Monday, 7 May 2018

5. ഏക ഫെയ്സും ത്രീ ഫെയ്സും


മുമ്പു പറഞ്ഞതു പോലെ ഏസി വൈദ്യുതിയാണു വീടുകളില് എത്തുന്നതു. ചില  വീടുകളിലേക്ക്  വൈദ്യുതി എടുക്കുവാന്‍ രണ്ടു  കമ്പി   മാത്രം പോകുന്നതും  വലിയ  വീടുകളിലേക്ക്  മൂന്നു  കമ്പിയും പോകുന്നത് കാണാമല്ലോ. ഇതെന്താണെന്നു നോക്കാം രണ്ടു കമ്പി മാത്രം ഉപയോഗിക്കുമ്പോള്‍  ഏക  ഫെയ്സ്  വൈദ്യുതി  ഉപയോഗിക്കുന്നു  എന്ന് പറയും മൂന്നു കമ്പിയും ഉണ്ടെങ്കില്‍  ആ വീടുകളില്‍  ത്രീഫെയ്സ്   വൈദ്യുതി   ഉപയോഗിക്കുന്നു  എന്ന്  പറയുന്നു.  കൂടുതല്‍   ശക്തി  (കിലോവാട്ട് ) ഉപയോഗിക്കുന്ന  വലിയ  വീടുകളില്‍  മൂന്നു  ഫെയ്സ്  വൈദ്യുതി  ബന്ധം  നിര്‍ബന്ധമാണ്‌ . ഉപയോഗിക്കുന്ന ഉപകരണങ്ങള്‍  ഏക ഫെയ്സ് ആയിരിക്കുമെങ്കിലും  എല്ലാ  ഉപകരണങ്ങളും  ഒരേ  ഫെയ്സില്‍  കൊടുക്കാതെ  മൂന്നു  ഫെയ്സിലും ഏതാണ്ടു  തുല്യമായ  കരണ്ടു എടുക്കുന്ന   രീതിയില്‍    ആയിരിക്കണം വയറിംഗ് ചെയ്യേണ്ടത് .
എന്താണ്    ഏക  ഫെയ്സും  ത്രീ ഫെയ്സും എന്ന് നോക്കാം . 

  വൈദ്യുത   ജനറേറ്ററുകളില്‍  ഒരു വൈദ്യുത കാന്തവും   വൈദ്യതി ഉത്പാദിപ്പിക്കുന്നതിനു    കമ്പിച്ച്ചുരുളുകളും  ആണുള്ളത്. കാന്ത മണ്ഡലത്തില്‍  കമ്പിചുരുള്‍   ചലിപ്പിക്കുമ്പോള്‍  അതില്‍ ഒരു   വോല്‍ട്ടത  ഉണ്ടാകുന്നു. സാധാരണ   ഏക  ഫെയ്സ് ജനറേറ്റ രുകളില്‍   ഒരു കമ്പിച്ചുരുളു മാത്രമേ  ഉണ്ടാവൂ. അത് കൊണ്ടു  കമ്പി ചുരുളിന്റെ  രണ്ടു  അഗ്രത്തില്‍ നിന്ന്  ശേഖരിക്കുന്ന  വോല്‍ട്ടത സാധാരണ  ഏ സി പോലെ ഒരു   തരംഗം മാത്രം ആയിരിക്കും (ചിത്രം 1) .
ചിത്രം.1. ഏക ഫെയ്സ് വൈദ്യുതി 
എന്നാല്‍  വന്‍കിട  വൈദ്യുത നിലയങ്ങളില്‍  സാധാരണ  മൂന്നു ഫെയ്സ്  ജനറേറ്ററുകളാണ് . ഇതില്‍    സിംഗിള്‍ ഫെയ്സിലെ ഒരു ചുരുളിനു  പകരം  മൂന്നു ചുരുളുകളുണ്ടാവും.  ഈ മൂന്നു ചുരുളുകളില്‍ ഉണ്ടാകുന്ന വൈദ്യുതി  ആറു  വയറുകള്‍ വഴി  പുറത്തേക്ക് എത്തിക്കുന്നു. അവ  രണ്ടു രീതിയില്‍  കൂട്ടി  ബന്ധിപ്പിച്ചു മൂന്നു ത്രീ ഫെയ്സ് വോള്‍ട്ടേജായി   മാറ്റുന്നു. അത്തരം വോല്ടതയുടെ തരംഗ രൂപം (ചിത്രം. 2)ല്‍  കാണിച്ചിരിക്കുന്നു .
ചിത്രം.2. ത്രീ ഫെയ്സ് വോല്‍ട്ടെജു 

