പൊതുവേ ജനങ്ങളുടെ സാമ്പത്തിക നില യും ആഡംബര സാധനങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയും വര്ദ്ധിക്കുമ്പോള്‍ വീട്ടില്‍ പലതും വാങ്ങുന്നുണ്ടല്ലോ . സാധാര ണക്കാരന് ഇപ്പോള്‍ ഒരു പക്ഷെ അപ്രാപ്യ മായ ഒരു സാധനത്തെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്. വീട്ടിലെ വൈദ്യുത ഉപകരണങ്ങളെ കുറിച്ച് എഴുതുമ്പോള്‍ ഇതു മാത്രം ഒഴിവാ ക്കുന്നത് ശരിയല്ല എന്ന് തോന്നി , അതുകൊ ണ്ടു എഴുതുന്നു. വീട്ടില്‍ ഒരു മുറിയില്‍ എങ്കി ലും ഏ സി വെച്ചിട്ടുള്ളവര്ക്കു ഉപയോഗ പ്പെടുമെന്ന് കരുതുന്നു. നമ്മുടെ കാലാവസ്ഥ യില്‍ കടുത്ത വേനലില്‍ മാത്രമേ മുറി വാതാനുകൂലനം ചെയ്യേണ്ട ആവശ്യമുള്ളൂ എന്ന് തോന്നുന്നു. താല്പര്യം ഉള്ളവര്‍ ശ്രദ്ധി ക്കുക, അല്ലാത്തവര്‍ അടുത്ത കുറിപ്പിന് കാത്തിരിക്കുക.
ഒരു ഏ സി യുണിറ്റു ചെയ്യുന്നത് മുറിക്കക ത്തെ ചൂട് വായുവിന്റെ താപനില കുറക്കുക യാണല്ലോ. ഇതിനു വേണ്ടി അതിലുള്ള പ്രധാ നപ്പെട്ട ഘടകങ്ങള്‍ ഒരു വാതക സമ്മര്‍ദ്ദ ഉപകരണം (compressor) , ഒരു ബാഷ്പീക രണ ഉപകരണം ( evaporator), ഒരു ഫാന്‍ എന്നിവയാണ്. മുറിയിലെ വായുവില്‍ നിന്നും ചൂട് ആഗിരണം ചെയ്തു ഏ സി യുണിറ്റി ലുള്ള തണുപ്പിക്കുള്ള ദ്ദ്രാവകം (coolant) ബാഷ്പീകരിക്കുവാന്‍ ഉപയോഗിക്കുന്നു. ഇതിന്റെ ഫലമായി വായു തണുക്കുന്നു, മുറി യിലെ വായുവിലെ ചൂട് കൊണ്ടു ബാഷ്പീ കരിച്ച വാതകം സമ്മര്ദ്ദ ഉപകരണത്തില്‍ വലിയ മര്ദ്ദത്തില്‍ വീണ്ടും ദ്രവമാക്കുമ്പോള്‍ അതിലെ ചൂട് പുറത്തേക്ക് തള്ളുന്നു. അതായത് മുറിക്കുള്ളിലെ ചൂട് പുറത്തേക്ക് തള്ളുകയാണ് ഏ സി യില്‍ ചെയ്യുന്നത്, ഇതിനു സഹായിക്കുന്നത് സമ്മര്ദ്ദ ഉപക രണത്തില്‍ ഉപയോഗിക്കുന്ന തണുപ്പിക്കുന്ന ദ്രാവകം (coolant) ആണ്.
