Monday, 4 June 2018

23. വൈദ്യുത തകരാറുകളില്‍ നിന്ന് സംരക്ഷണം വീട്ടില്‍

ആധുനിക ഗൃഹങ്ങളില്‍ വിവിധ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെയും ഉപകരണങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തണമല്ലോ. വൈദ്യുതി അനുസരണയുള്ള ഭൃത്യൻ ആയതുപോലെ തന്നെ ചില പ്പോള്‍ അപകടകാരിയായ യജമാനനും ആയിത്തീരാം, പ്രത്യേകിച്ചും, അശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍.

അധിക വോള്ട്ടതയും , അധിക കറണ്ടുമാണ് പ്രശ്നം .

പ്രധാനമായും രണ്ടു തരം വൈദ്യുത തകരാ റുകള്‍ ആണ് ഉണ്ടാവുന്നത്. അമിതമായ വോല്ട്ടെജു മൂലവും അമിതമായ കറണ്ടു പ്രവഹിക്കുന്നതു മൂലവും . വീട്ടിലെ വൈദ്യു തി നിശ്ചിത വോല്ട്ടതയില്‍ ആയിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇന്ത്യയില്‍ എല്ലായിട ത്തും വീടുകളില്‍ നല്കുകന്ന സിംഗിള്‍ ഫെയ്സ് വൈദ്യുതി 230 -240 വോള്ട്ട് ആണ്. വീട്ടിലെ എല്ലാ ഉപകരണങ്ങളും ഈ വോള്‍ട്ടില്‍ പ്രവര്ത്തിക്കുന്നതാണ്. ഉപകര ണത്തിന് കിട്ടുന്ന വോള്ട്ടത ഇതില്‍ വളരെ കൂടുതലായാല്‍ ഉപകരണത്തിലെ വൈദ്യുത രോധനം (insulation) കേടായി ഉപകരണം തകരാറില്‍ ആവാന്‍ സാദ്ധ്യതയുണ്ട്. വൈദ്യു ത വിതരണ വ്യുഹത്തില്‍ അമിതമായ വോള്ട്ടത ഉണ്ടാകാതിരിക്കാന്‍ വ്യുഹത്തില്‍ തന്നെ സാധാരണ ഗതിയില്‍ ആവശ്യമായ സംരക്ഷണം ഉണ്ടാവും എന്നുള്ളതു കൊണ്ട് ലൈനില്‍ നിന്ന് അമിത വോള്ട്ടതക്കുള്ള സാദ്ധ്യത കുറവാണ്. മറ്റൊരു സാദ്ധ്യത മിന്നല്‍ ഉണ്ടാകുമ്പോള്‍ മേഘങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് പ്രവഹിക്കുന്ന അത്യുന്നത വോള്ട്ടത കാരണം ലൈനില്‍ കൂടി വരാ വുന്ന പ്രോല്ക്കര്ഷങ്ങലാണ്. (surge) . ചില പ്പോള്‍ ഇത് ഒരു പ്രദേശത്തെ കുറെയധി കം ഉപകരണങ്ങള്‍ ഒറ്റയടിക്കു തകരാറിലാ ക്കി ക്കൂടായ്കയില്ല. മിന്നലില്‍ നിന്നുള്ള സംരക്ഷണവും ലൈനില്‍ , പ്രത്യേകിച്ചും ഉയര്ന്ന വോല്ട്ടതയില്‍ ഉള്ള പ്രേഷണ ലൈനുകളില്‍ കൊടുക്കുന്നുണ്ട്. വീടുക ളില്‍ മിന്നല്‍ സംരക്ഷകം (lightning arrester) വെച്ചാല്‍ നേരിട്ടുള്ള മിന്നലില്‍ നിന്ന് കുറെ യൊക്കെ രക്ഷ കിട്ടും. എന്നാലും മിന്നലില്‍ നിന്നുള്ള വോള്ട്ടത അത്യധികം ആയത് കൊണ്ടു സാധാരണ മനുഷ്യ നിര്മ്മിതമായ സംരക്ഷണ ഉപകരണങ്ങള്‍ക്കു ഇവയില്‍ നിന്ന് വേണ്ടത്ര രക്ഷ നല്കാന്‍ കഴിയുമോ എന്നും സംശയം ഉണ്ട്.
മീറ്റര്‍ ബോര്‍ഡു (പഴയത്)

