Thursday, 31 May 2018

18. വൈദ്യുതി പാചകത്തിനും ചൂടാക്കാനും

പാചകത്തിനും വെള്ളം ചൂടാക്കാനും തണുപ്പ് രാജ്യങ്ങളില്‍ മുറി ചൂടാക്കാനും വൈദ്യുതി ഉപയോഗിക്കുന്നു. പുകയും മറ്റു ശല്യങ്ങളും ഇല്ലെങ്കിലും നമ്മുടെ രാജ്യത്ത് പൊതുവേ പവര്‍ കട്ടും മറ്റും ഉള്ളപ്പോള്‍ അത്യാവശ്യത്തിനു മാത്രമേ വിദ്യുച്ചക്തി ഉപയോഗിച്ച് പാചകം ചെയ്യാന്‍ കഴിയൂ. ആധുനിക ഇന്ഡക്ഷന്‍ കുക്കറുകളും നിമിഷ നേരം കൊണ്ടു ചൂടാകുന്ന ഹീറ്ററും പല വീടുകളിലും ഉപയോഗിക്കുന്നുണ്ടല്ലോ. അതുകൊണ്ടു ഇന്ന് അവയെപ്പറ്റി ആവാം ചര്ച്ച
I. വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍
സാധാരണ വൈദ്യുതി ഉപയോഗിക്കുന്ന മൂന്നു തരം ഹീറ്ററുകളാണ് മാര്ക്കറ്റില്‍ കിട്ടുന്നത്. വെള്ളത്തില്‍ താഴ്തി ഇടുന്നതു (immersion), സംഭരണ ടാങ്കുള്ളതു(storage water heater) . നിമിഷത്തില്‍ ചൂടാകുന്ന തരം,.(instant water heater) ഇവയിൽ മൂന്നിലും ഉന്നത പ്രതിരോധമുള്ള കോയി ലുകള്‍ ഉപയോഗിച്ചാണ് ചൂട് ഉണ്ടാക്കുന്നത്. വാതക ഗെയ്സരും ലഭ്യം ആണ് . ഇവയുടെ പ്രത്യേകതകള്‍ നോക്കാം .
1.വെള്ളത്തില്‍ താഴ്ത്തി ഇടുന്ന തരം (Immersion)
താരതമ്യേന ചെലവ് കുറഞ്ഞതും ലളിത വുമായതു. വെള്ളം ചൂടാക്കാന്‍ ഉപയോ ഗിക്കാവുന്നതാണിത്. ഭിത്തിയില്‍ പിടിപ്പി ക്കുന്ന വലിയ ടാങ്കുള്ള ഹീറ്ററിനെക്കാള്‍ വളരെ ലളിതവും വില കുറഞ്ഞതും ആണിത്. വില സുമാര്‍ 500 മുതല്‍ 2500 വരെ , ഏതു കമ്പനിയുടെ ആണെന്നും ശക്തി ഉപയോഗിക്കുന്നതനുസരിച്ചും.
Instant water heater 


മെച്ചങ്ങള്‍
1. വില കുറവു.
2. കൊണ്ടു നടക്കാവുന്നത് , ഭിത്തിയില്‍ ഉറപ്പിക്കേണ്ട ആവശ്യമില്ല.
3. എളുപ്പത്തില്‍ വെള്ളം ചൂടാകുന്നു .
4. ഉപയോഗിക്കാന്‍ സൗകര്യം ഉള്ളത്

Immersion heater
ദൂഷ്യങ്ങള്‍
1. സുരക്ഷിതമല്ല. പ്രത്യേകിച്ചും കുട്ടികള്‍ ഉള്ളയിടങ്ങളില്‍.
2. ഊര്ജ ഉപയോഗം കൂടുതല്‍ ആണ്.
3. ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ട്

2. നിമിഷത്തില്‍ ചൂടാകുന്നതു ( Instant water heaters)
പൊതുവേ ഏറ്റവും കൂടുതല്‍ ഉപയോഗി ക്കപ്പെടുന്നത് ഇത്തരം ആകുന്നു. കൂടുതല്‍ കാലം നില നില്ക്കും എന്നതും താരതമ്യേന വില കുറഞ്ഞതും ആണ് ഇതിനു കാരണ ങ്ങള്‍ . അധികം സ്ഥലം ആവശ്യമല്ല, പെട്ടെ ന്ന് ചൂട് വെള്ളം കിട്ടും എന്നതും മെച്ചമാണ്. വീട്ടില്‍ രണ്ടോ മൂന്നോ അംഗങ്ങള്‍ മാത്ര മുള്ള ചറിയ കുടുംബങ്ങള്ക്ക് ഇതായിരി ക്കും നല്ലത്.
മെച്ചങ്ങള്‍.
1. ചെലവ് കുറവ്.
2. സുരക്ഷിതം കയ്യില്‍ പിടിച്ചു ഉപയോഗിക്കേണ്ട ആവശ്യമില്ല.
3. ചെറുതും ലളിതവും 
4. ആവശ്യത്തിനു മാത്രം വെള്ളം ചൂടാകുന്നത് കൊണ്ടു ചൂട് നഷ്ടപ്പെടുന്നില്ല.

ദൂഷ്യങ്ങള്‍
1. കൂടുതല്‍ അംഗങ്ങള്‍ (6 ഓ അധികമോ ) ഉള്ള പ്പോള്‍ അനുയോജ്യമല്ല.
2. വൈദ്യുത ഊര്ജം കൂടുതല്‍ ഉപയോഗിക്കുന്നു.
3. ഓരോ പ്രാവശ്യവും ഓണ്‍ ചെയ്തു ഉപയൊഗിക്കെണ്ടി വരുന്നു

3.സംഭരണ ടാങ്കുള്ള തരം (storage water heater)
ഇന്ന് വീടുകളില്‍ കാണുന്നത് കൂടുതലും ഇത്തരം ആണ്. സാമാന്യം വലിയ സംഭരണ ടാങ്കുകളില്‍ വെള്ളം നിറച്ചിരിക്കും . വൈദ്യു തി ഓണ്‍ ചെയ്തിട്ടാല്‍ കുറച്ചു നേരം കൊ ണ്ടു വെള്ളം ചൂടാകുന്നു. തെര്മ്മോസ്റ്റാറ്റ് സെറ്റ് ചെയ്തതനുസരിച്ച് വെള്ളം നിശ്ചിത ചൂട് എത്തിയാല്‍ വൈദ്യുത സപ്ലെ തനി യേ ഓഫ്‌ ആകുന്നു . ചൂടായ വെള്ളം എടു ക്കുന്നതനുസരിച്ചു തണുത്ത വെള്ളം ടാങ്കി ലേക്ക് വരുമ്പോള്‍ വീണ്ടു ഓണാകുന്നു. ആവശ്യത്തിനുസരിച്ചു ടാങ്കിന്റെ വലിപ്പം തീരുമാനിക്കാം . പല വലിപ്പത്തിലും മാര്ക്ക റ്റില്‍ കിട്ടാനുണ്ട് .
storage water heater
മെച്ചങ്ങള്‍
1. കുളിക്കുമ്പോള്‍ ധാരാളം വെള്ളം ഉപയോഗിക്കാം ചൂടായി തന്നെ.
2. സൂക്ഷിച്ചു ഉപയോഗിച്ചാല്‍ ഊര്ജം ലാഭിക്കാം 
3. കുറഞ്ഞത്‌ 15 ലിറ്റരോ അതിലധികമോ ഉള്ളത് വാങ്ങാം

ദൂഷ്യങ്ങള്‍.
1. ഭിത്തിയില്‍ ഉറപ്പിക്കുന്ന ടാങ്കായത് കൊണ്ടു വലിയതായി തോന്നാം .
2. കൂടുതല്‍ സ്ഥലം ആവശ്യമായി വരുന്നു.
3. കുറച്ചു ആള്‍ക്കാര്‍ മാത്രം ആണെങ്കില്‍ ആവശ്യത്തിലധികം വെള്ളം ചൂടാക്കി ഊര്ജംങ വെറുതെ ചിലവാകുന്നു.

4.വാതക ഗെയ്സര്‍
അടുത്ത കാലത്ത് , പ്രത്യേകിച്ചും വീട്ടില്‍ വാതക ലൈന്‍ സ്ഥാപ്പിച്ച കെട്ടിടങ്ങളില്‍ മാത്രം സ്ഥാപിക്കുന്ന തരമാണിത്. കാണാന്‍ ഭാഗിയുള്ളത് ഊര്ജആ കാര്യ ക്ഷമതയുള്ള തും ആണ് ഇത്. വീട്ടില്‍ വാതക ലൈന്‍ ഉണ്ടെങ്കില്‍ ഇത് ഉപയോഗിക്കാന്‍ വളരെ സൗകര്യം ആണ്.