വാതാനുകൂലനം ചെയ്യുന്നത് രണ്ടു രീതി യില്‍ ആവാം . ഒരു വീട്ടിലോ കെട്ടിടത്തിലോ ഏതെ ങ്കിലും മുറികള്‍ വേറെ വേറെ വാതാനുകൂലനം ചെയ്തു തണുപ്പിക്കുക അല്ലെങ്കില്‍ എല്ലാ മുറികളിലും കേന്ദ്രീകൃത ഏ സി സംവിധാനം ഉപയോഗിച്ച് ഒരുമിച്ചു തണുപ്പിക്കുക എന്നതോ ആണ്. കേന്ദ്രീകൃത സംവിധാനം വളരെ ചെലവ് കൂടിയതായത് കൊണ്ടു വീടുകളില്‍ വളരെ അപൂർവമായേ ഉപയോഗിക്കാറുള്ളു പ്രത്യേകിച്ചും നമ്മുടെ നാട്ടിൽ. വലിയ ഓഫീസുകളിലോ സിനിമ തിയെറ്ററിലോ പോലെയുള്ള ഇടങ്ങളില്‍ മാത്രമേ കേന്ദ്രീകൃത സംവിധാനം ഉപയോഗി ക്കുന്നുള്ളൂ. അതിനെ പറ്റിയല്ല ഇവിടെ പ്രതിപാദിക്കുന്നത്.
![]() |
വിന്‍ഡോ ഏ സി |
ഏ സി യുനിറ്റുകള്‍ താരതമ്യം ചെയുമ്പോള്‍ അതിന്റെ വലിപ്പത്തോടൊപ്പം അതിന്റെ ഊര്ജ കാര്യക്ഷമതയും ശ്രദ്ധിക്കേണ്ട താണ്. ഊര്ജ കാര്യക്ഷമതകാണിക്കാന്‍ സ്റ്റാര്‍ റേറ്റിംഗ് ഉപയോഗിക്കുന്നു. ഏറ്റവും മെച്ചപ്പെട്ടത് അഞ്ചു സ്റ്റാര്‍ ഉള്ളതാണ്. വീടുകളില്‍ ഉപയോഗിക്കുന്ന ഏ സി രണ്ടു തരത്തില്‍ ഒന്നായിരിക്കും. ജനാലയില്‍ ഉറപ്പിക്കുന്ന വിന്ഡോ യൂണിറ്റും രണ്ടു ഭാഗ ങ്ങളായി ഒന്നു മുറിക്കകത്തും മറ്റൊന്ന് മുറിക്കു പുറത്തും വെക്കുന്ന സ്പ്ളിറ്റ് ഏ സി യും . ഏതായാലും ഒരു ഏ സി യുണിറ്റിന്റെ ശേഷി ടണ്ണ്‍ ആയാണ് കണക്കാക്കുന്നത്. ഒരു ടണ്ണ്‍ ഏ സി സുമാര്‍ 80 മുതല്‍ 120 വരെ ചതുരശ്ര അടി വിസ്തീര്ണം ഉള്ള ഒരു മുറിയെ തണുപ്പിക്കുവാൻ മാത്രമേ ഉപയുക്തമാവുന്നുള്ളൂ. കൂടുതല്‍ വലിപ്പം ഉള്ള മുറികളില്‍ കൂടുതല്‍ ശേഷിയുള്ള ഏ സി യുണിറ്റു വെക്കണം . മുറി എത്ര മാത്രം തണുക്കുന്നു എന്നത് വലിപ്പം കൂടാ തെ മറ്റു ചില കാര്യങ്ങളും ആശ്രയിച്ചാണ് ഇരിക്കുന്നത്. അവ താഴെപ്പറയുന്നു.
1. മുറിയുടെ വിസ്തീര്ണം അഥവാ വ്യാപ്തം .
2. മുറിയില്‍ ഒരേ സമയത്ത് എത്ര പേര്‍ ഉണ്ടാവും എന്നത്.
3. മുറിയില്‍ വെച്ചിട്ടുള്ള മറ്റു സാധനങ്ങള്‍ . എല്ലാ സാധനങ്ങളെയും തണുപ്പിക്കണമല്ലോ.
4. മുറിയില്‍ ഉള്ള മറ്റു വൈദ്യുത ഉപകരണ ങ്ങള്‍ പുറന്തള്ളുന്ന ചൂട് .