ഭൌമ ചോര്ച്ച സംരക്ഷണ സ്വിച്ച് (Earth Leakage circuit breaker ELCB)

ഉയര്ന്ന വോല്ട്ടത കൊണ്ടോ കാലപ്പഴക്കം കൊണ്ടോ രോധനം ഫലപ്രദം അല്ലെങ്കില്‍ ഒരു ചോര്ച്ച കറണ്ടുണ്ടാവുന്നു. . ഉപകരണ ത്തിനകത്തു വൈദ്യുത ലൈനും ഉപകരണ ത്തിലെ ലോഹഭാഗങ്ങളും തമ്മില്‍ ഉള്ള രോധനം ചീത്തയാകുന്നു എന്നതാണ് പ്രധാന കുഴപ്പം . ഇത് പെട്ടെന്നുണ്ടാകുന്നത് ആവണമെന്നില്ല. വൈദ്യുത രോധനം ഫല പ്രദമല്ലെങ്കില്‍ ഉപകരണത്തിലേക്ക് കൊടു ത്ത ഫെയ്സ് കമ്പിയില്‍ നിന്ന് ഉപകരണ ത്തിന്റെ കവചത്തിലേക്ക് ചെറിയ കരണ്ടു പ്രവഹിക്കാം . ഉപകരണത്തിന്റെ ചട്ട നല്ല രീതി യില്‍ ഭൂമിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെ ങ്കില്‍ ഭൂമിയിലേക്കുള്ള ചെറിയ കരണ്ടു പ്രവഹിക്കുന്നു. ഇതിനു ചോര്ച്ചക്കരണ്ടു (leakeage current) എന്നാണ് പറയു ന്നതു. ഈ ചോര്ച്ചക്കരണ്ട് ഒരു പരിധിയില്‍ കൂടുത ലായാല്‍ വൈദ്യുത ബന്ധം വേര്പെെടു ത്താന്‍ വീട്ടില്‍ ഒരു ഭൌമ ചോര്ച്ച സംര ക്ഷണ സ്വിച് ( earth leakage circuit breaker ELCB) ഇപ്പോള്‍ ഉപയോഗിക്കുന്നു. സാധാരണഗതിയില്‍ ELCB വച്ചിട്ടുണ്ട് എങ്കില്‍ ഉപകരണങ്ങളുടെ രോധനം മോശ മാകുന്നത് മൂലം ഉണ്ടാവാന്‍ സാദ്ധ്യതയുള്ള അപകടങ്ങളില്‍ നിന്ന് മനുഷ്യര്ക്ക് ‌ സംര ക്ഷണം നലകാന്‍ കഴിയുന്നു.
വിതരണ ബോര്‍ഡു 