മെച്ചങ്ങള്‍
1. വളരെ ചെറുത്‌, സൌകര്യ പ്രദം .
2. ഊര്ജ കാര്യ ക്ഷമത.
3. ചെലവ് കുറവ്

ദൂഷ്യങ്ങള്‍ .
1. പുതിയതാണ്, വാതക ലൈന്‍ ഉള്ളപ്പോള്‍ മാത്രം ഉപയോഗിക്കാന്‍ കഴിയൂ

4. സൌരോര്‍ജമുപയോഗിച്ചു
മിക്കപ്പോഴും കിട്ടുന്ന സോരോര്ജ മുപയോഗിച്ച് വെള്ളം ചൂടാക്കാന്‍ കഴിയും . ഇന്ന് സൂര്യനില്‍ നിന്ന് ഊര്ജം വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ വെള്ളം ചൂടാക്കാന്‍ ഉപയോ ഗിച്ചിരുന്നു. മട്ടുപ്പാവില്‍ നീണ്ട കുഴലുകളില്‍ വെള്ളം നിറച്ചു ചൂടാക്കി സംഭരണ ടാങ്കില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അവിടെ നിന്ന് ആവശ്യമുള്ളപ്പോള്‍ കുളി മുറിയിലോ അടുക്കളയില്‍ ഒക്കെ ചൂട് വെള്ളം ഉപയോഗിക്കാം . ഇന്ധന ചിലവില്ല, കരണ്ടു ചാര്ജി്ല്ല, ഉപകരണത്തിന്റെ പൈപ്പ് ലൈന്‍ ഇടുന്നതിന്റെയും പ്രാരംഭ ചെലവ് മാത്രം പുനരുപയോഗിക്കാവുന്ന ഊര്ജ രൂപ ത്തിന്റെ ആദ്യകാല ഉപയോഗം . നല്ല രീതിയില്‍ താപ കവചം (insulation) കൊടുത്താല്‍ 24 മണിക്കൂരും ചൂട് വെള്ളം കിട്ടാന്‍ സാദ്ധ്യതയുണ്ടു .
Solar water heater

II. വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന് ഉപകരണങ്ങള്‍
അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാന്‍ വൈദ്യുതി ഉപയോഗിക്കുന്ന പല ഉപകരണ ങ്ങളും ലഭ്യമാണ്. പഴയ രീതിയില്‍ ഉള്ള കോയില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് അടുപ്പ്, ആധുനിക ഇന്ഡക്ഷന്‍ അടുപ്പ് , മൈക്രോവേവ് അടുപ്പ് തുടങ്ങിയ ആണ് സാധാരണ ഉപയോഗത്തില്‍ ഉള്ളത് .
1. കോയില്‍ ഉപയോഗിക്കുന്നവ
വൈദ്യുത ഇസ്തിരിപ്പെട്ടിയിലെപ്പോലെ ഒരു കമ്പി്ച്ചുരുളില്‍ കൂടി വൈദ്യുതി കടത്തി വിട്ടാല്‍ ആ കോയില്‍ ചുട്ടു പഴുത്തു ചൂടുണ്ടാ ക്കുന്നു. കോയിലിന്റെ മുകളില്‍ വച്ച പാത്രത്തിലേക്ക് സമ്പര്ക്കം വഴി താപം പ്രവഹിക്കുന്നു. കോയില്‍ പുറത്ത് കാണുന്ന ലളിതമായ അടുപ്പ് മുതല്‍ കോയില്‍ വായുവുമായി സമ്പര്ക്കം വരാത്ത കവചി തമായ കോയില്‍ ഉപയോഗിക്കുന്ന തരവു മുണ്ട്. പൊതുവേ ഇത്തരം കോയില്‍ ഉപ യോഗിച്ചുള്ള താപനത്തിനു കാര്യക്ഷമത കുറവാണ് , അതായതു ഉണ്ടാക്കുന്ന താപം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയാതെ കുറ ച്ചു നഷ്ടപ്പെടുന്നു.
Coil type heater

Open type coil heater

2. ഇന്ഡക്ഷന്‍ അടുപ്പുകള്‍
ഇതിന്റെ പ്രവര്ത്തന തത്വം കോയില്‍ ഇന ത്തിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ്. ചൂട് സമ്പര്ക്കം വഴി അല്ല വ്യാപരിക്കുന്നത് ചൂടാ ക്കാനുള്ള വസ്തുവിനകത്ത് തന്നെയാണ് ചൂട് ഉണ്ടാകുന്നത്. അതുകൊണ്ടു ഉപയോ ഗിക്കുന്ന പാത്രം വൈദ്യുത പ്രേരണ കഴിവ് ഉള്ളതായിരിക്കണം അതായത് കാന്തിക വസ്തു ആയിരിക്കണം ഇരുമ്പു, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ടു നിര്മ്മിുച്ച പാത്രം ആണ് ഉപയോഗിക്കെണ്ടത്.വൈദ്യുത പ്രേരണ തത്വം അനുസരിച്ച് കാന്ത മണ്ഡല ത്തില്‍ ഇരിക്കുന്ന വസ്തുവിന്റെ ഉള്ളില്‍ തന്നെ ചൂടുണ്ടാകുന്നു. ചൂടാക്കെണ്ട വസ്തു വിന്റെ ഉള്ളില്‍ തന്നെ ചൂടുണ്ടാകുന്നത് കൊണ്ടു താപം ഒട്ടും നഷ്ടമാകുന്നില്ല. അതു കൊണ്ടു താപനം കൂടുതല്‍ കാര്യക്ഷമം ആകുന്നു. അതായത് പഴയ കോയില്‍ തരത്തില്‍ ഉള്ള അടുപ്പിനെക്കാള്‍ ഊര്ജം കുറച്ചു ഉപയോഗിച്ച് ഇന്ഡ ക്ഷന്‍ അടുപ്പില്‍ പാകം ചെയ്യാം .
Induction cook top
3. മൈക്രോവേവ് അടുപ്പ്
ഇന്ഡക്ഷന്‍ അടുപ്പിലെപ്പോലേ തന്നെ മൈക്രോവേവ് അടുപ്പിലും ചൂട് ചൂടാക്കുന്ന വസ്തുവില്‍ ആണ് ഉണ്ടാക്കുന്നത്. പ്രവർത്തന തത്വം പ്രേരണം അല്ലെന്നു മാത്രം . ഉയര്ന്ന ആവൃത്തിയില്‍ ഉള്ള വൈദ്യുത താപനമാണ് ഇത്. കാര്യക്ഷമത ഇന്ഡക്ഷന്‍ അടുപ്പ് പോലെ തന്നെ , പക്ഷെ മൈക്രോവേവ് അടുപ്പില്‍ വക്കാവുന്ന പാത്രങ്ങള്‍ പ്രത്യേക തരത്തില്‍ ഉള്ളവയായി രിക്കണം. ലോഹ പാത്രങ്ങള്‍ ഉപയോഗി ക്കുന്നതു അപകടം ഉണ്ടാക്കും സ്ഫടികം , കളിമണ്ണ്‍ പാത്രങ്ങള്‍ തുടങ്ങിയവയാണ് അഭികാമ്യം മൈക്രോവേവ് ചെയ്യാവുന്ന വസ്തുക്കള്‍ എന്ന് പറയപ്പെടുന്ന ചില പ്ലാസ്ടില്ക് പാത്രങ്ങളും ലഭ്യമാണ്. ചിലതരം പ്ലാസ്റ്റിക് പാത്രങ്ങള്‍ മൈക്രോവേവ് അടുപ്പില്‍ വക്കുമ്പോള്‍ ആരോഗ്യത്തിനു ദൂഷ്യം ചെയ്യുന്ന പ്രവർത്തനം ഉണ്ടാകുന്നു എന്ന് അടുത്തയിടെ വായിച്ചു. കഴിവതും പാത്രങ്ങള്‍ സൂക്ഷിച്ചു തിരഞ്ഞെടുക്കുക യാണ് നല്ലത് . ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് കൊണ്ടു വരുന്ന കടലാസ് , പ്ലാസ്റ്റിക് കൂട്ടില്‍ ഭക്ഷണം മൈക്രോവേവില്‍ വച്ചാല്‍ വച്ചാല്‍ തീപിടിക്കും .
Electric cooking range

കോയില്‍ അടുപ്പും ഇന്ഡക്ഷന്‍ അടുപ്പും താരതമ്യ വിശകലനം
കോയില്‍ ഉപയോഗിക്കുന്ന തരം
മെച്ചങ്ങള്‍ 
1. തീപിടിക്കാന്‍ സാദ്ധ്യതയില്ല.
2. താരതമ്യേന ഗ്യാസ് അടുപ്പിനെക്കാള്‍ കൂടുതല്‍ കാര്യ ക്ഷമമാണ്.
3. ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ അത്ര നന്നല്ല.
4. പരിസരം അധികം ചൂടാക്കുന്നില.
5. കാര്യ ക്ഷമത ഏകദേശം 75%

ദൂഷ്യങ്ങള്‍
1. തൊട്ടാല്‍ കൈ പൊള്ളാന്‍ സാദ്ധ്യത യുണ്ട് 
2. ചൂടാകാന്‍ സമയം എടുക്കുന്നു.
3. പരന്ന പാത്രങ്ങളില്‍ പാചകം ചെയ്യണം 
4. വൈദ്യുത വോല്ട്ടെജു കുറവായാല്‍ പാചകം സാവധാനം ആകുന്നു.

ഇന്ഡക്ഷന്‍ ഇനം
മെച്ചങ്ങള്‍
1. കോയില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ വേഗത്തില്‍ ചൂടാകുന്നു. പാചകം എളുപ്പമാകുന്നു.
2. സുരക്ഷിതമാണ് , ചൂടാക്കുന്ന വസ്തുവില്‍ തന്നെ ചൂട് ഉണ്ടാകുന്നത് കൊണ്ടു.
3. വൃത്തിയാക്കാന്‍ എളുപ്പമാണ്.
4. കാര്യക്ഷമമായ ഊര്ജ ഉപയോഗം (84 %)
5. പ്രോഗ്രാം ചെയ്യാവുന്ന താപ നില നിയന്ത്രണം
6. ചൂട് നഷ്ടമാകുന്നില്ല.

