Saturday, 26 May 2018

13. വീട്ടിലെ വിളക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഊര്ജ ചെലവ് എങ്ങനെ കുറയ്ക്കാം

 വീടുകളില്‍ ആയാലും വ്യവസായത്തില്‍ ആയാലും ഇന്ന് പരമാവധി കുറച്ചു ഊര്ജം ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ അത്യാവശ്യമാണ്. കഴിഞ്ഞ ലക്കത്തില്‍ ചര്ച്ച ചെയ്ത ഫിലമെന്ടു വിളക്കുകള്‍, ഫ്ലൂരസേന്റ്റ് ട്യുബുകള്‍, സി എഫ് എല്ലുകള്‍, എല്‍ ഈ ഡി വിളക്കുകള്‍ എന്നിവയില്‍ ഏറ്റവും കുറച്ചു ശക്തി എടുത്തു കൂടുതല്‍ വെളിച്ചം തരുന്നത് എല്‍ ഈ ഡി വിളക്കുകള്‍ ആണെന്നും പറഞ്ഞു. പ്രാരംഭ ചെലവ് കൂടുതല്‍ ആണെങ്കിലും എല്‍ ഈ ഡി വിളക്കുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയും . ഉദാഹരണത്തിന് ഒരു ഫിലമെന്ടു വിളക്കിന് ശരാശരി 1000 മണിക്കൂര്‍ പ്രവര്ത്തിക്കുമെങ്കില്‍ സി എഫ് എല്‍ വിളക്ക് 10,000 മണിക്കൂറും എല്‍ ഈ ഡി വിളക്ക് 30,000 മണിക്കൂറും ഉപയോഗിക്കാന്‍ കഴിയും എന്ന് കണക്കാ ക്കപ്പെട്ടിരിക്കുന്നു. അതുപോലെ ഒരു 60 വാട്ട് ശക്തിയുള്ള ഫിലമെന്ടു വിളക്ക് ഉണ്ടാക്കുന്ന പ്രകാശം ഉണ്ടാക്കാന്‍ 14 വാട്ടുള്ള സി എഫ് എല്ലിനും 9 വാട്ട് എടുക്കുന്ന എല്‍ ഈ ഡി വിളക്കിനും കഴിയും . ആരംഭ ചിലവിന്റെ കാര്യത്തില്‍ 60 വാട്ട് ഫിലമെന്ടു വിലക്കിന് സുമാര്‍ 10 രൂപ എങ്കില്‍ 14 വാട്ട് സി എഫ് എല്ലിനു 100 രൂപയും 9 വാട്ട് എല്‍ ഈ ഡി ക്കു 200 രൂപയും ചിലവാകാം . ഇങ്ങനെ ആയാല്‍ ചിലവും ഊര്ജമ ഉപഭോഗവും എങ്ങനെ എന്ന് താരതമ്യപ്പെടുത്തി നോക്കാം
1) എൽ ഈ ഡി :വാട്ട്സ് 9 ഉപയോഗിക്കുന്ന കാലാവധി 30,000 മണിക്കൂര്‍ 
ഊര്ജ ഉപഭോഗം = 9 x 30,000 വാട്ട് മണിക്കൂര്‍ = 270 KWh

2) സി എഫ് എല്‍ : 14 വാട്ട് 
ഉപയോഗിക്കുന്ന കാലാവധി 30,000 മണിക്കൂര്‍ തന്നെ 
പരമാവധി ജിവിത ദൈര്ഘ്യം 10,000 മണിക്കൂര്‍
30,000 മണിക്കൂരിനു 3 സി എഫ് എല്‍ വാങ്ങേണ്ടി വരും . 
ഊര്ജ ഉപഭോഗം = 14 x 30,000 = 420 KWh

3) ഫിലമെന്ടു വിലക്ക് : 60 വാട്ട് 
ഉപയോഗിക്കുന്ന കാലാവധി 30,000 മണിക്കൂര്‍ തന്നെ 
പരമാവധി ജിവിത ദൈര്ഘ്യം 1000 മണിക്കൂര്‍
30,000 മണിക്കൂരിനു 300 ബള്ബു വാങ്ങേണ്ടി വരും . 
ഊര്ജ ഉപഭോഗം = 60 x 30,000 = 1800 KWh