5. മുറിയില്‍ എത്ര ജനാലകള്‍ ഉണ്ട് എന്നത് .അഥവാ മുറിയില്‍ നിന്നും പുറത്തേ ക്കും പുറത്തു നിന്ന് അകത്തേക്കും വായു കടക്കുന്നുണ്ടോ എന്നതിനെ
6. മുറിയുടെ ഭിത്തികള്‍ സൂര്യ പ്രകാശം തട്ടി ചൂടാകാന്‍ സാദ്ധ്യത ഉണ്ടോ എന്നത്
7. മുറിയുടെ ചൂട് സൂക്ഷിച്ചു വെക്കാനുള്ള കഴിവു.
8. ഏ സി യുനിറ്റിന്റെ ഊര്ജ കാര്യക്ഷമത
![]() |
സ്പ്ലിട്റ്റ് ഏ സി |
വിന്ഡോ യൂണിറ്റും സ്പ്ലിറ്റ് യൂണിറ്റും തമ്മില്‍ താരതമ്യം ( വിഡിയോ നോകുക )
1. ജനാലയില്‍ പിടിപ്പിക്കുന്ന വിന്ഡോ യൂണിറ്റിന് ഒരു ഭാഗം മാത്രമേ ഉള്ളൂ. സപ്ളിറ്റ് ഏ സി യില്‍ രണ്ടു ഭാഗം ഉണ്ട്, ഒരു ഭാഗം മുറിക്കകത്തുവെക്കുന്നതും മറ്റൊരു ഭാഗം പുറത്തു വെക്കുന്നതും.
2. വിന്ഡോ യുണിറ്റും സ്പ്ലിറ്റ് യുനിറ്റും തമ്മില്‍ ഊര്ജ ഉപഭോഗത്തില്‍ വലിയ വ്യത്യാസം ഇല്ല. എന്നാല്‍ ഒരേ ശേഷി (ശക്തി) യില്‍ വിന്ഡോ ഏ സി സ്പ്ളിറ്റ് ഏ സി യെക്കാള്‍ ഒരു സ്റ്റാര്‍ കുറവായിരിക്കും.
3. വിന്ഡോ ഏ സി വെക്കാന്‍ ജനാലയില്‍ ഒരു വിടവ് ഉണ്ടാക്കേണ്ടി വരും. സ്പ്ളിറ്റ് ആണെങ്കില്‍ രണ്ടു ഭാഗങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു റബര്‍ ട്യുബു കടത്താ നുള്ള ദ്വാരം ഉണ്ടാക്കിയാല്‍ മതി..
4. വിന്ഡോ ഏ സിക്കു സ്പ്ളിറ്റ് ഏ സി യേക്കാള്‍ വിലക്കുറവാണ്.
ഏ സി യില്‍ ഊര്ജ ഉപഭോഗം
മറ്റു ഉപകരണങ്ങളിലെപ്പോലെ ഊര്ജ ത്തിന്റെ ഉപഭോഗം എത്ര നേരം പ്രവര്ത്തി ക്കുന്നു എന്നതിനെയാണ് ആശ്രയിച്ചിരി ക്കുന്നു. മുമ്പ് പറഞ്ഞ മറ്റു കാര്യങ്ങള്‍ക്ക് പുറമേ ഊര്ജ കാര്യക്ഷമതയെയും ആശ്ര യിച്ചിരിക്കുന്നു. സ്റ്റാര്‍ റേറ്റിംഗ് ഒരു പ്രധാന ഘടകം ആണ് . വിവിധ കപ്പാസിറ്റിയും സ്റാര്‍ റേറ്റിങ്ങും ഉള്ള ഏ സി യൂണിറ്റുകളുടെ ഒരു ദിവസത്തെ ശരാശരി ഊര്ജ ഉപഭോഗം താഴെ കൊടുക്കുന്നു. ( ഒരു ദിവസം 4.4 മണിക്കൂര്‍ - അതായത് വര്ഷം 1600 മണിക്കൂര്‍ പ്രവര്ത്തിക്കുന്നു എന്ന കണക്കാക്കിയാൽ )
തരം
|
0.75
ടണ്ണ്‍
|
1.0 ടണ്ണ്‍
|
1.5 ടണ്ണ്‍
|
2
ടണ്ണ്‍
|
