Friday, 15 June 2018

28. കംപ്യുട്ടറിന്റെ ഉപയോഗം വീട്ടില്‍" പ്രാഥമിക തത്വങ്ങള്‍

വീട്ടിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ച് എഴുതിയപ്പോള്‍ വിട്ടു പോയ ഇതും കൂടി ചേര്ക്കു ന്നു , രണ്ടു ലക്കമായി. ആദ്യം കമ്പ്യുട്ടറിനെ കുറി ച്ച് അടിസ്ഥാന വിവരങ്ങള്‍. രണ്ടാമതായി അവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .
കമ്പ്യുട്ടറിന്റെ  ഭാഗങ്ങള്‍  

കംപ്യുട്ടര്‍ അടിസ്ഥാന വിവരങ്ങള്‍
ഇന്ന് വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യുട്ടറുകള്‍ പ്രധാനമായും രണ്ടു തരം ആയിരിക്കും. മേശപ്പുറത്തു വെക്കുന്ന ഡസ്ക് ടോപും മടിയില്‍ വെച്ച് പ്രവര്ത്തിരപ്പിക്കുന്ന ലാപ്ടോപ്പും. ഇവയെപ്പറ്റി പറയുന്നതിന് മുമ്പ് അല്പ്പം കമ്പ്യുട്ടറിന്റെ പ്രധാന ഘ്ടകങ്ങളെന്തൊക്കെ എന്ന് നോക്കാം .
കമ്പ്യുട്ടറുകള്‍ രണ്ടു തരം ഉണ്ട് , അനലോഗ് കമ്പ്യുട്ടറും ഡിജിട്ടല്‍ കമ്പ്യുട്ടറും . അനലോഗ് കംപ്യുട്ടര്‍ ഇന്ന് തീരെ ഉപയോഗിക്കാറില്ല, ഡിജിറ്റല്‍ കമ്പ്യുട്ടറാകുന്നു ഇന്നറിയപ്പെടുന്ന കംപ്യുട്ടര്‍ . പ്രധാനമായും അക്കങ്ങളുമായി പ്രവര്ത്തിക്കുന്നതു. ഇത്തരം കമ്പ്യുട്ടറിന്റെ പ്രധാനമായ മൂന്നു ഭാഗങ്ങളാണ് . കമ്പ്യൂട്ടറില്‍ വേണ്ട വിവരങ്ങള്‍ അകത്തേക്ക് കൊടുക്കാനുള്ള അന്തര്ഗമ (input) യുനിറ്റ് , കമ്പ്യൂട്ടറില്‍ നിന്ന് ഫലങ്ങള്‍ പുറത്ത് എത്തിക്കുന്ന ബഹിര്ഗമ(output) യുനിറ്റ് മൂന്നാമതായുള്ളത് ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രീകൃത അപഗ്രഥന യുണിറ്റ് (Central Processing unit CPU ) ആണ്. CPU വിനുള്ളില്‍ തന്നെ ഡാറ്റായും പ്രോഗ്രാമുകളും സംഭരിക്കാന്‍ സംഭരണ കേന്ദ്ര വും ഡാറ്റാ അപ്ഗ്ര ഥിക്കാന്‍ അപഗ്രഥന യുനിറ്റും ഉണ്ടാവും
