വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുത ഉപകരണ ങ്ങളെ പൊതുവേ ഭാരം (ലോഡു) എന്ന് വിളിക്കുന്നു. ആദ്യകാലത്ത് ഏതാനും വിളക്കുകളും ഫാനും ഇസ്തിരിപ്പെട്ടിയും മാത്രം ആയിരുന്നു ലോഡായി ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇപ്പോഴത്തെ ആധുനി ക വീടുകളില്‍ വിവിധ ഉപകരണങ്ങള്‍ ഉപയോഗി ക്കുന്നു. ഇവയെല്ലാം കൂടിയും കുറഞ്ഞും വൈദ്യു ത ശക്തി ഉപയോഗിക്കുന്നതാണ്. മുമ്പ് പറഞ്ഞത് പോലെ ഇവയെല്ലാം ഒരേ രീതിയില്‍ ഉള്ള വൈദ്യു തി ആണുപയോഗിക്കുന്നത്. വീട്ടില്‍ കിട്ടുന്ന ഏ സി സിംഗിള്‍ ഫെയ്സ വൈദ്യുതി തന്നെ. ചില ഉപകരണങ്ങളില്‍ അകത്തുള്ള ഭാഗങ്ങള്ക്ക് പ്രവര്‍ ത്തിക്കാന്‍ ഡി സി വേണ്ടപ്പോള്‍ അതാതു ഉപകര ണത്തില്‍ ഏ സി വൈദ്യുതിയെ , ഡി സി ആക്കി മാറ്റാനുള്ള സംവിധാനം അതില്‍ തന്നെ ഉണ്ടാവും .
വൈദ്യുതി അളക്കാന്‍ ഉതകുന്ന വോല്ട്ട ത ( വൈദ്യുത സമ്മര്ദ്ദം് - വോള്ട്ട് ) കരണ്ടു (ധാര – ആമ്പിയര്‍ ) , ശക്തി ( വാട്ട് ) , ഊര്ജം ( കി വാ മ – KWH) എന്നിവയാണല്ലോ. എല്ലാ ഉപകരണങ്ങളും ഒരേ വോല്ട്ടേജില് ആണ് പ്രവര്തികുന്നത്. അതായത് ഇവയെല്ലാം ലൈനില്‍ നിന്ന് കിട്ടുന്ന 240 വോള്ട്ട് കിട്ടത്തക്കവിധം ഒരു ലൈനും ന്യുട്രല്‍ ലൈനും ഇടയ്ക്കാണ് ബന്ധിപ്പിക്കുന്നത്. എല്ലാ ഉപകരണങ്ങള്ക്കും ഒരേ വോള്ട്ട്ത കിട്ടുന്ന ഈ രീതിക്കു സമാന്തര ബന്ധനം (parallel connection) എന്ന് പറയുന്നു. എന്നാല്‍ ഓരോ ഉപകരണത്തി നും പ്രവര്ത്തിക്കാനാവശ്യമായ ശക്തി (വാട്സ്) അനുസരിച്ചാണ് അവ വൈദ്യുത ലൈനില്‍ നിന്ന് കരണ്ടു എടുക്കുന്നതു . വീട്ടില്‍ ആകെ ബന്ധപ്പെ ടുത്തിയ ഉപകരണങ്ങളുടെ ആകെത്തുക ബന്ധി ത ലോഡു (connected load) എന്ന് പറയുന്നു. ബന്ധി ക്കപ്പെട്ട ഉപകരണങ്ങള്‍ എല്ലാം ഒരുമിച്ചു പ്രവര്തിപ്പിക്കാറില്ലല്ലോ , അതുകൊണ്ടു ഒരേ സമ യത്ത് വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങ ളുടെ ശക്തിയും അവ എത്ര സമയം പ്രവര്ത്തി പ്പിക്കുന്നു എന്നും അനുസരിച്ചാണ് ഊര്ജം (യൂണിറ്റ്) ചിലവാക്കുന്നത്.
