വൈദ്യുതിയുടെ ഉപയോഗം
ഇന്ന് മനുഷ്യന് വായും വെള്ളവും പോലെ അനുപേക്ഷണീയം ആയിരിക്കുന്നു. ഏതാനും മണിക്കൂറുകള്‍
പോലും വൈദ്യുതി ഇല്ലാതിരുന്നാല്‍ ഓഫീസുകളില്‍ പ്രവൃത്തികള്‍ നടക്കില്ല, വീട്ടമ്മക്ക് ഭക്ഷണം ഉണ്ടാക്കാന്‍ കഴിയില്ല , ഇലക്ട്രിക്
ട്രെയിനുകള്‍ ഓടില്ല, വ്യവസായങ്ങള്‍ പ്രവര്ത്തിക്കുകയില്ല ആശുപത്രികളില്‍ ജീവന്‍
രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിലച്ചാല്‍ അവ ഉപയോഗിക്കുന്ന രോഗികള്‍ മരിക്കും. അങ്ങനെ പലതും സംഭവിക്കും തീര്‍ച്ച. അതുകൊണ്ടു തടസ്സമില്ലാതെ
വൈദ്യുതി നല്‍കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡും
മറ്റും പരമാവധി ശ്രദ്ധിക്കുന്നു.
നമ്മുടെ നാട്ടില്‍
ഇന്നും വൈദ്യുതി പ്രധാനമായും
അണക്കെട്ടില്‍ സംഭരിച്ച വെള്ളം ഉപയോഗിച്ച് ആണല്ലോ ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതി ഉപയോഗിക്കുന്നത് നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലെ വീടുകളിലും വ്യവസായങ്ങളിലും ആയതു കൊണ്ടു ദൂരെയുള്ള
ജലവൈ ദ്യുത കേന്ദ്രത്തില്‍
നിന്ന് വൈദ്യുതി വിവിധ ഘട്ടങ്ങളില്‍ ഉള്ള നീണ്ട വൈദ്യുത
പ്രേഷണ ലൈനുകള്‍ വഴിയാണ് വീട്ടില്‍ എത്തിക്കുന്നത്. ഇത്തരം നീണ്ട വൈദ്യുതി ലൈനുകളില്‍ല്‍ കൂടി കൊണ്ടു വരുന്ന വൈദ്യുതി
ഉപകേന്ദ്രങ്ങളില്‍ വച്ച് വോല്ട്ടത
കുറച്ചു വിതരണ ലൈനു കളില്‍ കൂടി വീട്ടിലെത്തിക്കുന്നു.
വ്യവസായങ്ങളിലും വീട്ടിലും വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന
വൈദ്യുതി രണ്ടു തരമാണ്. ടോര്‍ച്ചു സെല്ലിലും കാര്‍ ബാറ്ററിയിലും മറ്റും ഉണ്ടാക്കുന്ന
ഡി സി (DC ) ആണ് പല ഇലക്ട്രോണിക് ഉപകരണങ്ങളിലും വേണ്ടത്.