യുനിറ്റിന് 5 രൂപ എന്ന തോതില്‍ ആകെ ചെലവ് നോക്കാം
എൽ.ഇ.ഡി 200 രൂപ ഒരെണ്ണം 
ഊർജ ചിലവ് 1350 ആക 1550 രൂ

സി എഫ് എൽ 3 എണ്ണം 300 രൂ ഊർജ ചിലവ് 2100 ആകെ 2450 രൂ
ഫിലമെൻറ വിളക്ക് 300 എണ്ണം 3000 രൂ ഊർജ ചിലവ് 9000 ആകെ 12000 രൂ
എൽ.ഇ.ഡിക്ക് 1 എങ്കിൽ സി എഫ് എല്ലിന് 1.58 മടങ്ങ് ഫിലമെന്റ് വിളക്കിത് 7.74 ഇരട്ടി
അതായത് എല്‍ ഈ ഡി വിലക്കിനെ അപേക്ഷിച്ച് സി എഫ് എല്‍ സുമാര്‍ 60% കൂടുതലും സാധാരണ ഫിലമെന്ടു വിളക്കു ആണെെങ്കില്‍ എട്ടിരട്ടിയും ആയിരിക്കും ചെലവ്
വിളക്കുകളില്‍ നിന്ന് ഊര്ജ ഉപയോഗം കുറക്കാന്‍ ചില നിര്ദ്ദേ ശങ്ങള്‍ (ചില ലഖുലെഖകളില്‍ നിന്ന് സംഗ്രഹിച്ചത് )
1. ആവശ്യമില്ലാത്തപ്പോള്‍ വിളക്കുകള്‍ ഓഫ്‌ ആക്കുക.
2. പകല്‍ സമയത്ത് ജനാലകള്‍ തുറന്നു സൂര്യ പ്രകാശം ഉപയോഗിക്കുക.
3. കഴിവതും എല്‍ ഈ ഡി വിളക്കുകള്‍ ഉപയോഗിക്കുക, ഇപ്പോള്‍ ഉള്ള മറ്റു വിളക്കുകള്‍ മാറ്റുമ്പോള്‍ പുതിയത് എല്‍ ഈ ഡി തന്നെയാവട്ടെ.
4. ട്യുബ് ലൈറ്റുകളില്‍ കുറഞ്ഞ ശക്തി ഉപയോഗിക്കുന്ന T5 (28 W)ഉപയോഗിക്കുക. അല്പ്പം വില കൂടിയാലും എല്‍ ഈ ഡി ട്യുബ് (18 W) ഉപയോഗിക്കുക , കൂടുതല്‍ സമയം ഉപയോഗിക്കുന്ന അടുക്കളയിലും സ്വീകരണ മുറിയിലും എങ്കിലും.
5. രാത്രി വിളക്കായി സീറോ വാട്ട് ബള്ബിനു പകരം 0.1 W ന്റെ എല്‍ ഈ ഡി ബള്ബു ഉപയോഗിക്കുക. സീറോ വാട്ട് 15 വാട്ട് എടുക്കും.
6. പഠന സമയത്ത് മേശ വിളക്കുകള്‍ ഉപയോഗിക്കാം , അതാണ്‌ ലാഭം , കുറഞ്ഞ വാട്ട് എല്‍ ഈ ഡി മതി.
7. ലൈറ്റുകളുടെ റിഫ്ലക്ടരും ഷെയഡും മറ്റു ഭാഗങ്ങളും പൊടി തുടച്ചു വൃത്തിയാക്കി സൂക്ഷിയ്ക്കുക,.
8. കെട്ടിടങ്ങള്‍ രൂപ കല്പ്പന ചെയ്യുമ്പോള്‍ പരമാവധി സൂര്യ പ്രകാശം മുറിയില്‍ വീഴുന്ന രീതിയില്‍ ഉണ്ടാക്കുക.
9. ഭിത്തിയില്‍ ഇളം നിറത്തില്‍ ഉള്ള ചായം പൂശിയാല്‍ പ്രകാശം പ്രതിഫലിക്കും.
10. ഓരോ മുറിയിലും ആവശ്യത്തിനുള്ള ശക്തി മാത്രം ഉള്ള വിളക്കുകള്‍ ഉപയോഗിക്കുക. ഇടനാഴികളിലും കുളിമുറിയിലും കുറച്ചു വാട്ടും സ്വീകരണ മുറിയിലും പഠന മുറിയിലും കൂടുതലും

No comments:

Post a Comment