ദൂഷ്യങ്ങള്‍
1. സ്റ്റീല്‍ / ഇരുമ്പു പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ.
2. സാധാരണ കോയില്‍ ഇനതെക്കാള്‍ വില കൂടുതലാണു.
3. പരന്ന പാത്രങ്ങള്‍ ഉപയോഗിക്കണം .
4. വോല്ട്ടെജു കുറഞ്ഞാല്‍ പ്രവര്ത്ത നം മോശമാകും.
5. ചപ്പാത്തി പോലുള്ള ഭക്ഷണം ഉണ്ടാക്കാന്‍ കഴ്യുകയില്ല.
6. ശരിയായ വലിപ്പമുള്ള പാത്രം അല്ലെങ്കില്‍ കേന്ദ്ര ഭാഗത്ത്‌ മാത്രം ചൂടാവുന്നു.
heating coil

heating coil 


പത്തു ലിറ്റര്‍ ചൂടാക്കാന്‍ ആവശ്യമായ ഊര്ജംന :; താരതമ്യ വിശകലനം 
പാചക വാതകം ഇന്ഡക്ഷന്‍ ‍ കോയില്‍ ്‍ 
0.012 1.042 1.182
യുനിറ്റു ചെലവ് 
ഗ്യാസ് (14.2 Kg) Rs 650.00 (subsidy)
ഇലക്ട്രിക് യുനിറ്റിനു Rs 5.00 വീതം

10 ലിറ്റര്‍ വെള്ളം ചൂടാക്കാന്‍ ചെലവു
ഗ്യാസില്‍ ' Rs 7.80 
ഇന്ടക്ഷന്‍ Rs 5.21 
കോയില്‍ ഹീറ്റര്‍ Rs 5.91

ഈ ലേഖനത്തിന് വിവരങ്ങള്‍ കൂടുതലു
ഇന്റര്‍ നെറ്റില്‍ നിന്ന് ശേഖരിച്ചത് . കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ സന്ദര്ശിക്കുക.

https://www.kompulsa.com/how-much-power-are-your-appliance…/
https://www.rpc.com.au/…/power-cons…/cooking-appliances.html

Wednesday, 30 May 2018

17. ഇസ്തിരിപ്പെട്ടി അഥവാ Iron ബോക്സ്‌

സ്ത്രങ്ങള്‍ ചുളിവുകളോടെ ധരിക്കാന്‍ സാധാരണ മനുഷ്യര്ക്കാവുകയില്ല. പണ്ടൊക്കെ വീടു കളില്‍ തേപ്പു പെട്ടി അഥവാ ഇസ്തിരിപ്പെട്ടി ചൂടാ ക്കുന്നത് ചിരട്ട കത്തിച്ചു അതിന്റെ കരി ഉപ യോഗിച്ചായിരുന്നു. ഇപ്പോള്‍ നഗരങ്ങളിലെ വീട്ടില്‍ വന്നു വസ്ത്രം വാങ്ങി ഇസ്തിരിയിട്ട് ഉപജീവനം കഴിക്കുന്ന ജോലിക്കാര്‍ (നാട്ടുകാരല്ല തമിഴന്മാര്‍) മാത്രമേ കരി ഉപയോഗിച്ച് ഇസ്തിരി പ്പെട്ടി ചൂടാക്കുന്നുള്ളൂ. വീടുകളില്‍ എല്ലാവരും ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടി ആണുപയോഗിക്കുന്നത്. വീട്ടിലെ ഫ്രിഡ്ജും ടി വി യും പോലെ , അതിനേ ക്കാള്‍ കൂടുതല്‍ ഊര്ജം ഉപയോഗിക്കുന്ന വൈദ്യു ത ഉപകരണമാണ് ഇസ്തിരിപ്പെട്ടി.
ഇസ്തിരിപ്പെട്ടിയുടെ പ്രവര്‍ത്തനം 

ഇസ്തിരിപ്പെട്ടി രണ്ടു തരമുണ്ട്, ഒന്ന് ആട്ടോമാറ്റിക്ക് മറ്റൊന്ന് മാനുവല്‍. ചിലതില്‍ നീരാവി സ്പ്രേ ചെയ്യാനുള്ള സംവിധാനവും ഉണ്ടാവും . ഇതി നെല്ലാം അകത്തുള്ളത് വൈദ്യുതി പ്രവഹിക്കു മ്പോള്‍ ചൂടാകുന്ന ഒരു കമ്പി ചുരുള്‍ ആണ്. ഉയര്ന്നത പ്രതിരോധം ഉള്ള ഈ കോയിലില്‍ കൂടി കരണ്ടു പ്രവഹിക്കുമ്പോള്‍ ചൂടുണ്ടാകുന്നു. തേപ്പുപെട്ടിയുടെ വസ്ത്രവുമായി ബന്ധപ്പെടുന്ന പരന്ന പ്രതലത്തിനു മുകളില്‍ ഒരു ഇരുമ്പു ഫലകത്തിനും താഴത്തെ പ്ലെയ്റ്റിനും ഇടയില്‍ സാധാരണ മൈക്ക പോലെയുള്ള ഇന്സുലെറ്റര്‍ കവചത്തിനകത്തായിരിക്കും ഈ കമ്പിച്ചുരുള്‍ വച്ചിരിക്കുന്നത്. ഇതിലേക്ക് വൈദ്യുതി ഇസ്തിരി പ്പെട്ടിയുടെ ടെര്മിനല്‍ വഴി കൊടുത്തിരിക്കും. . ഉണ്ടാകുന്ന ചൂട് കോയിലില്‍ കൂടി പ്രവഹിക്കുന്ന കറന്റിന്റെ വര്ഗഈ(square)ത്തിനു ആനുപാ തികം ആയിരിക്കും . ഏതാനും മിനുട്ടുകള്ക്കകം ചൂടാവാന്‍ വേണ്ടി അധികം ശക്തി ഉപയോഗി ക്കുന്നു. ഇസ്തിരിപ്പെട്ടിയുടെ ശക്തി 750 വാട്ട് മുതല്‍ 1500 വാട്ട് വരെ ആയിരിക്കും.
തെര്‍മ്മോസ്ട്ടാറ്റ് 

ഇസ്തിരിപ്പെട്ടിയുടെ ചൂട് നിയന്ത്രിക്കുന്നതിനു ഒരു താപ നിയന്ത്രണ ഉപകരണം ഉണ്ട്. ഇതിനു തെര്‍മ്മോ സ്റ്റാറ്റ് (Thermostat) എന്ന് പറയുന്നു. രണ്ടു ലോഹക്ക ഷണങ്ങള്‍ തമ്മില്‍ നിശ്ചത വിടവ് നില നിര്ത്തു ന്നു. വ്യത്യസ്ത താപ സ്വഭാവമുള്ള രണ്ടു ലോഹങ്ങള്‍ (bimetallic) കൊണ്ടു നിര്മ്മിച്ച ഇത് ചൂടാകുമ്പോള്‍ വളഞ്ഞു സ്വിച്ച് ഓഫ്‌ ആകുന്നു. ഈ ലോഹഭാഗ ത്തിനിടയിലെ വിടവ് കൂട്ടിയും കുറച്ചുമാണ് താപ നില കുറക്കുകയും കൂട്ടുകയും ചെയ്യുന്നത്. ആട്ടോ മാട്ടിക് ഇനത്തിലുള്ള ഇസ്തിരിപ്പെട്ടിയുടെ കൈപ്പിടിക്കു താഴ കാണുന്ന വൃത്താകൃതി യിലുളള ഡയല്‍ തിരിച്ചു ഏതു തരം (പരുത്തി, സില്ക്ക് , നൈലോണ്‍ etc) വസ്ത്രമാണോ എന്നത നുസരിച്ച് ഡയല്‍ തിരിച്ചു വെച്ചാല്‍ സുരക്ഷി തമായ താപനില എത്തുമ്പോള്‍ വൈദ്യുതി ബന്ധം വേര്പെടുന്നു. വീണ്ടും താപനില കുറയുമ്പോള്‍ സ്വിച് ഓണാകുന്നു. ഈ സംവി ധാനം ഇല്ലാത്ത പഴയ തരം തേപ്പുപെട്ടിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വസ്ത്രം കരിഞ്ഞു പോകാന്‍ സാദ്ധ്യതയുണ്ട്.
പണ്ടൊക്കെ പരുത്തി വസ്ത്രം മാത്രം ആയി രുന്നല്ലോ എല്ലാവരും ഉപയോഗിച്ചിരുന്നത്. ആ വസ്ത്രം കഴുകുമ്പോള്‍ കഞ്ഞിപ്പശയില്‍ മുക്കി ഉണക്കുമ്പോള്‍ ചുളിവു നുവര്ന്നു കിട്ടാന്‍ വെള്ളം തളിചായിരുന്നു ഇസ്തിരിയിടുന്നത്. അങ്ങനെ വെള്ളം തളിക്കുന്നതിനു പകരം പെട്ടിയില്‍ നിന്ന് തന്നെ നീരാവി വസ്ത്രത്തിലേക്ക്‌ അയക്കാന്‍ ഇപ്പോള്‍ ചില ഇസ്തിരിപ്പെട്ടിയില്‍ ലഭ്യമാണ്. അതിനുവേണ്ടി ഇസ്തിരിപ്പെട്ടിയില്‍ ഉള്ള ചെറിയ ടാങ്കില്‍ വെള്ളം നിറച്ചു കൊടുക്കണം . ആവശ്യ മുള്ളപ്പോള്‍ നീരാവി അയക്കാനുള്ള പുഷ് ബട്ടനും ഉണ്ടാവും .
ഇസ്തിരി പ്പെട്ടി ഉപയോഗിക്കുമ്പോള്‍ ഊര്ജ ചെലവ് കുറയ്ക്കാന്‍ എന്ത് ചെയ്യാം ?
ഇസ്തിരിപ്പെട്ടി വീട്ടിലെ വിളക്കുകള്‍ ടി വി , ഫ്രിഡ്ജ് എന്നിവയെ അപേക്ഷിച്ച് വളരെ കൂടുതല്‍ വൈദ്യുത ശക്തി (750 – 1500 W) ഉപയോഗിക്കുന്നത് കൊണ്ടു ശ്രദ്ധിച്ചു ഉപയോഗിച്ചിങ്കില്‍ വൈദ്യുതി ബില്ലു വര്ദ്ധികക്കും . താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന്.
1. എല്ലാ ദിവസവും ഇസ്തിരി ഇടുന്നതിനു പകരം ആഴ്ചയിലൊരിക്കല്‍ എല്ലാ വസ്ത്രങ്ങളും ഒരുമിച്ചു ഇസ്തിരി ഇടുക. ഓരോ പ്രാവശ്യവും പെട്ടി ചൂടാക്കി തണുപ്പിച്ചു വൈദ്യുതി പാഴാകാതെ ഇരിക്കും.
2. കൂടുതല്‍ ചൂട് ആവശ്യമായ പരുത്തി വസ്ത്രങ്ങള്‍ (ജീന്സ്്, കോട്ടുകള്‍ തുടങ്ങിയവ) ആദ്യം ഇസ്തിരി ഇടുക, കുറച്ച ചൂട് വേണ്ട നൈ ലോണ്‍ സില്ക്ക് വസ്ത്രങ്ങള്‍ ഇസ്തിരിപ്പെട്ടി ഓഫ്‌ ആക്കി അതില്‍ ഉള്ള ചൂട് കൊണ്ടു ഇസ്തിരിയിടാം.
3. ഇസ്തിരി ഇടുന്ന മുറിയില്‍ ഫാന്‍ പ്രവര്ത്തിംപ്പിച്ചാല്‍ കൂടുതല്‍ വൈദ്യുതി ചിലവാകും., കഴിയുമെങ്കില്‍ അതൊഴിവാക്കുക .
4. താപനില നിയന്ത്രിക്കാന്‍ കഴിയുന്ന തരം (ആട്ടോമാറ്റിക്) ഇസ്ത്രിരിപ്പെട്ടി തന്നെ ഉപയോഗിക്കുക. ഇസ്തിരി ഇടുന്ന വസ്ത്രത്തിനു യോജിച്ച താപ നില തെര്മോ്സ്റ്റാറ്റ് തിരച്ചു സെറ്റ് ചെയ്യുക.
5. അലക്കിയ വസ്ത്രങ്ങള്‍ നല്ല വെയില്‍ ഉള്ളപ്പോള്‍ പിഴിയാതെ ഹാങ്ങറില്‍ ഇട്ടു ഉണക്കിയെടുത്താല്‍ വസ്ത്രത്തിലെ ചുളിവുകള്‍ കുറവായിരിക്കും, അലക്ക് യന്ത്രത്തിലെ ചുറ്റുന്ന ഡ്രയര്‍ വസ്ത്രത്തില്‍ കൂടുതല്‍ ചുളിവു ഉണ്ടാക്കുന്നു.
6. നീരാവി അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