ഒരു സ്റ്റാര്‍ ( ഇന്‍ വെര്‍ട്ടര്‍ ടൈപ്പല്ല)
|
1.72
|
2.31
|
3.41
|
4.52
|
രണ്ടു സ്റ്റാര്‍( ഇന്‍ വെര്‍ട്ടര്‍ ടൈപ്പല്ല)
|
1.63
|
2.19
|
3.24
|
4.45
|
മൂന്നു സ്റ്റാര്‍
(ഇന്‍ വെര്‍റ്ററോ
ആല്ലാത്തതോ ആവാം )
|
1.48
|
2.05
|
3.02
|
3.97
|
നാല് സ്റ്റാര്‍ (ഇന്‍ വെര്‍ട്ടര്‍)
|
1.27
|
1.77
|
2.59
|
3.54
|
അഞ്ചു സ്റ്റാര്‍
(ഇന്‍ വെര്‍ട്ടര്‍)
|
1.23
|
1.52
|
2.30
|
3.05
|
[കുറിപ്പ് : ഇതില്‍ ഒരു സ്റാര്‍ ഉള്ളത് ഇന്‍ വെ ര്ട്ടര്‍ ഇനമല്ല. രണ്ടു മിശ്ര ഇനം ആ കാം . മൂന്നോ അതിലധികമോ ഇന്‍ വെര്‍ട്ടര്‍ ഇനം ആണ്]
ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍
1. ഏ സി ഉള്ള മുറിയില്‍ ജനാലയും വാതി ലും ഭദ്രമായി അടച്ചിരിക്കണം . വായു പുറ ത്തു പോകുന്ന മറ്റു വിടവുകള്‍ അടച്ചു വെക്കണം .
2. ഏ സി യുടെ തെര്മ്മോുസ്റ്റാറ്റ് 25 -26 ഡിഗ്രി സെന്റ്ഗ്രെയിഡില്‍ കുറവാക്കിയാല്‍ ഊര്ജ ഉപഭോഗം വളരെ കൂടും.
3. ഏ സി യുടെ വായു അരിപ്പകള്‍ ( air filter) ഇടക്ക് പുറത്തെടുത്തു വൃത്തിയാക്കി വെക്കണം .
4. തണുപ്പിക്കുന്ന മുറിയില്‍ ആവശ്യമില്ലാ ത്ത സാധനങ്ങള്‍ ഒഴിവാക്കണം . മുറിയില്‍ ഉള്ള എല്ലാ സാധനങ്ങളും തണുപ്പിക്കാന്‍ ഊര്ജം ആവശ്യമായിരിക്കും എന്ന് ഓര്മ്മി ക്കുക .
5. സ്പ്ളിറ്റ് ഏ സി യുടെ പുറത്തു വെക്കുന്ന ഭാഗത്ത് വായു സഞ്ചാരം നല്ലത് പോലെ ഉണ്ടാവണം . അതില്‍ സൂര്യ പ്രകാശം വീണു ചൂടാകാതിരിക്കണം
കൂടുതല്‍ വിവരങ്ങള്ക്ക് താഴെകൊടുക്കുന്ന വിഡിയോ ശ്രദ്ധികുക
1) ഊര്ജ ഉപഭോഗത്തെപ്പറ്റി : https://youtu.be/xdMDyiHUIpo
2) രണ്ടു തരം ഏ സി യെപ്പറ്റി : https://youtu.be/Qx7kgN87i3I
കൂടുതല്‍ അറിയാന്‍ : https://www.bijlibachao.com/…/split-window-air-conditioner-…
A very nice article on which is best air conditioner window or split https://myblog45214.blogspot.com/2019/09/compare-window-and-split-air-conditioner.html
ReplyDelete