അമിതമായ കറണ്ടിനെതിരെ സംരക്ഷണം

വീട്ടില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ കൂടു തലും അമിതമായ കറണ്ടു കൊണ്ടുണ്ടാകു ന്നതാണ്. തീപിടുത്തവും മറ്റും ഉണ്ടാകുമ്പോ ള്‍ ഷോര്ട്ട് സര്ക്യുട് കൊണ്ടാണെന്ന് കേട്ടിട്ടില്ലേ ? എന്താണ് ഈ ഷോര്ട്ട് സര്ക്യുട് ? വാക്കിന്റെ അര്ഥം കുറുക്കുവഴി എന്നാ ണു . ഒരു ഉപകരണത്തില്‍ കൂടി പ്രവഹിക്കു ന്ന കരണ്ടു ആ ഉപകരണം സാധാരണ ഗതി യില്‍ എടുക്കുന്ന ശക്തി അനുസരിച്ചായിരി ക്കും . വിളക്കുകള്‍ കുറഞ്ഞ കറണ്ടും ഇസ്തിരിപ്പെട്ടി അലക്ക് യന്ത്രം ഏ സി മുതലായവയില്‍ കൂടിയ കറണ്ടും . ഫെയ് സില്‍ നിന്നുള്ള കമ്പി ഉപകരണത്തിന്റെ ഒരറ്റത്തും മറ്റേ അറ്റം ന്യുട്രല്‍ കമ്പിയുമാ യാണ് ഘടിപ്പിക്കുക. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഉപകരണത്തിന്റെ പ്രവര്ത്തി ക്കുന്ന ഭാഗത്തില്‍ കൂടെയല്ലാതെ ഫെയ്സും ന്യുട്രലുമായി നേരിട്ട് ബന്ധമുണ്ടായാല്‍ ആണ് ഷോര്ട്ട് സര്ക്യുട് ഉണ്ടായി എന്ന് പറയുന്നത്. ഇതിനു കാരണം പലതാകാം , പക്ഷെ പ്രധാനപ്പെട്ട കാരണം വൈദ്യുത ലൈനില്‍ കൂടി അമിതമായ കരണ്ടു പ്രവ ഹിച്ചു രോധനം ഉരുകി രണ്ടു കമ്പികള്‍ തമ്മില്‍ ബന്ധപ്പെടുയോ ഏതെങ്കിലും കമ്പി അഴിഞ്ഞു മറ്റെതുമായി ബന്ധപ്പെടുകയോ ചെയ്യുമ്പോഴോ തീപിടുത്തം ഉണ്ടാകുമ്പോ ഴോ ഒക്കെ ആവാം ഇത്. ഇത്തരം അമിത ധാര പ്രവഹിക്കുമ്പോള്‍ വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വേര്പെടുത്താന്‍ ലൈനി ല്‍ നിന്ന് വൈദ്യുതി വീട്ടില്‍ എത്തിക്കുന്ന സ്ഥലം മുതല്‍ പല ഘട്ടത്തിലും സംരക്ഷണം നല്കുന്നു
ഫ്യുസ് യുണിറ്റ് 
ഫ്യുസ് വയര്‍ 


അമിതകറണ്ടിന്റില്‍ നിന്ന് സംരക്ഷണം:ഫ്യുസ് അഥവാ എംസി ബി

മുമ്പ് ഒരു കുറിപ്പില്‍ വൈദ്യുതി വീട്ടില്‍ എത്തിക്കുന്ന സേവാ മെയിനില്‍ നിന്ന് കട്ടൌട്ട് ഫ്യുസു വഴിയാണ് മീറ്ററിലേക്കും വീട്ടിലേക്കും വൈദ്യുതി കൊടുക്കുന്നത് എന്ന് പറഞ്ഞു. കട്ടൌടില്‍ നിന്ന് മെയിന്‍ സ്വിച്ചിലേക്ക് പോകുന്നു. മെയിന്‍ സ്വിച്ചിന്റെ അകത്തും ഫ്യുസ് ഉണ്ടാവും . ഇതും കഴി ഞ്ഞാണ് വീട്ടിനകത്തെ വിതരണ ബോര്ഡി ല്‍ എത്തുന്നത്. വിതരണ ബോര്ഡില്‍ വിവിധ മുറികളിലെ വയറിംഗ് ഭാഗം ഭാഗ മായി ചെയ്തിട്ട് ഓരോ ഭാഗത്തിനും പ്രത്യേ ക ഫ്യുസോ , ഇപ്പോള്‍ കിട്ടുന്ന എം സി ബി (Miniature Circuit breaker ) വെച്ചിട്ടുണ്ടാ വും . ഈ ഭാഗങ്ങളില്‍ എവിടെയെങ്കിലും തകരാര് മൂലം അമിതമായ കരണ്ടു പ്രവഹി ക്കാന്‍ ഇടവന്നാല്‍ ആ ഭാഗത്തിലേക്ക് കറണ്ടു കൊടുക്കുന്ന ലൈനിലെ ഫ്യുസ് ഉരുകി അഥവാ എമ്സിബി ഓഫ്‌ ആയി വൈദ്യുത ബന്ധം വേര്പെടുത്തുന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ടു തകരാറുള്ള ഭാഗത്തേക്കുള്ള വൈദ്യുതി മാത്രമേ തടസ്സ് പ്പെടുന്നുള്ളൂ. തകരാറില്ലാത്ത മറ്റു ഭാഗങ്ങ ളിലെ വൈദ്യുത വിതരണം തടസ്സപ്പെടുക യില്ല.