Tuesday, 29 May 2018

16.ടെലിവിഷന്‍ എന്ന 'വിഡ്ഢിപ്പെട്ടി' യെപ്പറ്റി
ഇന്നത്തെ വീടുകളില്‍ എല്ലാവര്ക്കും കുറച്ചു സമയം എങ്കിലും നേരം പോക്കിനും വിജ്ഞാനത്തിനും വാര്ത്ത കേള്ക്കാനും എല്ലാം ടെലിവിഷന്‍ (റ്റി വി) വേണമല്ലോ. ഇന്ന് മാര്ക്കറ്റില്‍ പല തരത്തിലും വലിപ്പ ത്തിലും ഉള്ള ടി വി ലഭ്യമാണ്. ഒരു സാധാ രണ ഗൃഹനാഥന് ഇതില്‍ ഏതു തിര ഞ്ഞെടുക്കണമെന്നത് അത്ര എളുപ്പമല്ല. അധികം സാങ്കേതികത്വം ഇല്ലാതെ വിവിധ തരം ടി വി കളെപ്പറ്റി നമുക്ക് പഠിക്കാം .
ഇന്ന് മാര്ക്കറ്റില്‍ കിട്ടുന്ന ടി വി കളില്‍ പ്രധാനമായും ടെലിവിഷന്‍ സ്ക്രീനില്‍ ചിത്രങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന പിക്ചര്‍ ട്യുബു ഏതാണെന്നാശ്രയിച്ചാണ് തരം തിരിക്കുന്നത്. പഴയ രീതിയില്‍ ഉള്ള കാതോട് റേ ട്യൂബ് (CRT), എല്‍ സി ഡി (LCD), എല്‍ ഈ ഡി (LED), പ്ലാസ്മാ (Plasma) ടി വി എന്നിവയൊക്കെയാണ് ഇപ്പോള്‍ കിട്ടുന്നത്. ഇതില്‍ ആദ്യത്തെ ഇനം മിക്കവാറും മാര്ക്കറ്റില്‍ നിന്ന് അപ്രത്യക്ഷ മായി കഴിഞ്ഞു. ഇന്റര്നെ്റ്റില്‍ നിന്ന് പരിപാ ടികള്‍ നേരിട്ട് കാണാന്‍ കഴിയുന്ന തരം സ്മാര്ട് ടി വി കളും പരിപാടികള്‍ റിക്കാ ര്ഡ് ചെയ്തു സൗകര്യം പോലെ കാണാന്‍ കഴിയുന്ന ടി വി യും ഇന്ന് ലഭ്യമാണ് .
1. കാതോട് റേ ട്യുബ് CRT ടി വി
പ്രക്ഷേപണ കേന്ദ്രത്തില്‍ നിന്ന് സ്വീകരിക്കു ന്ന വൈദ്യുതകാന്ത തരംഗങ്ങളില്‍ ശബ്ദ തരംഗവു ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ സഹായി ക്കുന്ന സിഗ്നലും ആദ്യം വേര്പെേടുത്തു ന്നു.റേഡിയോയിലെ പോലെ ശബ്ദം സ്പീക്കറിലേക്ക് അയക്കുന്നു. ചിത്രങ്ങള്‍ ഉള്പ്പെട്ട സിഗ്നലിന്റെ സവിശേഷതകള്‍ അനുസരിച്ചു ചലിക്കുന്ന ഒരു ഇല്ക്ട്രോ ഞ ണുകളുടെ നാളം (beam) ടി വി സ്ക്രീനിന്റെ ഉള്ളില്‍ പതിപ്പിച്ച ചില വസ്തുക്കളില്‍ വീഴു മ്പോള്‍ ചിത്രങ്ങള്‍ ഉണ്ടാകു ന്നു. ട്യുബ് ലൈറ്റില്‍ പ്രകാശം ഉണ്ടാക്കുന്നത് പോലെ . മറ്റു ടി വി കളെ അപേക്ഷിച്ച് കൂടതല്‍ വലിപ്പവും ഭാരവും ഉള്ള ഒരു പെട്ടി ആയി രിക്കും ഇത്തരം ടി വി. പഴയ കമ്പ്യുട്ടറുക ളിലും ഇത്തരം മോണിട്ടര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. മറ്റു ടി വി കളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ശക്തി (വാട്ട്സ്) ഉപയോഗിക്കുന്നത് സി ആര്‍ റ്റി ട്യുബ് ഉപയോഗിക്കുന്ന ടി വി യാണ്. കൂടു തല്‍ വികിരണം ഉണ്ടാകുന്നുണ്ട് ഇതില്‍ നിന്ന് .
CRT   TV
CRT TV

2. എല്‍ സി ഡി ടി വി
എല്‍ സി ഡി എന്ന ചുരുക്കപ്പേരിലറിയപ്പെ ടുന്നത് ലിക്വിഡ് ക്രിസ്റ്റല്‍ ഡയോഡാകുന്നു. ദ്രവരൂപ ത്തില്‍ ഒരു ക്രിസ്ട്ടലുകളുടെ ഒരു പാനലില്‍ വെളിച്ചം വീഴുമ്പോഴാണ് ഇത്തരം ടി വി യില്‍ ചിത്രങ്ങള്‍ ഉണ്ടാകുന്നത്. എല്‍ സി ഡി ക്കു സ്വയം പ്രകാശിക്കാന്‍ കഴിയാ ത്തത് കൊണ്ടു അതിനെ പ്രകാശിപ്പിക്കാന്‍ വെളിച്ചം ആവശ്യമാണ്‌. പുറകില്‍ നിന്ന് വെളിച്ചം അയക്കുന്നത് (back lit) എന്ന ഇനത്തിലും വശത്ത് കൂടി പ്രകാശം കടത്തു ന്നതും (side lit) രണ്ടു തരത്തില്‍ ഉണ്ട് ഇത്തരം ടി വി. വിവിധ പാളികള്‍ (layers) ആയാണ് ഇത് നിര്മ്മിക്കുന്നത്. പഴയ തരം കാല്കുലേറ്ററിലും ഇന്നത്തെ സ്മാര്ട്ട് ഫോ ണിലും ഇത്തരം സ്ക്രീനാണ് ഉപയോഗിക്കു ന്നത് . സി ആര്‍ ടി ഇനത്തില്‍ ഉള്ള ടി വിയെ അപേക്ഷിച്ച് മൂന്നില്‍ ഒന്നില്‍ താഴെ മാത്രം വൈദ്യുതി മാത്രമേ എല്‍ സി ഡി ടിവി ഉപ യോഗിക്കുന്നുള്ളൂ. ഭാരക്കുറവും കറുപ്പ് സ്ക്രീനും മറ്റു ആകര്ഷകമായ സവിശേഷ തകള്‍ ആകുന്നു.