ജനറേറ്റരില്‍ നിന്നും പുരത്തെടുക്കുന്ന  ആര് വയറുകള്‍ (ചിത്രം.3) ല്‍ കാണിച്ചിരിക്കുന്നു. ഏ ആറു വയറുകള്‍ തമ്മില്‍ സ്റ്റാര്‍ ( Y ) ബന്ധം  ആയും  ഡെല്‍റ്റ ബന്ധം ആയി കൂട്ടി ബന്ധിക്കുന്നു.  Y  ബന്ധത്തില്‍  മൂന്നു ചുരുളിന്‍റെയും   തുടക്കം   R, Y, B  എന്നും  അവയുടെ അവസാനഭാഗം മൂന്നും കൂടി    കൂട്ടി ബന്ധപ്പെടുത്തി   സ്റാര്‍  അഥവാ  ന്യുട്രല്‍ ബിന്ദു ആക്കുകയും ചെയ്യുന്നു. (ചിത്രം 4  ) . ഡെല്‍റ്റയില്‍ ആകുമ്പോള്‍  ഒരു ചുരുളിന്റെ  അറ്റം മറ്റേ ചുരുളിന്റെ തുടക്കത്തില്‍  കൊടുത്തു ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇങ്ങനെ മൂന്നു ഫെയ്സും കൂട്ടി ബന്ധിപ്പിക്കുമ്പോള്‍  അവ തമ്മില്‍ കൂട്ടി ബന്ധിപ്പിക്കുന്ന ബിന്ദുക്കളില്‍  നിന്ന്  മൂന്നു വോള്‍ട്ടേജ്   എടുക്കുന്നു (ചിത്രം 4) .അതത്  ചുരുളിലെ വോല്ടെജിനു ഫെയ്സ്  വോല്ടെജു എന്നും പുറത്തേക്കുള്ള  രണ്ടു വയറുകള്‍  തമ്മിലുള്ള വോള്‍ട്ടേജിനു ലൈന്‍ വോള്‍ട്ടത  എന്നും പറയുന്നു.
ചത്രം.3. ത്രീ ഫെയ്സ് ജനറെറ്റര്‍ 

വീടുകളില്‍ ഉപയോഗിക്കുന്ന വിളക്കുകള്‍,  റെഫ്രിജെരേറ്റര്‍,  ഫാന്‍  മിക്സി, ഇസ്തിരിപ്പെട്ടി,  ഹീറ്റര്‍  എന്നിവയിലെല്ലാം  വൈദ്യുതി  കൊടുക്കാന്‍  രണ്ടു വയര്‍  മതിയാവും . ഇതില്‍ ഒന്നിന്  ഫേസ്  വയര്‍ എന്നും മറ്റൊന്നിനു  ന്യുട്രല്‍  വയര്‍  എന്നും പറയുന്നു.  സാധാരണ വീടുകളില്‍ ഫെയ്സ് വയറും ന്യുട്രല്‍ വയറും തമ്മില്‍ 230  വോല്ട്ടാണ്  നില നില്‍ക്കുന്നത്. വൈദ്യുതി  മൂന്ന് ഫെയ്സ് ആണെങ്കില്‍ ലൈനുകള്‍ തമ്മിലുള്ള വോല്ടെജിനു ലൈന്‍ വോല്ടെജ എന്ന് പറയുന്നു.  സ്റ്റാര്‍  ബന്ധം  ആണെങ്കില്‍   ഫെയ്സ് വോല്ല്റെജു  230   ആയിരിക്കും, ലൈന്‍ വോല്ട്ടെജു 400 ആയിരിക്കും. മൂന്നു  ഫെയ്സ് വോല്ട്ടതകളുടെ  തരംഗ രൂപം ചിത്രത്തില്‍ കാണുക.(ചിത്രം 4)
ചിത്രം.4.    ഡെല്‍റ്റയും  സ്റ്റാറും 

മൂന്നു  ഫെയ്സിലെ  വോല്ടതകള്‍  ആദ്യം  പരമാവാവധി  ആകുന്ന  ക്രമം  അനുസരിച്ച്   R, Y, B  അനുക്രമം  എന്ന് പറയുന്നു. ഏ അനുക്രമവും  മോട്ടോര്‍ ബന്ധിപ്പിക്കുന്ന രീതിയും അനുസരിച്ചാണ് മോട്ടോറിന്റെ  കറക്കം ക്ലോക്കിന്റെ ദിശയിലാണോ  എതിര്‍ ദിശയിലാണോ എന്ന് കാണുക. Y   ഡെല്‍റ്റാ   രീതിയിലും  ലോഡുമായി  ബന്ധപ്പെടുത്തുന്നത് ചിത്രം 5, 6  എന്നിവയില്‍  കാണിച്ചിരിക്കുന്നു .
ചത്രം.5. സ്ടാരില്‍    ലോഡു ബന്ധപ്പെടുതുന്നത്



ചിത്ര.6. ഡെല്‍റ്റയില്‍ ലോഡു  ബന്ധപ്പെടുത്തുന്ന രീതി 


No comments:

Post a Comment