രണ്ടു വൈദ്യുത അഗ്രങ്ങള്‍ (electrical terminals) തമ്മില്‍ വൈദ്യുതനിലയില്‍
മാറ്റം ഉള്ളപ്പോഴാണ് കരണ്ടു പ്രവഹിച്ചു ഉപകരണം പ്രവര്‍ത്തനക്ഷമം ആകുന്നതു. ഡി സി ആണെങ്കില്‍ വൈദ്യുതിയുടെ
രണ്ടു ബിന്ദുക്കളും കൃത്യമായ ദിശയില്‍ എല്ലാ സമയത്തും ഒരു പോലെ ആയിരിക്കും,
ഒരറ്റം അധിക (+ ) വും മറ്റേ
അറ്റം ന്യുന ( - ) ഉം. എന്നാല്‍ നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുതി , വെളിച്ചം
തരാനും മിക്സി പ്രവര്‍ത്തിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന വൈദ്യുതി, ഏ സി ( AC ) ആണ്. അതിന്റെ
ദിശ മാറിക്കൊണ്ടിരിക്കും. ഒരറ്റം ഇപ്പോള്‍ + ആണെങ്കില്‍ അല്‍പസമയം കഴിഞ്ഞു - ആകും , തിരിച്ചും. കറണ്ടിന്റെ പ്രവാഹവും അങ്ങോട്ടും ഇങ്ങോട്ടും ആയി
മാറിക്കൊണ്ടിരിക്കും. വന്‍കിട വൈദ്യുത കേന്ദ്രത്തില്‍ എല്ലാം ഏ സി ആണ്
ഉല്പാദിപ്പിക്കുന്നത്. ഡി സി കുറഞ്ഞ അളവില്‍
മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ഇതിന് പല
കാരണങ്ങളും ഉണ്ട്. ഏറ്റവും പ്രധാനം ഏ സി വൈദ്യുതി
ഒരു സ്ഥലത്ത് നിന്നു മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള സൌകര്യമാണ്. ഉയര്ന്ന സമ്മര്‍ദ്ദ(വോള്‍ട്ടത)ത്തില്‍
വൈദ്യുതി അയച്ചാല്‍ ഊര്‍ജനഷ്ടം വളരെ
കുറഞ്ഞിരിക്കും. ട്രാന്‍സ്ഫോര്‍മര്‍ എന്നുപറയുന്ന ഉപകരണം ഉപയോഗിച്ചു വോല്ട്ടതയുടെ നില
യഥേഷ്ടം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനും
കഴിയും., ഊര്‍ജ നഷ്ടം ഇല്ലാതെ
തന്നെ.
 |
ചിത്രം .1. ഡി സി വൈദ്യുതി |
 |
ചിത്രം.2. ഏ സി വൈദ്യുതി |
ഡി സി അഥവാ
നേര്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതു ബാറ്ററിയിലോ ചെറിയ
സെല്ലുകളിലോ ആണ്, ടോര്‍ച്ചു ലൈറ്റിലും
ട്രാന്‍സിസ്റ്റര്‍ റെഡിയോയിലും മറ്റും ഉപയോഗിക്കുന്ന സെല്ലുകള്‍,
കാറില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ ഇവ ഡി
സി വൈദ്യുതി ഉണ്ടാക്കുന്നു. ബാറ്ററിക്കകത്ത് അമ്ലവും
രണ്ടു വൈദ്യുത ആഗ്രവും (electrode) ഉണ്ടാവും. രാസപ്രവര്‍ത്തനം വഴി
ഉണ്ടാകുന്ന വൈദ്യുതി ഉപകരണ ത്തിലേക്ക് കരണ്ടു പ്രവഹിപ്പിക്കും. പൊതുവേ കുറഞ്ഞ തോതില്‍ ഉള്ള
വൈദ്യുതി മാത്രമേ ഇങ്ങനെ
ഉണ്ടാക്കാന്‍ കഴിയൂ. കുറെ
ഉപയോഗിച്ച് കഴിയുമ്പോള്‍ ബാറ്ററിയുടെ
കരണ്ടു പ്രവഹിപ്പിക്കാന്‍ ഉള്ള കഴിവ്
കുറയുന്നു. അപ്പോള്‍ അതില്‍ കൂടി
വിപരീത ദിശയില്‍ ഡി സി പ്രവഹി പ്പിച്ച് വോള്‍ട്ടത
കൂട്ടുന്ന ഈ പ്രക്രിയക്ക് ചാര്‍ജു ചെയ്യുക എന്ന് പറയുന്നു. ചാര്‍ജ ചെയ്‌താല്‍ ബാറ്ററി വീണ്ടും പ്രവര്‍ത്തന ക്ഷമമാകും .
സാധാരണ ചെറിയ സെല്ലുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പറ്റുകയില്ല.
ഇപ്പോള്‍ വീണ്ടും ചാര്‍ജു
ചെയ്തു ഉപയോഗിക്കാന്‍ കഴിയുന്ന തരം ചെറിയ സെല്ലുകളും ലഭ്യമാണ് .
 |
ചിത്ര.3. ബാറ്ററി
|
 |
ചിത്ര.4. സെല്ലുകള്‍ |
 |
ചിത്രം.5. വിവിധതരം സെല്ലുകള്‍
|
No comments:
Post a Comment