3. എല്‍ ഈ ഡി ടി വി
എല്‍ ഈ ഡി എന്നതു ലൈറ്റ് എമിറ്റിംഗ് ഡയോഡ് (Light Emitting Diode ) എന്നതിന്റെ ചുരുക്കപ്പേരാണ്. എല്‍ സി ഡി ക്കു സ്വയം പ്രകാശിക്കാന്‍ കഴിയാ ത്ത പ്പോള്‍ എല്‍ ഈ ഡി ക്കു സ്വയം പ്രകാശ ശേഷി ഉണ്ട്. ചാര്ജിിത കണങ്ങള്‍ എല്‍ ഈ ഡി യില്‍ വീഴുമ്പോള്‍ അത് സ്വയം പ്രകാശിക്കുന്നു, ചിത്രങ്ങള്‍ ഉണ്ടാക്കുന്നു. ഇവ ശരിക്കും എല്‍ സി ഡി ടി വി യുടെ തന്നെ വക ഭേദം തന്നെ എല്‍ ഈ ഡി ഉപയോഗിച്ച് സ്ക്രീനിനു സ്വയം പ്രകാശി ക്കാനുള്ള കഴിവുണ്ടാക്കിയതാണ്. ഫല ത്തില്‍ എല്‍ ഈ ഡി ടി വി വളരെ കനം കുറഞ്ഞതാക്കാന്‍ കഴിയുന്നു , കഷ്ടിച്ച് ഒരിഞ്ചു മാത്രം കനം ഉള്ള എല്‍ ഈ ഡി ടിവി ഉണ്ടാക്കാന്‍ കഴിയുന്നു. എല്‍ സി ഡി യിലെ പ്പോലെ പുറകില്‍ നിന്ന് വെളിച്ചം വരുന്നതും വശങ്ങളില്‍ നിന്നും വെളിച്ചം വരുന്നതും ഉണ്ട്. പുറകില്‍ നിന്ന് വെളിച്ചം (back lit) വരുന്നവക്ക് കൂടുതല്‍ കറുത്ത സ്ക്രീന്‍ ഉണ്ടാക്കുന്നു. ഇത് ചിലപ്പോള്‍ പ്രശ്നമായെക്കാം . വശങ്ങളില്‍ കൂടി വെളിച്ചം വരുന്ന (side lit) ഈ പ്രശ്നം ഇല്ല. ചിത്രം ഉണ്ടാക്കുന്ന രീതിയില്‍ രണ്ടിനും വലിയ വ്യത്യാസം ഉണ്ടാകുന്നില്ല.
BACK LIT LCD  TV

SIDE LIT  LCD  TV



4. ഓര്ഗാനിക് എല്‍ ഈ ഡി (OLED) ടി വി
ഇത്തരം ടിവി യില്‍ സ്വാഭാവിക എല്‍ ഈ ഡി ടെക്നോളജി തന്നെ ഉപയോഗിക്കുന്നു. ഇക്കാരണത്താല്‍ മുന്പ് പറഞ്ഞ എല്‍ സി ഡി വ്യത്യാ സപ്പെടുത്തി എടുത്ത ടി വി യുടെ ദൂഷ്യങ്ങള്‍ ഉണ്ടാവുകയില്ല. ഈ ടി വി യില്‍ പ്രത്യേക തരം വസ്തുക്കളില്‍ നേരിട്ട് പ്രകാ ശം വീഴ്ത്തി വിവിധ നിറങ്ങള്‍ സൃഷ്ടിക്കു ന്നു . ഇക്കാരണത്താല്‍ കുറേക്കൂടി കനം കുറഞ്ഞ ടി വി നിര്മ്മിക്കാന്‍ കഴിയുന്നു. ഇപ്പോള്‍ കിട്ടുന്നതില്‍ ഏറ്റവും ആധുനികമാ യതാണ് ഇത്തരം ടി വി . പ്രത്യേകിച്ച് കൂടിയ വേഗത ആവശ്യമായ ടി വി ഗെയിംസ്കള്ക്ക്ര ഇത്തരം ടി വി മെച്ചപ്പെട്ടതാണെന്ന് പറയ പ്പെടുന്നു. OLED ടി വി വികസനം പുരോഗ മിച്ചു വരുന്നേ ഉള്ളൂ.
LED  TV

5. പ്ലാസ്മ ടി വി
ഒരു വാതകത്തില്‍ കൂടി വൈദ്യുതി കടത്തി വിടു മ്പോള്‍ വാതകം അയണീകരിച്ചാണ് പ്ലാസ്മ ഉണ്ടാകുന്നത് . ഇതിന്റെയും പ്രവര് ത്തനതത്വം ഫ്ലൂറസന്റ്റ് ട്യൂബിന്റെ പ്രവര് ത്ത്നത്തിന് സമാനമാണ്. എല്‍ സി ഡി ടി വി യിലെപ്പോലെ തന്നെ ചിത്രം കാണു ന്ന ട്യുബിന്റെ മുന്ഭാഗത്ത് രണ്ടു പാളികള്‍ ഉണ്ടാ വും . ഈ രണ്ടു പാളികള്ക്കിടയില്‍ ഇലക്ട്രോഡുകളും ഉണ്ടാവും . ഈ പാളിക ള്ക്കിാടയില്‍ ഉള്ള വിടവില്‍ നിയോണ്‍ ക്സീനോന്‍ വാതകം പ്ലാസ്മ രൂപത്തില്‍ നിറച്ചു ഫാക്ടറിയില്‍ വെച്ച് സീല്‍ ചെയ്തി രിക്കും. ടി വി ഉണ്ടാക്കുന്ന സമയത്ത് തന്നെ. വൈദ്യുത തരംഗങ്ങള്‍ ടി വി യിലെ പ്ലാസ്മ യില്‍ വീഴുമ്പോള്‍ പല നിറങ്ങളും മറ്റും ഉണ്ടാകുന്നു ചുവപ്പ്, പച്ച, നീല എന്നീ അടി സ്ഥാന നിറങ്ങളുണ്ടാകുന്നു. കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഇത്തരം ടി വി യില്‍ കിട്ടുന്നു .
SMART TV

ടി വി യിലെ ഊര്ജ ഉപഭോഗം
ഒരു ടി വി ഉപയോഗിക്കുമ്പോള്‍ എത്ര ഊര്ജം ഉപയോഗിക്കുന്നു എന്നത് പ്രധാന മായും ടി വി യുടെ ശക്തി (വാട്സ് ) , ഉപ യോഗിക്കുന്ന മണിക്കൂറുകള്‍, ടി വി യുടെ വലിപ്പം എന്നിവയെ ആശ്ര യിച്ചിരിക്കുന്നു. വിവിധ തരം ടി വി കളില്‍ ആവശ്യമായ ശക്തി താഴെ കൊടുക്കുന്നു, സാധാരണ ഉപയോഗിക്കുന്ന വലിപ്പത്തില്‍ ഉള്ള ടിവി കളില്‍ 


സ്ക്രീന്‍  വലിപ്പം  ഇഞ്ച്
എല്‍ ഈ  ഡി
എല്‍ സി ഡി
സി ആര്‍ റ്റി
     പ്ലാസ്മ
15
15
18
65
-
2
21
26
30
100
-
3
32
55
70
-
160
4
42
80
120
-
220
5
50
100
150
-
300

ഈ പട്ടികയില്‍ നിന്ന് നമ്മുടെ ടി വി ഏതാ ണെ ന്നനുസരിച്ച് ഊര്ജ ഉപഭോഗം കണക്കാ ക്കാം .
ഉദാഹരണത്തിന് ശരാശരി നാല് മണിക്കൂര്‍ ഒരു ദിവസം ടി വി ഉപയോഗിക്കുന്നു എങ്കില്‍ 21 ഇഞ്ചുള്ള ടി വി ഉപയോഗിക്കുന്ന ഒരു മാസത്തെ (30 ദിവസം) ഊര്ജം താഴെ കൊടുക്കുന്നു
സി ആര്‍ ടി :100 X 4 X 30 WH = 12 യുനിറ്റ്
എല്‍ സി ഡി :30 X 4 X 30WH = 3.6 യുനിറ്റ്
എല്‍ ഈ ഡി : 26 X4 X 30WH = 3.12 യുനിറ്റ്
അതെ സമയം 42 ഇഞ്ചുള്ള ടി വി ആണെങ്കില്‍
പ്ലാസ്മ : 220 X 4 X 30 = 26.4 യുനിറ്റ്
എല്‍ സി ഡി 120 X 4 X 30 =14.4 യുനിറ്റ്
എല്‍ ഈ ഡി 80 X 4 X 30= 9. 6 യുനിറ്റ്
ഊര്ജ‍ ഉപഭോഗം കുറക്കാന്‍ മറ്റു മാര്ഗങ്ങള്‍
1. ടി വി യുടെ പ്രകാശ തീവ്രത (bright ness)യും കൊണ്ട്രാാസ്ടും ആവശ്യത്തിനു മാത്രം സെറ്റ് ചെയ്യുക.
2. ടി വി ഓഫ്‌ ചെയുമ്പോള്‍ റിമോട്ടില്‍ നിന്ന് ഓഫ് ചെയ്യാതെ സ്വിച് തന്നെ ഉപയോ ഗിച്ച് ഓഫ് ചെയ്യുക.
3. ആരും കാണാനില്ലാത്തപ്പോള്‍ ടി വി ഓഫ് ചെയ്യുക.
4. പഴയ ടി വി മാറ്റുമ്പോള്‍ എല്‍ ഈ ഡി / എല്‍ സി ഡി ടി വി വാങ്ങിക്കുക.
5. വാങ്ങുന്ന ടി വി പൊങ്ങച്ചത്തിിനു ആവശ്യ ത്തില്‍ കൂടുതല്‍ വലിപ്പം ആവരുത്. ഉപയോഗിക്കുന്ന മുറിയുടെ വലിപ്പവുമായി ഇണങ്ങുന്ന ടിവി വാങ്ങാന്‍ ശ്രദ്ധികുക
6. വില കൂടിയ ടി വി ക്കു സ്റ്റെബിലൈസര്‍ ഉപയോഗിച്ചാല്‍ ടി വി സംരക്ഷണവുംകിട്ടും , വോല്ട്ടെജു കുറഞ്ഞാലും ചിത്രം വ്യക്തമാ യിരിക്കുകയും ചെയ്യും.