അല്പ്പം ചരിത്രം
ആധുനിക വിവര സാങ്കേതിക വിദ്യയെ ഏറ്റവും സ്വാധീനിച്ച കംപ്യുട്ടര്‍ പല തലമുറകളായി ആധു നീകരിച്ചു ഇപ്പോള്‍ ഉപയോഗിക്കുന്നത് നാലാം തലമുറയില്‍ നിന്ന് അഞ്ചിലേക്ക് ത്വരിത പ്രയാ ണം നടത്തുന്ന കമ്പ്യുട്ടറുകളാണ്.
കമ്പ്യുട്ടറിനെപ്പറ്റി പറയുമ്പോള്‍ രണ്ടു പ്രധാന ഘടകങ്ങള്‍ ഓര്മ്മിക്കാതെ വയ്യ. അതില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, അതായത് പുറത്തു കാണുന്ന ഹാര്ഡ് വെയര്‍ എന്നതും, അവയെ പ്രവര്ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍ എന്ന സോഫ്റ്റ്‌ വെയറും. കംപ്യുട്ടര്‍ പ്രധാനമായും അവയില്‍ ഉപയോഗിച്ചിരുന്ന ഉപകര ണങ്ങളെ – ഹാര്ഡ് വെയര്‍ -അടിസ്ഥാനമാക്കി യാണ് തലമുറകളായി തരംതിരിച്ചിരിക്കുന്നത്.
ഒന്നാം തലമുറ(1940 – 1956): ഏറ്റവും പഴയ രീതിയിലുള്ള വാല്വുകളും (vaccum tube) പേപ്പര്‍ ടേപ്പുകളും ഉപയോഗിച്ചിരുന്നു.
രണ്ടാം തലമുറ: (1956 – 1963) അര്ദ്ധാ ചാലകങ്ങള്‍ (semi conductors) ഉപയോഗിച്ച് ഡയോഡുകളും ട്രാന്സിസ്റ്ററുകളും കാന്തിക ടേയ്പ്പും പഞ്ച് ചെയ്ത കാര്ഡുുകളും ഉപയോഗിച്ചു.
മൂന്നാമത്തെ തലമുറ: (1964 – 1971) ഇന്റെഗ്രെയ്റ്റട് പരിപഥങ്ങള്‍ ( Integrated circuit – IC) ചിപ്സുകളും ഇലക്ട്രോണിക്, സംഭരണ ഉപകരണങ്ങളും ഉപയോഗിച്ചു. ഡാറ്റ കൊടുക്കുന്നതിനു പഞ്ച് ചെയ്ത കാര്ഡും് കാന്തിക ടേയ്പ്പും ഉപയോഗിച്ചുവന്നു. 
നാലാം തലമുറ (1972 – 2010) മൈക്രോ പ്രോസേസ്സര്‍ എന്ന ഒരൊറ്റ ചിപ്പ് കമ്പ്യുട്ടറുകള്‍ ഉപയോഗിച്ച് വരുന്നു. ഇന്നത്തെ മിക്കവാറും വ്യക്തി ഗത കമ്പ്യുട്ടറുകള്‍ ഇതില്‍ തന്നെ പെടുന്നു.

