Saturday, 5 May 2018

3.വൈദ്യുതിയുടെ ഉത്പാദനം : പാരമ്പര്യ രീതികള്‍


വന്‍തോതില്‍ വൈദ്യുതി   ഉത്പാദിപ്പിക്കുന്നതു   ജല വൈദ്യുത , താപ വൈദ്യുത  , അണുശക്തി  നിലയങ്ങളിലാണ്.   ഇവയിലെല്ലാം  വലിയ   ഒരു ടര്‍ബൈന്‍  ജനറേറ്ററിനെ കറക്കുന്നു.  ജല വൈദ്യുത നിലയങ്ങളില്‍ ടര്‍ബയിന്‍ കറക്കാന്‍   ആവശ്യമായ ഊര്‍ജം   അണക്കെട്ടില്‍ കെട്ടി നിര്‍ത്തിയ   വെള്ളം താഴോട്ടു ഒഴുക്കിയാണ്  ലഭിക്കുന്നത്. താപ  വൈദ്യുത  നിലയങ്ങളില്‍ കല്‍ക്കരി  പോലുള്ള  ഇന്ധനം കത്തിച്ചു നീരാവി  ഉണ്ടാക്കി ടര്ബൈനെ  പ്രവര്‍ത്തിപ്പിക്കുന്നു. അണുശക്തി നിലയങ്ങളിലാവട്ടെ   അണുവിഘടനം  വഴി  ഉണ്ടാകുന്ന  താപ ഊര്‍ജം ഉപയോഗിച്ച്  നീരാവി ഉണ്ടാക്കി   ആ നീരാവി   ടര്‍ബൈന്‍  പ്രവര്‍ത്തിപ്പിക്കാന്‍  ഉപയോഗിക്കുന്നു.

1.          1.   ജല  വൈദ്യുത   നിലയങ്ങള്‍

വലിയ   നദികളുടെ  ഉത്ഭവ സ്ഥാനത്തിനടുത്ത്  അണ കെട്ടി വെള്ളം സംഭരിക്കുന്നു.  ഇത് സ്വാഭാവികമായും    സമുദ്രനിരപ്പില്‍ നിന്ന്   വളരെ ഉയരത്തില്‍ ആയിരിക്കുമല്ലോ. കെട്ടി  നിര്‍ത്തിയ  ജലം നീണ്ട  പെന്‍സ്റ്റോക്ക്  പൈപ്പുകള്‍ വഴി    കുറെ താഴ്ന്ന ഭാഗത്തുള്ള  ജല വൈദ്യുത   ടര്‍ബൈനിലേക്ക് എത്തിക്കുന്നു.  ടാര്‍ബൈന്റെ ഇലകളില്‍ ജലം വീഴുമ്പോള്‍   അവ കറങ്ങുന്നു. ഇങ്ങനെ ഉണ്ടാകുന്ന  ഊര്‍ജം  ഉപയോഗിച്ചു അതുമായി   ബന്ധിപ്പിച്ച  ജനറേറ്റര്‍  കറങ്ങുന്നു. (ചിത്രം 1 നോക്കുക ) ജനറേറ്ററില്‍  ഉത്പാദിപ്പിക്കുന്ന  ഊര്‍ജം ആവശ്യമെങ്കില്‍   ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് വോല്‍ട്ടെജു  ഉയര്‍ത്തി  പ്രേഷണ ലൈനുകളില്‍ കൂടി   ആവശ്യമുള്ള  സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.
ചിത്രം.1. ജല വൈദ്യുത  നിലയം 

അന്തരീക്ഷ  മലിനീകരണം  തീരെ  ഇല്ലാത്ത  ദിനം ദിന ചെലവ് കുറഞ്ഞ ഒരു വൈദ്യുതോല്‍പാദന രീതിയാണ് ഇത്.  ജല  ലഭ്യത  ഉറപ്പു വരുത്തണം  എന്ന്  മാത്രം .  അണക്കെട്ടുകള്‍   മലകള്‍ക്കിടയില്‍  ആയതു കൊണ്ടു  വൈദ്യുതി  ദൂര സ്ഥലങ്ങളിലേക്ക് കൊട്ന്ടു പോകാന്‍   നീണ്ട  പ്രേഷണ ലൈനുകള്‍  ആവശ്യമാണ്‌. ഇതിനും  അണക്കെട്ട് ഉണ്ടാക്കാനും ഭീമ മായ  ചെലവ്  ഉണ്ന്റാകുന്നു  എന്നതും   ഈ രീതിയുടെ  പ്രത്യെകതള്‍ ആണ്.

2          2. താപ  വൈദ്യുത നിലയങ്ങള്‍
ഖനനം ചെയ്തെടുക്കുന്ന  കല്‍ക്കരി  ലിഗനൈറ്റ്  പെട്രോളിയം വസ്തുക്കള്‍  ഇവ ഉപയോഗിച്ച്  തീ കത്തിച്ചു   വെള്ളം  നീരാവിയാക്കി മാറ്റുന്നു ഇവിടെ. നീരാവി  ഉന്നത മര്‍ദ്ദത്തില്‍   ഒരി നീരാവി ടാര്‍ബൈന്റെ ഇലകളിലേക്ക് അയക്കുന്നു.   ടര്‍ബൈന്‍   കരങ്ങുന്നതോനോറൊപ്പം ജനരെട്ടരും   കറങ്ങുന്നു. (ചിത്രം  2 നോക്കുക)
ചിത്രം.2.  താപ വൈദ്യുത നിലയം -രൂപ രേഖ 

ഇന്ധന  ലഭ്യത ഉള്ളയിടങ്ങളില്‍  മാത്രമേ  ഇത് സാദ്ധ്യമാവൂ. ധാരാളം ജലവും ആവശ്യമായി വരുന്നു.  അന്തരീക്ഷ  മലിനീകരണവും  കത്തിച്ച  ഇന്ധനത്തിന്റെ അവശിഷ്ടം  ഒഴിവാക്കുന്നതും  പ്രശ്നങ്ങള്‍ ആണ്.   

     3.   അണുശക്തി നിലയങ്ങള്‍
1.        

ആറ്റം  വിഘടിക്കുംപോള്‍  ഉണ്ടാകുന്ന    വര്‍ദ്ധിച്ച  താപ ഊര്‍ജം ഉപയോഗിച്ച്  നീരാവി  ഉള്പാദിപ്പിച്ചോ   വാതക  ടര്‍ബൈനെ പ്രവര്തിപ്പിച്ചോ ഇവിടെ   വൈദ്യുതി ഉത്പാദിപ്പിക്കുന്നു.  താപ  വൈദ്യുത  നിലയങ്ങളില്‍ ഉപയോഗിക്കുന്ന  കല്‍ക്കരി പോലെയുള്ള ഇന്ധനത്തെ അപേക്ഷിച്ച്  വളരെ  കുറഞ്ഞ  ഭാരം ഇന്ധനം മതിയാവും എന്നത്  ഇതിന്റെ  പ്രത്യേകതയാണ്. രൂപ രേഖ നോക്കുക (ചിത്രം 3)അണുശക്തി  വിഘടനത്തില്‍ നിന്നുള്ള  അപകട സാദ്ധ്യതയും വികിരണ ശേഷിയുള്ള മാലിന്യം  നശിപ്പിക്കാനുള്ള  ബുദ്ധിമുട്ടും  പ്രതികൂല ഘടകങ്ങലാണ്. 
ചിത്രം.3. അണുശക്തി നിലയം രൂപ രേഖ 

ചിത്രങ്ങള്‍  ഗൂഗിളില്‍  നിന്ന് 

No comments:

Post a Comment