Monday, 28 May 2018

15. വീട്ടില്‍ റെഫ്രിജറേറ്റര്‍ ഉപയോഗിക്കുമ്പോള്‍

ആധുനിക വീടുകളില്‍ പാകം ചെയ്തതും അല്ലാ ത്തതുമായ ഭക്ഷണ സാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ റെഫ്രിജറേറ്റര്‍ ഉപയോഗിക്കുന്നുണ്ടല്ലോ.വീട്ടിലെ ഊര്ജ ഉപ ഭോഗത്തില്‍ ഗണ്യമായ ഭാഗം മുഴുവന്‍ സമയവും പ്രവര്ത്തിക്കുന്ന ഈ ഉപകരണ ത്തില്‍ കൂടി ആയിരിക്കും . ഇതിന്റെ ഉപയോ ഗത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം .
1.ശീതീകരണപ്പെട്ടിയുടെ വലിപ്പം
ഫ്രിഡ്ജിന്റെ വലിപ്പം ആണ് അതിന്റെ ഊര്ജ ഉപയോഗം നിശ്ചയിക്കുന്നത്. ഇപ്പോള്‍ ഊര്ജം കുറച്ചുപയോഗിക്കുന്ന തരം ഫ്രിഡ്ജ് കിട്ടാനുണ്ട് എങ്കിലും വലിപ്പം വളരെ പ്രധാന ഘടകം ആകുന്നു. വീട്ടിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ചു ആണ് ഫ്രിഡ്ജിന്റെ വലിപ്പം തീരുമാനിക്കുന്നത്. വീട്ടിലെ ഒരംഗത്തിന് സുമാര്‍ 50 - 80 ലിറ്റര്‍ കപ്പാസിറ്റി കണക്കാക്കിയാല്‍ തെറ്റില്ല. അതായത് ഒരാള്‍ മാത്രമുള്ള വീട്ടില്‍ 80 ലിറ്റര്‍ ഉള്ള ചെറിയ ഫ്രിഡ്ജ് മതിയാവും രണ്ടോ മൂന്നോ ആള്ക്കാഒര്‍ ഉണ്ടെങ്കില്‍ 150 – 200 ലിറ്റര്‍ വരെ ആവാം , 4 – 5 അംഗ ങ്ങള്‍ ഉണ്ടെങ്കില്‍ 250 – 330 ലിറ്റര്‍ വരെ ആവാം . 6 ല്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെ ങ്കില്‍ 350 – 490 വരെ ലിറ്റര്‍ വലിപ്പം വേണ്ടി വരുന്നു.
2. വാതിലുകളുടെ എണ്ണം
മറ്റൊരു ഘടകം ഫ്രിഡ്ജിനു എത്ര വാതിലു കള്‍ ഉണ്ട് എന്നതാണ് . 80 ലിറ്റര്‍ വരെയുള്ള തിനു ഒരൊറ്റ വാതില്‍ മാത്രമേ ഉണ്ടാവൂ, പൊതുവേ 200 ലിറ്റര്‍ വരെയുള്ള ഫ്രിഡ് ജില്‍ ഒരു വാതില്‍ മാത്രമുള്ള തായിരികും നല്ലത് . അതിനു മുകളില്‍ രണ്ടോ അതില ധികമോ വാതിലുകള്‍ ഉള്ളതു ലഭ്യമാണ്. പക്ഷെ കൂടുതല്‍ വാതിലുകള്‍ ഉള്ളപ്പോള്‍ അതില്‍ കൂടി തണുപ്പ് നഷ്ടപ്പെടാന്‍ സാദ്ധ്യ തയുണ്ട് എന്ന വസ്തുത മറക്കാതിരുന്നാല്‍ നന്ന്.
ഒറ്റ  വാതില്‍ ഫ്രിഡ്ജ്

ഒറ്റ വാതില്‍ ഫ്രിഡ്ജ്

3. ഫ്രീസറിന്റെ വലിപ്പം .
കൂടുതല്‍ തണുപ്പില്‍ മത്സ്യ മാംസങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുന്നത്‌ ഫ്രിഡ്ജി ന്റെ തണുത്ത അറയായ ഫ്രീസറില്‍ ആണ ല്ലോ. മത്സ്യ മാംസങ്ങള്‍ കഴിക്കുന്നവരുടെ വീട്ടില്‍ വാങ്ങുന്ന ഫ്രിഡ്ജിന്റെ ഫ്രീസറിനു വലിപ്പം കൂടുതല്‍ ആവശ്യമാവാം തീരെ ചെറുതല്ലാത്ത ഫ്രിഡ്ജില്‍ ഫ്രീസറിന്റെ വലിപ്പം 30 : 80 അനുപാതത്തില്‍ ആയിരി ക്കും .അതായത് 200 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഫ്രിഡ്ജില്‍ ഫ്രീസറിന്റെ വലിപ്പം 60 ലിറ്റര്‍ ആയിരിക്കും . സസ്യാഹാരം മാത്രം കഴിക്കു ന്നവരുടെ വീട്ടില്‍ പാല്‍, വെണ്ണ, പാല്ക്കട്ടി എന്നിവ മാത്രം ആയിരിക്കും സൂക്ഷിക്കുക. അതിനു മേല്പ്പറഞ്ഞ അനുപാതം 20 : 80 ആയാലും മതിയാവും.
4. മഞ്ഞുകട്ട സ്വയം ഉരുകുന്നതും അല്ലാത്ത തും.
ഫ്രിഡ്ജിന്റെ ഫ്രീസറി രനകത്ത്ത്ത മഞ്ഞു്കട്ട നിറയുമ്പോള്‍ മറ്റു ഭാഗങ്ങളി ലേക്ക് തണുപ്പ് ആവശ്യത്തിനു കടന്നു ചെല്ലാ തെ സാധനങ്ങള്‍ കേടു വരാന്‍ സാദ്ധ്യത യുണ്ട്. അത് കൊണ്ടു ഇടക്കിടക്ക് മഞ്ഞു കട്ടകള്‍ ഉരുക്കി കളയണം. ചില ഫ്രിഡ്ജ്ക ളില്‍ ഇത് സ്വയം ഉരുകാനുള്ള സംവിധാനം ഉണ്ട്. ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജ് എന്ന് ഇവ അറി യപ്പെടുന്നു. ഇവയില്‍ ചൂടാകുന്ന കമ്പി ചുരുളും ഇത് 6 മണിക്കൂരില്‍ ഒരിക്കലോ മറ്റൊ ഈ ഓണാക്കി മഞ്ഞു കട്ട ഉരുകു മ്പോള്‍ ഓഫ്‌ ആക്കാനുള്ള ടൈമറും സ്ഥാപി ച്ചിട്ടും ഉണ്ട്. ഇത്തരം ഫ്രിഡ്ജില്‍ കൂടുതല്‍ ഊര്ജം ചിലവാകും . ഈ സംവിധാനം ഇല്ലെ ങ്കില്‍ മൂന്നു നാല് ദിവസം കൂടുമ്പോള്‍ ഫ്രിഡ്ജ് ഓഫ്‌ ചെയ്തിടണം മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളം തുടച്ചു മാറ്റി വൃത്തിയാ ക്കുകയും ചെയ്യണം .
ഇരട്ട  വാതില്‍ ഉള്ളത് 
മൂന്നു വാതില്‍ 


ഒരു വാതില്‍ മാത്രമുള്ള ഫ്രിഡ്ജിന്റെ ഗുണങ്ങള്‍
1. ഊര്ജ് ഉപയോഗത്തില്‍ ഏറ്റവും കാര്യ ക്ഷമത ഉള്ളതു ഇത് തന്നെ. ഇരട്ട വാതില്‍ ഉള്ളതിനെ അപേക്ഷിച്ച് 30 – 40 % കുറച്ചു ഊര്ജമേ ഉപയോഗി ക്കുന്നുള്ളൂ.
2. സൌകര്യമായ വലിപ്പത്തില്‍ 50 മുതല്‍ 250 ലിറ്റര്‍ വരെ വലിപ്പത്തില്‍ ലഭ്യമാണ്. 2 – 3 അംഗ ങ്ങള്‍ ഉള്ള വീട്ടില്‍ ഇത് മതിയാ' വും .
3. ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകര വുമാണ്‌ ഇത്തരം ഫ്രിഡ്ജ് .
4. വളരെ കുറച്ചു സ്ഥലം മാത്രം എടുക്കുന്നു .
5. കൂടുതലും നേരിട്ട് തണുപ്പിക്കുന്ന (direct cool ) തരം ആണ്

ദൂഷ്യങ്ങള്‍
1. ഫ്രോസ്റ്റ് ഫ്രീ ആകാന്‍ വഴിയില്ല, നേരിട്ട് തണുപ്പിക്കുന്ന തരം ആയതു കൊണ്ടു. 
2. കൂടുതല്‍ സാധനങ്ങള്‍ വെക്കാന്‍ കഴിയു കയില്ല. മൂന്നില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ മതിയാവുകയില്ല.

