ന് രണ്ടു ഘട്ടങ്ങളായി തരം തിരിക്കാം .
ഏ സി വൈദ്യുതി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കുമ്പോള്‍ ലൈനില്‍ ഊര്ജ് നഷ്ടം ഉണ്ടാകുന്നു. ഈ ഊര്‍ജ നഷ്ടം ലൈനില്‍ കൂടി പ്രവഹിക്കുന്ന കറന്റിന്റെ വര്ഗം അനുസരിച്ചാണ് കൂടുകയും കുറയുകയും ചെയ്യുന്നത്. അതായത് 10 ആമ്പിയര്‍ കരന്റ്നു പകരം 20 ആമ്പിയര്‍ ആണെങ്കില്‍ ഊര്ജ നഷ്ടം നാലിരട്ടി ആകുന്നു ( (20 x 20) / ( 10 x 10 )). ഇക്കാരണത്താല്‍ ഊ കരണ്ടു കുറക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. ഏ സി ആയാലും ഡി സി ആയാലും ശക്തി (power) വോല്ടതയും കരണ്ടും കൂടി ഗുണിച്ചാണ് കണക്കാക്കുന്നത്. ഏ സി യില്‍ വോല്ട്ടതയുടെയും കരന്റിനെയും ഗുണിതത്തെ വോള്ട്ട് ആമ്പിയര്‍ എന്ന് പറയുന്നു. ട്രാന്ഫോര്മര്‍ എന്ന ഉപകരണത്തില്‍ വോല്ട്ട്ത യഥേഷ്ടം കൂട്ടാനും കുറയ്ക്കാനും കഴിയുന്നു. അങ്ങനെ വോല്ട്ടത കൂട്ടിയാല്‍ വോള്ട്ട് ആമ്പിയര്‍ മാറ്റം വരാത്തത് കൊണ്ടു കരണ്ടു കുറയും . ഈ തത്വം ഉപയോഗിച്ചാണ് ജനറേറ്റരിന്റെ ബഹിര്ഗ്മ വോള്ട്ത 11,000 (11 കെ വി ) ആണെങ്കില്‍ ഇത് ട്രാന്സ്ഫോ്ര്മ്ര്‍ ഉപയോഗിച്ച് 132 കെ വി യോ 220 കെ വി യോ ആക്കി ഉയര്ത്തു്ന്നു. അതുകൊണ്ടു പ്രേഷണ ലൈനുകളിലെ കരണ്ടു ഗണ്യമായി കുറക്കാന്‍ കഴിയുന്നു, അങ്ങനെ നീണ്ട പ്രേഷണ ലൈനുകളില്‍ ഊര്ജ നഷ്ടം വലിയ അളവില്‍ കുറക്കാന്‍ കഴിയുന്നു.
 |
ചിത്രം. 4. വലിയ ട്രാന്‍സ്ഫോര്‍മര്‍ |
 |
ചിത്രം.5. സിതരണ ട്രാന്‍സ്ഫോര്‍മര്‍ |
എന്നാല്‍ ഇത്ര ഉയര്ന്ന വോള്ട്ട ത വീടുകളിലും വ്യവസായങ്ങളിലും ഉപയോഗിക്കാന്‍ കഴിയുക യില്ല. വീട്ടിലെ ഉപകരണങ്ങള്‍ 230 വോല്ട്ടിലും വ്യവസായങ്ങളിലെ മോട്ടോറുകള്‍ 400 /440 വോള്ട്ടി ലോ ആയിരിക്കും പ്രവര്ത്തിക്കുന്നത്. അതുകൊ ണ്ടു ഉയര്ന്ന വോല്ടതയില്‍ പ്രേഷണം ചെയ്തു കൊണ്ടു വരുന്ന വൈദ്യുതിയുടെ വോള്ട്ടേ ജ് കുറച്ചു കൊണ്ടു വരുന്നു. ഇതിനും ഭാരകേന്ദ്രത്തി നടുത് വോള്ട്ട ത കുറയ്ക്കുന്ന ട്രാന്സ്ഫോര്മര്‍ ഉപയോഗിക്കുന്നു. വന്തോതില്‍ വൈദ്യുതി പ്രേഷണം ചെയ്തത് സ്വീകരിച്ചു വിവിധ സ്ഥല ങ്ങളിലേക്ക് കുറഞ്ഞ വോല്ട്ടെജില്‍ വൈദ്യുതി അയക്കുവാന്‍ അസംഖ്യം ട്രാന്സ്ഫോര്മാരും മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള ഉപ കേന്ദ്രങ്ങള്‍ (substations) ഉണ്ടാക്കുന്നു. ഇത്തരം ഉപകേന്ദ്രങ്ങ ളില്‍ 132 കെ വി യിലോ 220 കെ വി യിലോ വൈദ്യുതി സ്വീകരിച്ചു 33 കെ വി യിലോ 11 കെ വി യിലോ ആക്കി വിതരണം ചെയ്യുന്നു. ഉപകേന്ദ്രം കഴിഞ്ഞുള്ള വ്യുഹത്തിന്റെ ഭാഗത്തിന് വിതരണ വ്യുഹം എന്ന് പറയുന്നു. ഈ വിതരണ വ്യുഹ ത്തില്‍ വോള്ട്ടേജ് വീണ്ടും കുറക്കാന്‍ ട്രാന്സ്ഫോ ര്മ്ര്‍ തന്നെ ഉപയോഗിക്കുന്നു. വീടുകളിലെ ആവ ശ്യത്തിനു സിംഗിള്‍ ഫെയ്സില്‍ 230 വോള്ട്ടും മൂന്നു ഫെയ്സില്‍ 400 വോള്ട്ടും ആയിരിക്കും . 11 കെ വി 230/400 ആക്കാന്‍ വിതരണ ട്രാന്സ്ഫോ്ര്മെറുകള്‍ ഉപയോഗിക്കുന്നു. ഉന്നത വോല്ല്ടതയില്‍ വൈദ്ദ്യു തി വാങ്ങുന്ന വ്യവസായങ്ങള്‍ 33 കെ വി യിലോ 11 കെ വി യിലോ വൈദ്യുതി വാങ്ങി സ്വന്തമായി അവരുടെ ആവശ്യത്തിനാണ് അനുയോജ്യമായ വോല്ട്ടെജിലേക്ക് മാറ്റുന്നു.
ഒരു ഏ സി വൈദ്യുത വ്യുഹത്തില്‍ ഉള്ള പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ആയിരിക്കും . പ്രേഷണവും ഒന്നോ രണ്ടോ ഘട്ടമായി ആവാം ,അതുപോലെ വിതരണവും. ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്ന് ഒന്നോ രണ്ടോ വലിയ പ്രേഷണ ലൈനുകള്‍ വലിയ ടവറുകള്‍ വഴി വൈദ്യുതി കയറ്റി അയക്കുന്നു., ഉപ കേന്ദ്രത്തി ലേക്ക്. ഉപകേന്ദ്രത്തില്‍ വോള്ട്ടേ ജു കുറച്ചു വിതരണത്തിന് ഉപയോഗിക്കുന്നു.
No comments:
Post a Comment