കൂടുതല്‍ വാട്സ് എടുക്കുന്ന ഉപകരണങ്ങള്‍ കൂടുതല്‍ കരണ്ടു എടുക്കുന്നത് കൊണ്ടു അവയെ ബന്ധിപ്പിക്കുമ്പോള്‍ കൂടുതല്‍ കരണ്ടു വഹി ക്കാന്‍ കഴിയുന്ന വയര്‍ ഉപയോഗിച്ച് ബന്ധിപ്പി ക്കണം . സാധാരണ വിളക്കുകളും ഫാനും മറ്റും സാധാരണ കുറഞ്ഞ കരണ്ടു മാത്രം വഹിക്കാ വുന്ന കമ്പികള്‍ ഉപയോഗിച്ചും ബന്ധിപ്പിക്കുന്നു. ഇത്തരം കമ്പികള്ക്ക് പരമാവധി 5 ആമ്പിയര്‍ വഹിക്കാനുള്ള കഴിവ് മതിയാവും . എന്നാല്‍ വെള്ളം ചൂടാക്കാനുള്ള ഹീറ്റര്‍ , പാചകം ചെയ്യുന്ന ഇന്ഡാക്ഷന്‍ ഓവന്‍ , ഇസ്തിരിപ്പെട്ടി ഇവയൊക്കെ കൂടുതല്‍ കരണ്ടു വഹിക്കാന്‍ കഴിവുള്ള ( ഉദാ 15 ആമ്പിയര്‍) കമ്പി ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു. ഇത്തരം കൂടുതല്‍ ശക്തി ആവശ്യമുള്ളവ മൂന്നു പിന്‍ ഉപയോഗിച്ച് ആണ് ബന്ധിപ്പിക്കുന്നത് . അതിനെപ്പറ്റി പിന്നാലെ.
വീട്ടില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശക്തി വാട്ട്സ് ശരാശരി താഴെക്കൊടുക്കുന്നു ( ചില ഉപകരണങ്ങള്ക്ക്് ചെറിയ വ്യതാസം ഉണ്ടാവാം എങ്കിലും ഇത് താരതമ്യ പഠനത്തിനു വേണ്ടി കൊടുക്കുന്നു എന്ന് മാത്രം )
കുറഞ്ഞ
ശക്തി ഉപയോഗിക്കുന്നവ
|
|
ഉപകരണം
|
ശക്തി (വാട്ട്സ്)
|
എല്‍ഈഡി വിളക്ക്
|
5 – 15 W
|
സി എഫ് എല്‍ ..
|
15 – 25 W
|
ട്യൂബ് വിളക്കുകള്‍
|
40 - 60 W
|
ഫിലമെന്ടു വിളക്ക്
|
40 – 100 W
|
ടേബിള്‍ ഫാന്‍
|
50 - 75 W
|
സീലിംഗ് ഫാന്‍
|
75 - 100 W
|
ഡിവി ഡി പ്ലെയര്‍
|
25 – 40 W
|
ലാപ്ടോപ് കംപ്യുട്ടര്‍
|
20 – 50 W
|
ഡെസ്ക്ടോപ് ..
|
60 - 150 W
|
റെഫ്രിജെരെട്ടര്‍ (old)
|
150
– 200 W
|
റെഫ്രിജെരെട്ടര്‍ (new)
|
100
- 150 W
|
കൂടിയ ശക്തി ഉപയോഗിക്കുന്നവ
|
|
ഉപകരണം
|
ശക്തി (വാട്ട്സ്)
|
എല്‍ സി ഡി ടിവി
|
125
– 200 W
|
പ്ലാസ്മ ടി വി
|
280
– 450 W
|
CRT ടി വി
|
250
– 300 W
|
മിക്സര്‍-ഗ്രൈന്‍ഡര്‍
|
300
– 500 W
|
മൈക്രോവേവ് ഓവന്‍
|
600
-1500 W
|
വാക്വം ക്ളീനര്‍
|
500
– 1200W
|
ഇസ്തിരിപ്പെട്ടി
|
1000
– 1500 W
|
ഇന്‍ഡക്ഷന്‍ ഹീറ്റര്‍
|
1200
– 1500 W
|
ഹോട്ട് പ്ലേയിറ്റ്
|
1200
– 1500 W
|
വാഷിംഗ് മെഷീന്‍
|
1200 -3000 W
|
വാട്ടര്‍ ഹീറ്റര്‍
|
2000
– 3000 W
|
No comments:
Post a Comment