റെഫ്രിജെറേറ്ററിലെ വൈദ്യുത ഉപഭോഗം
വീടുകളില്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ്കളില്‍ ശരാശരി 100 – 200 വാട്ട് വരെ ഉപയോ ഗിക്കു ന്നുണ്ട്. പ്രതിദിനം 2 മുതല്‍ മൂന്നോ നാലോ യൂണിറ്റുവരെ ചിലവാകൂന്നു. . ഉപ യോഗിക്കുന്ന ഊര്ജം് ശക്തി അനുസരിച്ച് മാത്രമല്ല, ഉപയോഗിക്കുന്ന രീതിയെ കൂടി ആശ്രയിച്ചിരിക്കുന്നു. ഊര്ജ ഉപഭോഗത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെക്കൊടുക്കുന്നു.

1. വലിപ്പം 
2. സ്ഥാനം : ചൂട് കൂടുതല്‍ ഉള്ള സ്ഥലത്ത് വെച്ചാല്‍ അതായത് അവന്റെ അടുത്തോ കാറ്റ് കടക്കാത്ത സ്ഥലത്തോ ആണെങ്കില്‍ കൂടുതല്‍ വൈദ്യുതി ചിലവാകും.
3. ഉപയോഗിക്കുന്ന രീതി ; കൂടുതല്‍ പ്രാവ ശ്യം ഫ്രിഡ്ജിന്റെ വാതില്‍ തുറക്കുകയും അടക്കുകയും ചെയ്യുമ്പോള്‍ ഊര്ജം കൂടു തല്‍ ഉപയോഗിക്കുന്നു . സാധങ്ങള്‍ കുറച്ചു വെച്ചാല്‍ ഫ്രിഡ്ജ് കൂടുതല്‍ ഊര്ജം ഉപയോഗിക്കുന്നു.
4. താപനില കുറച്ചു സെറ്റ് ചെയ്താല്‍ കൂടു തല്‍ തണുപ്പിക്കുന്നതിന് കൂടുതല്‍ ഊര്ജം ആവശ്യമാണ്‌ 
5. പഴക്കം: കാലപ്പഴക്കം കൊണ്ടു ഫ്രിഡ്ജ് കൂടുതല്‍ ഊര്ജം ഉപയോഗിക്കാന്‍ സാദ്ധ്യ തയുണ്ട്. തണുത്ത കാറ്റ് നഷ്ടപ്പെടുന്നതും കാരണമാവാം .
6. വായു നിബദ്ധത നഷ്ടപ്പെട്ടാല്‍ കൂടുതല്‍ സമയം പ്രവര്ത്തിച്ചു കൂടുതല്‍ ഊര്ജം ഉപയോഗിക്കേണ്ടി വരുന്നു.
7. സ്റ്റാര്‍ റേറ്റിങ്ങ് ഊര്ജ ഉപയോഗം കാണിക്കുന്നു , കൂടുതല്‍ സ്റ്റാര്‍ ഉള്ളവ കുറച്ചു ഊര്ജം ഉപയോഗിക്കുന്നു.
8. ഏറ്റവും കുറഞ്ഞു ഊര്ജം ഉപയോഗി ക്കുന്ന ഫ്രിഡ്ജ് ഇപ്പോഴത്തെ ഇന്‍ വെര്ട്ടറില്‍ പ്രവര്ത്തിക്കുന്ന തരമാണ്. 
9. ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജില്‍ മഞ്ഞു സ്വയം ഉരുകാനുള്ള സംവിധാനം ഉള്ളത് കൊണ്ടു കൂടുതല്‍ ഊര്ജം ആവശ്യമായി വരുന്നു.

ഊര്ജ ഉപഭോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ആവശ്യത്തി ലധികം വലിപ്പമുള്ളത് വാങ്ങരുത് .
2. ഇന്‍ വര്ട്ടര്‍ തരം ആണെങ്കില്‍ ഫ്രിഡ്ജ് കുറച്ചു വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ. വില കൂടുമെങ്കിലും.
3. ഫ്രിഡ്ജിനു ചുറ്റും നല്ലത് പ്പോലെ വായു സഞ്ചാ രം ഉറപ്പു വരുത്തണം .
4. കൂടെക്കൂടെ ഫ്രിഡ്ജ് തുറക്കുന്നത് കൂടു തല്‍ ഊര്ജ് നഷ്ടം ഉണ്ടാക്കും
5. ആഹാര പദാര്ത്ഥങ്ങള്‍ ചൂടാറിയതിനു ശേഷമേ അകത്ത് വെക്കാവൂ.
6. ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ അടച്ചു മാത്രം വെക്കുക, ഇതില്‍ കൂടി ഫ്രിഡ്ജില്‍ ഈര്പ്പം കൂടുതല്‍ ഉണ്ടാവുകയില്ല.
7. വാതില്‍ ഭദ്രമായി അടച്ചിരിക്കണം , വശത്തുള്ള റബ്ബര്‍ സീലിങ്ങിനിടയില്‍ കൂടി വായു നഷ്ടപ്പെടാതെ സൂക്ഷിക്കണം . പഴയ ഫ്രിഡ്ജില്‍ ഇതിനു സാദ്ധ്യത കൂടുതലാണ് .
8. ഫ്രീസറില്‍ ഐസ് കട്ട ഉണ്ടായാല്‍ തണ്‌പ്പി ക്കുന്നത് മെല്ലെ ആകുന്നു. കൂടുതല്‍ ഊര്ജം ആവശ്യമായി വരും . ഫ്രോസ്റ്റ് ഫ്രീ അല്ലെങ്കില്‍ മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ ഓഫ്‌ ആക്കി ഇടണം., വെള്ളം തുടച്ചു വൃത്തിയാക്കുകയും ചെയ്യണം.
9. ഫ്രീസരില്‍ നിന്നെടുക്കുന്ന സാധനം കുറച്ചു നേരം താഴത്തെ തട്ടില്‍ വെച്ചിട്ട് എടുക്കുന്നത് നന്നായിരിക്കും .

(ചില വിവരങ്ങള്‍ ഇന്റര്നെറ്റില്‍ ഇന്നും ANERT പോലുള്ള സ്ഥാപനങ്ങളുടെ ലഘു ലേഖകളില്‍ നിന്നും )

Saturday, 26 May 2018

14. വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ 2 വിവിധതരം ഫാനുകള്‍

വിളക്കുകള്‍ കഴിഞ്ഞാല്‍ വീട്ടില്‍ ഏറ്റവും സാധാ രണമായ വൈദ്യുത ഉപകരണങ്ങ ളാണല്ലോ ഫാനു കള്‍ . വിവിധ തരം ഫാനു കളും അവയുടെ പ്രത്യേ കതകളും നോ ക്കാം . സാധാരണ നമ്മുടെ വീടുകളില്‍ ഉപ യോഗിക്കുന്ന ഫാനുകള്‍ സീലിംഗ് ഫാന്‍ , ടേബിള്‍ ഫാന്‍ , പെഡസ്റ്റല്‍ ഫാന്‍ , വായു ബഹിര്ഗമ(ഏക്സാസ്റ്റ്) ഫാന്‍ എന്നിവ യാണ് .
1. സീലിംഗ് ഫാന്‍
വീടുകളിലെ ഏറ്റവും സാധാരണം ആയ ഫാനാണല്ലോ സീലിംഗ് ഫാന്‍. വീടിന്റെ മുകള്‍ തട്ടില്‍ നിന്ന് താഴോട്ടു തൂക്കി ഇടുന്ന ഫാനാണ് സീലിംഗ് ഫാന്‍ . വീട്ടില്‍ ഉപയോ ഗിക്കുന്ന ഫാന്‍ ഏ സി സിംഗിള്‍ഫെയ്സില്‍ പ്രവര്ത്തി്ക്കുന്നവയാണ്. സിംഗിള്‍ ഫെയ്സ് ആയതു കൊണ്ടു അതിനകത്ത് ഒരു കപ്പാ സിറ്റര്‍ എന്ന ഉപകരണം ഫാന്‍ പ്രവര്ത്തനം തുടങ്ങാന്‍ ആവശ്യമാണ്. ഇവ ക്ലോക്കി ന്റെ വിപരീത ദിശയിലാണ് കറങ്ങുന്നത്. ഫാനി ന്റെ കറക്കത്തിന്റെ വേഗത കൂട്ടാനും കുറ ക്കാനും ഫാന്‍ റഗുലേറ്റര്‍ ഉപയോഗി ക്കുന്നു. കുറെ നാള്‍ മുമ്പ് ഫാനിലേക്ക് കിട്ടുന്ന വോള്ട്ടത കുറക്കാന്‍ ബാക്കി വോള്ട്ടത റഗുലേറ്റര്‍ പ്രതിരോധം വഴി കുറയ്ക്കുകയായിരുന്നു. അപ്പോള്‍ പ്രതി രോധം ചൂടായി ധാരാളം ഊര്ജം നഷ്ടപ്പെ ടുന്നുണ്ടായിരുന്നു. ഈ ഊര്ജനഷ്ടം ഒഴിവാക്കാന്‍ ഇപ്പോള്‍ ഇലക്ട്രോണിക് റഗുലേറ്റര്‍ ഉപയോഗിക്കുന്നു.