ഈഎല്സിബി 

ഈഎല്സിബി 















എന്താണ് എം സി ബി യും ഫ്യുസും തമ്മിലുള്ള വ്യത്യാസം ?

പണ്ടുപയോഗിച്ചിരുന്ന ഫ്യുസ് യൂണിറ്റില്‍ ഒരു ഫ്യുസ് വയര്‍ കെട്ടി അതില്‍ കൂടിയാണ് കറണ്ടു പ്രവഹിക്കുന്നത്. ഫ്യുസ് വയരില്‍ കൂടി നിശ്ചിത കറണ്ടില്‍ കൂടുതല്‍ പ്രവഹി ച്ചാല്‍ അത് ഉരുകി വൈദ്യുത ബന്ധം വേര ്പെടുത്തുന്നു. ആങ്ങനെ സംഭവിച്ചാല്‍ എന്ത് കൊണ്ടു അമിതമായ കറണ്ടു പ്രവ ഹിച്ചു എന്ന് മനസ്സിലാക്കി തകരാര്‍ ഉള്ള ഭാഗം വേര്പെടുത്തിയതിനു ശേഷം വേറെ ഫ്യുസ് വയര്‍ കെട്ടി വെച്ചാല്‍ വൈദ്യുതി പുനസ്ഥാപിക്കപ്പെടും. എം സി ബി യും നിശ്ചിത കറണ്ടിലധികം പ്രവഹിച്ചാല്‍ ഓഫ്‌ ആകും . എം സി ബി ഓഫ്‌ ആയാല്‍ തക രാര് എന്താണ് എന്നു മനസ്സിലാക്കി അത് പരിഹരിച്ചിട്ട് താഴോട്ടു വീണ എമ്സിബി യുടെ സ്വിച് മുകളിലേക്ക് ആക്കിയാല്‍ മതി. തകരാര് പരിഹരിച്ചു എങ്കില്‍ വൈദ്യുതി പുന: സ്ഥാപിപ്പിക്കപ്പെടും. അല്ലെങ്കില്‍ എമ്സിബി വീണ്ടും ഓഫ്‌ ആകും. എമ്സി ബിയില്‍ ഫ്യുസ് ഒന്നുമില്ല, മാറ്റാനും ഒന്നു മില്ല. ഒരു പ്രാവശ്യം ബന്ധം വേര്പെടുത്തി യാല്‍ കുറച്ചു സമയം കഴി ഞ്ഞാല്‍ അതു വീണ്ടും സ്വയം പ്രവരത്തന സജ്ജ മാകുന്നു. വിവിധ ഫ്യുസ് വയര്‍ കെട്ടുന്നത് പോലെര വിവിധ കറണ്ടു റേറ്റിങ്ങുള്ള എമ്സിബി ലഭ്യമാണ്. വീട്ടിലെ ഓരോ ഭാഗത്തിലും ഉള്ള എം സി ബി അഞ്ചു ആമ്പിയരിന്റെയോ പത്ത് ആമ്പി യറിന്റെയോ ആയിരിക്കും. പ്രധാന എം സി ബി 15 / 30 ആമ്പിയരോ മറ്റൊ ആവാം . ഫ്യുസ് വയര്‍ മാറ്റി കെട്ടുമ്പോള്‍ നിശ്ചിത കറന്റിന്റെ ഫ്യുസ് വയര്‍ തന്നെ ഉപയോഗിക്കണം . ഏതെങ്കിലും കമ്പി കൊണ്ടു കെട്ടുന്നത് സംരക്ഷണം കിട്ടാതിരിക്കാന്‍ കാരണമാവും .
ചോര്‍ച്ച കരണ്ടു  ഭൌമീകരണം ഇല്ലാത്തപ്പോള്‍ 

ചോര്ച്ചക്കരന്ടു ഭൌമീകരണം ഉള്ളപ്പോള്‍ 

വീട്ടില്‍ എവിടെയെങ്കിലും വൈദ്യുത തകരാര്‍ ഉണ്ടായാല്‍ ചെയ്യേണ്ടത്.