അഞ്ചാമത്തെ തലമുറ: ( 2010 മുതല്‍ തുടരുന്നു ) കൃത്രിമ പ്രതിഭ (artificial intelligence AI ) യുള്ള കമ്പ്യുട്ടറുകള്‍. ഇത്തരം കമ്പ്യുട്ടറുകള്‍ ഇപ്പോഴും പൂര്ണ മായി വികസിപ്പിച്ചു വരുന്നേ ഉള്ളൂ. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവയാണ്‌..
വിവിധ തരാം കമ്പ്യൂട്ടരുകള്‍ 

കമ്പ്യുട്ടര്‍ വലിപ്പം അനുസരിച്ച്
കമ്പ്യുട്ടറിന്റെ വലിപ്പം അനുസരിച്ചു മറ്റൊരു രീതിയിലും അവയെ തരം തിരിക്കുന്നുണ്ട്. ആദ്യകാലത്തെ കമ്പ്യുട്ടറുകള്‍ നാലോ അഞ്ചോ മുറിയില്‍ നിരത്തി വെച്ച വലിയ ആയിരുന്നു. ഇവയെ മെയിന്‍ ഫ്രെയിം കമ്പ്യൂട്ടര്‍ എന്ന് വിളിച്ചു. അതിനു ശേഷം ഇടത്തരം മിനി കമ്പ്യുട്ടറുകള്‍ വന്നു. ഐ ബി എം എന്ന പ്രധാന മെയിന്‍ ഫ്രെയിം കംപ്യുട്ടര്‍ നിര്മ്മാ താക്കള്‍ തന്നെ രൂപ കല്പ്പ ന ചെയ്ത വ്യക്തിഗത കംപ്യുട്ടര്‍ പി സി ( Personal Computer ) നിലവില്‍ വന്നു. ഒരു മൈക്രോപ്രോസസ റിന്റെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഇത്തരം കമ്പ്യുട്ടരാണ് വിവര സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. എല്ലാവ ര്ക്കും ഓരോ കംപ്യുട്ടര്‍ എന്ന നിലയി ലേക്ക് വന്നതിനുള്ള കാരണവും പിസി തന്നെ. പി സി യുടെ വക ഭേദങ്ങളാണ് ഇന്നത്തെ ഡെസ്ക്ടോപ്പ് കമ്പ്യുട്ടറും ലാപ്റ്റോപ്പു കമ്പ്യുട്ടറും. ലാപ്ടോപ്പി ന്റെ ചെറിയ പതിപ്പുകളായ ടാബ്ലറ്റ് കംപ്യുട്ടര്‍. ഇന്നത്തെ മൊബൈലിനും കുറെയൊക്കെ കമ്പ്യുട്ടറിന്റെ കഴിവുകള്‍ ഉണ്ടാക്കി വരുന്നു. 
ആദ്യകാല കമ്പ്യുട്ടരുകളുടെ പ്രധാന വൈകല്യം ഓരോ നിര്ദ്ദേശവും ഒന്നിന് പിന്നാലെ മറ്റൊന്നായി മാത്രമേ (sequential) ചെയ്യാന്‍ കഴിയൂ എന്നതായി രുന്നു. പല കാര്യങ്ങള്‍ ഒരേ സമയത്ത് സമാന്തര മായി അപഗ്രഥിക്കാന്‍ കഴിയുന്ന സമാന്തര അപഗ്രഥന ശേഷിയുള്ള (parallel programming) കമ്പ്യുട്ടറുകള്‍ വളരെ ഉയര്ന്ന വേഗതയില്‍ പ്രവര്ത്തി്ക്കാന്‍ കഴിയും . ഇത്തരം കമ്പ്യുട്ടരുക ളാണ് സൂപ്പര്‍ കമ്പ്യുട്ടറുകള്‍. കാലാവസ്ഥാ പ്രവചനം ബാഹ്യാകാശ നൌകയുടെ നിയന്ത്രണം മുതലായ അതീവ വേഗത ആവശ്യമുള്ള മേഖല കളില്‍ സൂപ്പര്‍ കംപ്യുട്ടര്‍ ഉപയോഗിച്ച് വരുന്നു..
വിവിധ തരം കംപുട്ടരുകള്‍ 
ഇതേ സമയത്ത് തന്നെ കമ്പ്യുട്ടറിന്റെ വേഗതയും ഡാറ്റായും പ്രോഗ്രാമും സംഭരിച്ചു വെക്കാനുള്ള സംഭരണശേഷിയും വര്ദ്ധിച്ചു. വലിപ്പം ചെറുതായെങ്കിലും കണക്കു കൂട്ടാ നുള്ള വേഗതയും സംഭരണ ശേഷിയും വളരെയധികം വര്ദ്ധിുച്ചു. ഇന്നത്തെ ഏറ്റവും ചെറിയ കമ്പ്യുട്ടറിനു പണ്ടത്തെ മെയിന്‍ ഫ്രെയിമിനെക്കാള്‍ കഴിവുകള്‍ ഉണ്ടെന്നു പറ ഞ്ഞാല്‍ അതില്‍ തീരെ അതിശയോ ക്തി ഇല്ല. ഡാറ്റാ സംഭരണ ശേഷിയില്‍ ഇന്നത്തെ സ്മാര്ട്ട് ഫോണുകള്ക്ക് പോലും പഴയ കമ്പ്യുട്ടരിനെക്കാള്‍ കഴിവുണ്ട്. എസ് ഡി കാര്ഡും മൈക്രോ എസ് ഡി കാര്ഡും ഉപയോഗിച്ചു ധാരാളം ചിത്രങ്ങളും സിനിമ യും മറ്റും മൊബൈലില്‍ സംഭരിച്ചു വെച്ച് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ടല്ലോ.