സീലിംഗ് ഫാന്‍ പല വലിപ്പത്തിലും കിട്ടുന്നു. ഫാനിന്റെ ഇലകളുടെ വ്യാസം അനുസരിച്ചാ ണിവയുടെ വലിപ്പം നിശ്ചയിക്കുന്നത് . 36, 42, 48 56 ഇഞ്ച് വരെ ഇലകള്ക്ക് വലിപ്പം , 3, 4, 5 ഇലകള്‍ ഉള്ള ഫാനും കിട്ടുന്നു. സുമാര്‍ 8 ച. മീ വരെ വിസ്തീര്ണം ഉള്ള മുറികള്ക്ക് 36 ഇഞ്ച് ഫാന്‍ മതിയാവും . കൂടുതല്‍ വലിയ 18 ച. മീ . വിസ്തീ ര്ണം ഉള്ള മുറികളില്‍ 48 ഇഞ്ച് വരെയുള്ള ഫാന്‍ ഉപയോഗിക്കാം . അതിലും വലിയ മുറികളില്‍ 56 ഇഞ്ചും . കൂടുതല്‍ വലിപ്പം ഉള്ളപ്പോള്‍ കൂടതല്‍ വായു ലഭ്യമാണ്, കൂടുതല്‍ ശക്തി (വാട്സ്) എടുക്കുകയും ചെയ്യും. ഇലകളില്‍ ഭംഗിയുള്ള ലോഹനിര്മി തമായ ചിത്ര രൂപങ്ങളും പൂക്കളും മറ്റും പതിച്ച ഫാനുകള്‍ ലഭ്യമാണ്. എല്‍ ഈ ഡി വിളക്കുകള്‍ കൂട്ടത്തില്‍ സ്ഥാപിച്ച ഫാനും ഉണ്ട്
സീലിംഗ് ഫാനിന്റെ ഗുണങ്ങള്‍
1. കൂടുതല്‍ കാലം നില നില്ക്കുന്നു.

2. സ്ഥാപിക്കാന്‍ വളരെ എളുപ്പമാണ്.
3. വൃത്തിയാക്കാന്‍ എളുപ്പമാണ്.
4. തറ നിരപ്പില്‍ സ്ഥലം തീരെ ഉപയോഗി ക്കുന്നില്ല.
5. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം .

സീലിംഗ് ഫാനിന്റെ ദൂഷ്യങ്ങള്‍
1. ചിലപ്പോള്‍ കപ്പാസിറ്റര്‍ മാറ്റെണ്ടി വരാം .

2. രൂപ കല്പ്പന അത്ര ആകര്ഷ്കമല്ല.
3. ഫാനില്‍ നിന്നുള്ള കാറ്റ് ഒരു നിശ്ചിത തല ത്തില്‍ മാത്രമേ ലഭിക്കൂ. 
4. പ്രവര്തിക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കുന്നു.

2. ടേബിള്‍ ഫാന്‍
ഒരാളിന്റെ മാത്രം ഉപയോഗത്തിന് ഏറ്റവും നല്ല താണ് മേശപ്പുറത്തു വെക്കുന്ന ഇത്തരം ഫാന്‍ . ഓഫീസില്‍ മേശപ്പുറത്തു വെക്കു കയോ ആവശ്യമെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ചുറ്റുന്ന രീതിയില്‍ കറങ്ങുന്ന (oscillating) രീതിയിലും പ്രവര്ത്തിപ്പിക്കാം . സാധാരണ ശക്തി 80 – 85 വാട്ട് . ചില ഫാനുകള്‍ മുകളിലോട്ടോ താഴോട്ടോ ചെരി ച്ചു വെക്കാനുള്ള സംവിധാനം ഉണ്ടാവും,. ഫാനിന്റെ മുമ്പില്‍ കമ്പിക്കൂടും (ഗ്രില്‍ ) ഉണ്ടാവും സംരക്ഷണത്തിന് വേണ്ടി. വൃത്തി യാക്കാന്‍ ഈ ഗ്രില്‍ അഴിച്ചു മാറ്റാന്‍ കഴിയും


ഗുണങ്ങള്‍
1. ഭാരക്കുറവ്, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെക്കാന്‍ എളുപ്പം 

2. ആവശ്യത്തിനു വായു കിട്ടുന്നു.
3. കുറഞ്ഞ വില
4. എളുപ്പം വൃത്തിയാക്കാം

ദൂഷ്യങ്ങള്‍
1. ശബ്ദം കൂടുതലായി ഉണ്ടാക്കുന്നു.

2. കുട്ടികള്ക്ക് അപകടം ഉണ്ടാക്കാം

3.പെഡസ്റ്റല്‍ ഫാന്‍
ന്നീളമുള്ള ഒരു തണ്ടിന്റെ മുകള്‍ ഭാഗത്ത്‌ പിടപ്പിച്ച ഫാനാണ് ഇത്. യഥേഷ്ടം ഫാന ിന്റെ ഉയരം ക്രമീകരിക്കാൻ കഴിയുന്നു. കറങ്ങുന്ന രീതിയിലും ഉപയോഗിക്കാം . മേലോട്ടും താഴോട്ടും ചെരിച്ചു വെക്കാന് കഴിയും .ശക്തി 50- 60 വാട്ട് .
ഗുണങ്ങള്‍
1. ഫാന്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്.

2. 180 ഡിഗ്രീ തിരിക്കാന്‍ കഴിയുന്ന പെഡസ്ട്ടല്‍ ഫാന്‍ ഉപയോഗിക്കാന്‍ സൌകര്യമാണ്.
3. ധാരാളം വായു കിട്ടുന്നു.
4. ഒരു സ്ഥലത്ത് നിന്ന് മറ്റു സ്ഥലത്തേക്ക് മാറ്റാന്‍ എളുപ്പം 
5. കൂടുതല്‍ കാലം ഉപയോഗിക്കാം 
6. ഉയര്ന്ന വേഗത്തില്‍ കുറച്ചു ശബ്ദമേ ഉണ്ടാക്കു ന്നുള്ളൂ.

ദൂഷ്യങ്ങള്‍
1. നിലത്തു കുറെ സ്ഥലം ആവശ്യം ആണ്.

2. ശബ്ദം ഉണ്ടാക്കുന്നു.
3. കുട്ടികള്ക്കു അപകടം ഉണ്ടാക്കാം .
4. ഗ്രില്‍ മാറ്റി വെച്ചാല്‍ അപകടം ഉണ്ടാവാം

5. വായു ബഹിര്ഗ്ഗമ(എക്സാസ്റ്റ്റ് ) ഫാന്‍
അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നും ദുഷിച്ച വായു പുറം തള്ളാന്‍ ഉപ യോഗിക്കുന്ന ഫാനാണല്ലോ. ഇത് .പെട്ടെന്ന് വായു പുരാത്താക്കാന്‍ കഴിയുന്നു . മിക്ക വാറും പൂര്ണ വേഗതയില്‍ മാത്രം പ്രവര ്ത്തിക്കുന്നു. ഇത് ഭിത്തിയില്‍ ഉണ്ടാക്കിയ പ്രത്യേക സ്ഥാനങ്ങളില്‍ വെക്കുന്നത് കൊണ്ടു സ്ഥലം ആവശ്യമില്ല.

ഫാന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1.കഴിവതും ഇലക്ട്രോണിക് റഗുലേറ്റര്‍ ഉപയോഗിച്ചാല്‍ ഊര്ജ നഷ്ടം ഒഴിവാക്കാം
2. വേഗത കുറയുന്തോറും ഊര്ജ‍ ഉപഭോഗവും കുറയും ഇലക്ട്രോണിക് റെഗുലേറ്റർ ആണെങ്കില്‍.
3. സീലിംഗ് ഫാന്‍ ഉറപ്പിക്കുമ്പോള്‍ ഫാനും സീലിങ്ങുമായി ഒരടി എങ്കിലും വിടവു കൊടുത്തായിരിക്കണം വെക്കുന്നത്.
4. കഴിവതും മുറിയുടെ ഒത്ത നടുവില്‍ ആയിരിക്കണം സീലിംഗ് ഫാന്‍ ഉറപ്പി ക്കുന്നത്.
5. കറങ്ങുമ്പോള്‍ ബെയറിന്ഗില്‍ നിന്ന് ശബ്ദം ഉണ്ടാക്കുന്ന ഫാന്‍ കൂടുതല്‍ ശക്തി ഉപയോഗിക്കും

.
6. ഇപ്പോള്‍ ഊര്ജ കാര്യക്ഷമതയുള്ള ഫാനുകള്‍ ലഭ്യമാണ് , സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഫാന്‍ ഉപയോഗി ക്കുക.

7. ബ്രഷ് ഇല്ലാത്ത ഡി സി ഫാനുകള്‍ (BLDC) ഫാനുകള്‍ കുറച്ചു ഊര്ജം് മാത്രമേ ഉപയോഗിക്കുന്നുള്ളൂ
8. ഫാൻ തിരിഞ്ഞു കറങ്ങുന്നു എങ്കിൽ കപ്പാസിറ്റർ കേടായി എന്നു മതസ്സിലാക്കാം. അള മാറ്റേണ്ടി വരും.