1.ചോര്ച്ചക്കരണ്ടു കൂടി ഈഎല്സി ബി ഓഫ് ആയി എങ്കില്‍ കൂടുതല്‍ കരണ്ടു എടുക്കുന്ന ഫ്രിഡ്ജ് ഇസ്ഥിരിപ്പെട്ടി, അലക്ക് യന്ത്രം ഇവ എല്ലാം ഓഫ്‌ പ്ലഗ്ഗില്‍ നിന്ന് ഊരിയതിനു ശേഷം ഈഎല്സിബി ഓണ്‍ ചെയ്തു നോക്കുക. പിന്നീട് ഓരോന്നോ ന്നായി ഓണ്‍ ചെയ്തു ഏതു ഉപകരണം ആണ് കുഴപ്പക്കാരന്‍ എന്ന് മനസ്സിലാക്കി അതൊഴിവാക്കുക. ആവശ്യമെങ്കില്‍ മെക്കാനിക്കിനെ വിളിച്ചു തകരാര്‍ എന്തെന്ന് നോക്കി വേണ്ടത് ചെയ്യുക.
2. ഭൌമീകരണം തൃപ്തികരം അല്ലെന്നു സംശയം ഉണ്ടെങ്കില്‍ ഭൌമീകരണ കുഴിയില്‍ വെള്ളം ഒഴിച്ച് കൊടുക്കുക, അപൂര്വ്വം വേനല്‍ കാലത്ത് ഇത് സംഭവിക്കാം .
3. ഫ്യുസോ എം സി ബി യോ അമിത കരണ്ടു മൂലം ബന്ധം വേര്പെടുത്തിയാല്‍ ബന്ധം വേര്പെട്ട ഭാഗത്തെ എല്ലാ സ്വിച്ചും ഓഫാക്കി ഫ്യുസ് കെട്ടുക/ എം സി ബി ഓണ്‍ ആകുക. എന്നിട്ട് ഓരോ സ്വിച്ചും ഒന്നൊന്നായി ഓണ്‍ ആക്കി നോക്കുക. ഏതു സ്വിച് ഓണ്‍ ആകുമ്പോഴാണ് ഫ്യുസ് പോകുന്നത് എന്ന് തിരിച്ചറിഞ്ഞു തകരാറു ള്ള ഉപകരണം ശരിയാക്കാന്‍ നോക്കുക.
MCB

MCB
4. വൈദ്യുതിയുമായി ബന്ധപ്പെടാന്‍ സാദ്ധ്യത ഉണ്ടെങ്കില്‍ റബ്ബര്‍ / പ്ലാസ്റ്റിക് ചെരുപ്പ് ഇട്ടുകൊണ്ട്‌ മാത്രം തകരാര്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുക.

5. വൈദ്യുത ബന്ധം ഉള്ള ഭാഗവുമായി പ്രവ ര്ത്തി്ക്കുന്നവര്‍ കയ്യുറ നിശ്ചയമായും ഉപ യോഗിക്കണം
6. ഫ്രിഡ്ജിന്റെയോ ഇസ്തിരിപ്പെട്ടിയുടെയോ അലക്ക് യന്ത്രതിന്റെയോ പുറത്തു തൊടു മ്പോള്‍ ചെറിയ ഷോക്ക് തോന്നുന്നു എങ്കില്‍ ഉപകരണത്തില്‍ തകരാര് ഉണ്ടെ ന്നു മനസ്സിലാക്കാം , ഭൌമീകരണം ത്രുപ്തി കരമല്ലാത്തത് കൊണ്ടാവാം . തകരാര്‍ പരിഹരിക്കാന്‍ മെക്കാനിക്കിനെ വിളിക്കുക.
7. എല്ലാ കാര്യങ്ങളും തനിച്ചു കണ്ടു പിടിച്ചു പരിഹരിക്കാം എന്ന് വിചാരിക്കരുത്, പ്രത്യേകിച്ചും വൈദ്യുതി സംബന്ധമായത് , അത് അപകടം ക്ഷണിച്ചു വരുത്തും.

No comments:

Post a Comment