അന്തര്‍ഗമ  ഉപകരണങ്ങള്‍ 


കമ്പ്യുട്ടറിന്റെ പ്രവര്ത്തനം
കമ്പ്യുട്ടറില്‍ ഉപയോഗിക്കുന്ന സംഭരണ യുനിറ്റു കമ്പ്യുട്ടറിന് അകത്തു ഉപയോഗിക്കു ന്നതും ബാഹ്യമായി ഉപയോഗിക്കുന്നതും രണ്ടു തരം ഉണ്ട്. അകത്തു, ഇലക്ട്രോണിക്ക് (മെയിന്‍) മെമ്മറിയും ഹാര്ഡ് ഡിസ്ക് മെമ്മറിയും. കമ്പ്യൂട്ടര്‍ ഓഫ് ആക്കിയാല്‍ നഷ്ടപ്പെടുന്ന ഇലക്ട്രോണിക്ക് മെമ്മറി ( ROM)യില്‍ സംഭരിച്ചു വെച്ച ഡാറ്റാ നഷ്ട പ്പെടും . അത്യാവശ്യമായ ഡാറ്റാ നഷ്ടപ്പെ ടാത്ത RAM എന്നതില്‍ സംഭരിച്ചു വെക്കുന്നു എന്നത് മറക്കുന്നില്ല. ഹാര്ഡ് സിസ്കിലെ വിവരങ്ങള്‍ സ്ഥിര മായി അവിടെ ഉണ്ടാ വും , കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഹാര്ഡ് ഡിസ്കില്‍ നിന് ആവശ്യമായ പ്രോഗ്രാ മുകള്‍ മെയിന്‍ മെമ്മറിയിലേക്ക് മാറ്റുന്നു., വേഗതയില്‍ പ്രവര്ത്തി്ക്കാന്‍ . ബാഹ്യ മായി ഡാറ്റ സംഭരിക്കുന്നത് കാന്ത ടെയ്പ്പി ലും ഫ്ലോപ്പിഡിസ്കിലും സി ഡി (Compact Disc) , ഡി വി ഡി ( Digital Video Disc) എന്നിവയിലാണ്. ഇവയില്‍ നിന്ന് വിവര ങ്ങള്‍ കമ്പ്യുട്ടരിലേക്ക് വായി ച്ചെടുക്കാന്‍ അതാതു മാദ്ധ്യമങ്ങളില്‍ നിന്ന് വായിക്കാനു ള്ള ഉപകരണം ഉണ്ടാവും . അടുത്ത കാലത്ത് ഫ്ലോപ്പി ഡിസ്കും ഉപയോഗിക്കുന്നില്ല സി ഡി, ഡി വി ഡി യും വിരലിന്റത്ര മാത്രം വലിപ്പമുള്ള തമ്പ് ഡ്രൈവും ആണുപയോ ഗിക്കുന്നത്. മെയിന്‍ ഫ്രെയിമുകളില്‍ പേപ്പര്‍ ടെയ്പ്പും പഞ്ച് ചെയ്ത കാര്ഡു കളും ആണ് ഉപയോഗിച്ചിരുന്നത് , ഇപ്പോള്‍ ഇവയൊക്കെ ഏതെങ്കിലും കമ്പ്യൂട്ടര്‍ മ്യുസി യത്തില്‍ മാത്രം കാണാം . ഇപ്പോഴത്തെ പി സി യില്‍ ടി വി പോലെയുള്ള മോണിട്ടറില്‍ കിബോര്ഡില്‍ ടൈപ്പ് ചെയ്യുന്നതും ഫല ങ്ങളും കാണാം . സ്ഥിരമായി സൂക്ഷിക്കാന്‍ പ്രിന്ടരിലോ പ്ലോട്ടരിലോ കൊടുത്തു പേപ ്പറില്‍ പ്രിന്റു ചെയ്തു സൂക്ഷിക്കാം . പണ്ടൊക്കെ പ്രിന്റര്‍ കറുപ്പും വെളുപ്പും മാത്രം അടിക്കുന്ന തരം ആയിരുന്നു. ഇപ്പോള്‍ കളര്‍ പ്രിന്ററും ലെസര്‍ ഉപോഗിച്ചു വളരെ വേഗം കോപ്പികള്‍ എടുക്കാന്‍ കഴിയുന്നു. കമ്പ്യുട്ടരിലെ ഡാറ്റാ പകര്ത്തി നശിച്ചു പോകാതെ സൂക്ഷിച്ചു വെക്കാനും കഴിയുന്നു. ഉച്ച ഭാഷി ണി വെച്ച് പാട്ട് കേള്ക്കാനും മറ്റും ഇന്ന് കംപ്യുട്ടര്‍ ഉപയോ ഗിക്കുന്നു. ടി വി പോലെ മാനസിക ഉല്ലാസ ത്തിനുപയോഗിക്കാവുന്ന ഒരു ഉപകരണം ആയി മാറിയിരിക്കുന്നു ഇന്നത്തെ പി സി.
ഡാറ്റാ സംഭരണ ഉപകരണങ്ങള്‍ 

ചുര്രുക്കത്തില്‍ ഒരു കംപ്യുട്ടര്‍ ഉപയോഗി ക്കു മ്പോള്‍ വൈദ്യുതി അതിന്റെ അന്തര്ഗമ യുണിറ്റിനും ബഹിര്ഗമ യുണിറ്റിനും സിപിയുവിനും എല്ലാം ആവശ്യമാണ്‌. യാദൃശ്ചികമായി ഡാറ്റാ നഷ്ടപ്പെടാതിരിക്കാനും വൈദ്യുതി തടസ്സം കൂടാതെ നിലനിര്താനുള്ള സംവിധാനവും ആവശ്യ മാണ്‌. കംപ്യുട്ടര്‍ ഉപയോഗിക്കു മ്പോള്‍ എത്ര ഊര്ജം ഉപയോഗിക്കുന്നു , അതെങ്ങനെ കുറയ്ക്കാം എന്നീ വിവരങ്ങള്‍ അടുത്ത ലക്ക ത്തില്‍ വിവരിക്കാം .. (ചിതങ്ങള്‍ ഗൂഗിളില്‍ നിന്ന് )
ബഹിര്‍ഗമ ഉപകരണങ്ങള്‍ 

No comments:

Post a Comment